വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 2015ന് ശേഷം കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്, തലപ്പത്ത് അശ്വിന്‍ തന്നെ- ടോപ് ഫൈവ് ഇതാ

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പിന്നറാണ് ആര്‍ അശ്വിന്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കഴിയുന്ന അശ്വിന്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും അശ്വിന്‍ മികച്ച ഫോമില്‍ തുടരുകയാണ്. ആറ് വിക്കറ്റ് അകലെ 400 ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളറെന്ന് അശ്വിനെ വിശേഷിപ്പിക്കാം. 2015ന് ശേഷം ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ടോപ് ഫൈവ് താരങ്ങളുടെ പട്ടിക ഇതാ.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

രവിചന്ദ്ര അശ്വിനാണ് ഈ പട്ടികയില്‍ തലപ്പത്ത്. 2015ന് ശേഷം 280 വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ മാത്രമല്ല വിദേശ മൈതാനത്തും തിളങ്ങാന്‍ തനിക്കുള്ള മികവ് അശ്വിന്‍ തെളിയിച്ച് കഴിഞ്ഞു. ഇതിനോടകം 29 അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും അശ്വിന് സാധിച്ചു. നിലവിലെ താരങ്ങളില്‍ 30 അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സന്‍ മാത്രമാണ് നിലവില്‍ അശ്വിന് മുകളിലുള്ളത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടാനായാല്‍ ഏറ്റവും വേഗത്തില്‍ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറാവാന്‍ അശ്വിന് സാധിക്കും.

നതാന്‍ ലിയോണ്‍

നതാന്‍ ലിയോണ്‍

ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. ഓസീസിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ലിയോണ്‍ 2015ന് ശേഷം 265 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 100 ടെസ്റ്റില്‍ നിന്ന് 399 വിക്കറ്റുകളാണ് ലിയോണിന്റെ പേരിലുള്ളത്. 33 കാരനായ അദ്ദേഹം ഒരു വിക്കറ്റ് നേടിയാല്‍ 400 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കും. 18 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും ലിയോണ്‍ നടത്തിയിട്ടുണ്ട്.

സ്റ്റുവര്‍ട്ട് ബ്രോഡ്

സ്റ്റുവര്‍ട്ട് ബ്രോഡ്

ഇംഗ്ലണ്ട് സീനിയര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് പട്ടികയിലെ മൂന്നാമന്‍. 253 വിക്കറ്റാണ് ബ്രോഡിന്റെ പേരിലുള്ളത്. നിലവിലെ ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് 34 കാരനായ ബ്രോഡുള്ളത്. 145 ടെസ്റ്റില്‍ നിന്ന് 517 വിക്കറ്റ് ബ്രോഡിന്റെ പേരിലുണ്ട്. 18 തവണ അഞ്ച് വിക്കറ്റ് പ്രകടനം മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും ബ്രോഡ് നടത്തിയിട്ടുണ്ട്.

ജെയിംസ് ആന്‍ഡേഴ്‌സന്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍

മറ്റൊരു ഇംഗ്ലണ്ട് സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 2015ന് ശേഷം 231 വിക്കറ്റാണ് ആന്‍ഡേഴ്‌സന്‍ നേടിയത്. സ്വിങ് ബൗളിങ്ങില്‍ വിസ്മയിപ്പിക്കുന്ന ആന്‍ഡേഴ്‌സന്‍ 158 ടെസ്റ്റില്‍ നിന്ന് 611 വിക്കറ്റാണ് നേടിയിട്ടുള്ളത്. 30 അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് 10 വിക്കറ്റ് പ്രകടനവും ആന്‍ഡേഴ്‌സനിന്റെ പേരിലുണ്ട്. 38ലും തളരാത്ത പോരാളിയായി ഇംഗ്ലണ്ട് ടീമില്‍ ഇപ്പോഴും അദ്ദേഹം സജീവമാണ്.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പട്ടികയിലെ അഞ്ചാമന്‍. 2015ന് ശേഷം 210 വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. 31കാരനായ സ്റ്റാര്‍ക്ക് 61 ടെസ്റ്റില്‍ നിന്ന് 255 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 13 അഞ്ച് വിക്കറ്റ് പ്രകടനവും രണ്ട് 10 വിക്കറ്റ് പ്രകടനവും സ്റ്റാര്‍ക്കിന്റെ പേരിലുണ്ട്. മികച്ച വേഗവും യോര്‍ക്കര്‍ ചെയ്യാനുള്ള മികവുമാണ് സ്റ്റാര്‍ക്കിന്റെ കരുത്ത്.

Story first published: Wednesday, February 24, 2021, 16:01 [IST]
Other articles published on Feb 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X