For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ റിഷഭ് ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി മാറും- നമാന്‍ ഓജ

മുംബൈ: എംഎസ് ധോണി ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പദവിയിലേക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്ന താരം റിഷഭ് പന്താണ്. ടെസ്റ്റില്‍ ഇന്ത്യയിലും വിദേശത്തും ഇതിനോടകം നിരവധി റെക്കോഡുകള്‍ കുറിച്ച റിഷഭ് വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ റിഷഭിന്റെ സ്ഥാനത്തിന് ഉറപ്പില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുമ്പോഴും കീപ്പറെന്ന നിലയില്‍ റിഷഭിന്റെ പ്രകടനം അത്ര മികച്ചതല്ല. ഇപ്പോഴിതാ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച കീപ്പറായി റിഷഭ് മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജ.

ഈ അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ച സമാന്‍ ഓജ സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിഷഭിനെ പ്രശംസിച്ചത്. 'റിഷഭ് ഓരോ ദിവസവും പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. ടെസ്റ്റ് മത്സരത്തില്‍ കീപ്പ് ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഏകദിനത്തിലും ടി20യിലും അവന്റെ കീപ്പിങ് മെച്ചപ്പെടും. കാരണം ടെസ്റ്റില്‍ കീപ്പറാവുക വളരെ പ്രയാസമുള്ള കാര്യമാണ്. കൂടാതെ റിഷഭ് മനോഹരമായി ബാറ്റ് ചെയ്യുന്ന താരം കൂടിയാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ വളരെയധികം മെച്ചപ്പെടും. മികച്ച വിക്കറ്റ് കീപ്പറായി അവന്‍ മാറും'-നമാന്‍ ഓജ പറഞ്ഞു.

rishabpanttest

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഉയര്‍ത്തിയത് റിഷഭിന്റെ ബാറ്റിങ് മികവിലായിരുന്നു. ഗാബയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യക്ക് ആവേശ ജയമൊരുക്കിയത് റിഷഭാണ്. നേരത്തെ ഇന്ത്യയില്‍ സീനിയര്‍ താരം വൃദ്ധിമാന്‍ സാഹയായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍. എന്നാല്‍ ഓസ്‌ട്രേലിയയിലെ പ്രകടനത്തോടെ ഇന്ത്യയിലും കീപ്പര്‍ സ്ഥാനം റിഷഭ് നേടി.

അനായാസം റണ്‍സുയര്‍ത്താന്‍ റിഷഭ് മിടുക്കനാണ്. ടെസ്റ്റിലെ പതിവ് പ്രതിരോധ ശൈലിയില്‍ നിന്ന് വ്യത്യസ്തനായി കളിക്കുന്ന താരമാണ് റിഷഭ്. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ മികവുള്ള റിഷഭിന്റെ സാന്നിധ്യം സഹതാരങ്ങള്‍ക്ക് വളരെയധികം സഹായകരമാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ കീപ്പിങ്ങില്‍ റിഷഭിന് നിരവധി തവണ പിഴവ് പറ്റിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഈ പിഴവുകളെല്ലാം നികത്തി തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം കാഴ്ചവെച്ചത്.

' കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വളരെ കായിക ക്ഷമതയുള്ള താരമാണവന്‍. ഫിറ്റ്‌നസ് കീപ്പിങ്ങില്‍ വളരെ പ്രധാനപ്പെട്ടതാണ്. പരിമിത ഓവറില്‍ രാഹുലാണ് അവസാന മത്സരങ്ങളിലെല്ലാം കീപ്പറായത്. ബാറ്റുകൊണ്ട് മാച്ച് വിന്നറാണവന്‍. ബാറ്റിങ്ങാണ് അവന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത്. ബാറ്റുകൊണ്ട് തിളങ്ങുമ്പോള്‍ കീപ്പിങ്ങില്‍ സമ്മര്‍ദ്ദമില്ലാതെ ഇറങ്ങാന്‍ രാഹുലിനാവും-ഓജ പറഞ്ഞു.

Story first published: Monday, February 22, 2021, 11:46 [IST]
Other articles published on Feb 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+