For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടീം 300 കടന്ന മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ്, സച്ചിനെ മറികടന്ന് കോലി

പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. 66 റണ്‍സിനാണ് സന്ദര്‍ശകരെ ഇന്ത്യ കീഴടക്കിയത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ നായകന്‍ വിരാട് കോലിയും അര്‍ധ സെഞ്ച്വറിയോടെ കൈയടി നേടി. നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയ കോലി സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഒരു സുപ്രധാന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ടീം സ്‌കോര്‍ 300ന് മുകളില്‍ പോയ ഏകദിന മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കി.

കോലി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ 60 പന്തില്‍ 56 റണ്‍സാണ് കോലി നേടിയത്. ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുക്കുകയും ചെയ്തു. ടീം സ്‌കോര്‍ 300 കടന്ന ഏകദിനത്തില്‍ 62 ഇന്നിങ്‌സില്‍ നിന്ന് 3962 റണ്‍സാണ് കോലി സ്വന്തമാക്കിയത്. കോലിയുടെ കാലത്താണ് കൂടുതല്‍ തവണ ഇന്ത്യന്‍ സ്‌കോര്‍ 300 പിന്നിട്ടത്. രണ്ടാം സ്ഥാനത്തുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 3906 റണ്‍സാണെടുത്തത്. 52 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം.

കോലി

മൂന്നാം സ്ഥാനത്തുള്ളത് നിലവിലെ ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ്. 49 ഇന്നിങ്‌സില്‍ നിന്ന് 3673 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 49 ഇന്നിങ്‌സില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. ഈ റെക്കോഡില്‍ കോലിയും രോഹിതും തമ്മില്‍ പോരാട്ടം ശക്തമാണ്. മികച്ച രണ്ട് ഇന്നിങ്‌സുകൊണ്ട് കോലിയെ മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ രോഹിതിന് സാധിച്ചേക്കും.

കോലി

മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ് ഈ റെക്കോഡിലെ നാലാമന്‍. രണ്ട് തവണ ഓസ്‌ട്രേലിയയെ ലോകകപ്പ് ജേതാക്കളാക്കിയ പോണ്ടിങ് 50 ഇന്നിങ്‌സില്‍ നിന്ന് 3406 റണ്‍സാണ് നേടിയത്. അഞ്ചാം സ്ഥാനത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സാണ്. 49 ഇന്നിങ്‌സില്‍ നിന്ന് 3320 റണ്‍സാണ് അദ്ദേഹം നേടിയത്. നിലവില്‍ ക്രിക്കറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളില്‍ കോലിയും രോഹിതും മാത്രമാണ് ഈ റെക്കോഡിലുള്ളത്. മറ്റുള്ളവരെല്ലാം വളരെ പിന്നിലാണ്.

കോലി

പൂനെയിലെ പ്രകടനത്തോടെ ഇന്ത്യയില്‍ 10000 റണ്‍സ് പിന്നിടാനും കോലിക്കായി. സ്ഥിരതയോടെ കളിക്കാന്‍ കോലിക്ക് സാധിക്കുന്നുണ്ടെങ്കിലും പഴയപോലെ സെഞ്ച്വറി പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഏകദിനത്തില്‍ കോലിയുടെ അവസാന സെഞ്ച്വറി പിറന്നിട്ട് ഒന്നര വര്‍ഷം പിന്നിട്ട് കഴിഞ്ഞു. മികച്ച മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടുന്നുണ്ടെങ്കിലും അര്‍ധ സെഞ്ച്വറിയെ സെഞ്ച്വറിയാക്കി മാറ്റുന്നതില്‍ താരം സമീപകാലത്തായി പരാജയപ്പെടുകയാണ്.

Story first published: Wednesday, March 24, 2021, 10:46 [IST]
Other articles published on Mar 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+