For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഏകദിനത്തില്‍ കോലിയെ വെല്ലാന്‍ ആരുമില്ല, 2018ന് ശേഷവും റണ്‍വേട്ടയില്‍ തലപ്പത്ത്

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കുകയാണ്. ആദ്യ മത്സരത്തില്‍ 66 റണ്‍സിന് ഇന്ത്യ ജയിച്ചപ്പോള്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി വിരാട് കോലി കരുത്ത് കാട്ടിയിരുന്നു. സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ട് ഒന്നര വര്‍ഷത്തോളം ആയെങ്കിലും തന്റെ ശരാശരി പ്രകടനം കോലിയില്‍ നിന്ന് ഉറപ്പാണ്. കോലിയുടെ ബാറ്റിങ്ങിനെതിരേ വിമര്‍ശനം ഉയരുമ്പോഴും പൂര്‍വ്വാധികം ശക്തിയതോടെ അദ്ദേഹം ബാറ്റിങ്ങില്‍ തിളങ്ങുകയാണ്. 2018ന് ശേഷം ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയവരിലും കോലിയാണ് തലപ്പത്ത്.

2018ന് ശേഷം 48 ഏകദിന ഇന്നിങ്‌സാണ് ഇന്ത്യന്‍ നായകന്‍ കളിച്ചത്. 49 ശരാശരിയില്‍ 3066 റണ്‍സാണ് കോലി നേടിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ കോലിക്ക് ഏകദിന പരമ്പരയിലും മികച്ച തുടക്കമാണ് ലഭിച്ചത്. പരമ്പരയില്‍ രണ്ട് മത്സരം കൂടി ശേഷിക്കെ കോലിയില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ട്. ആദ്യ മത്സരത്തിലൂടെ നാട്ടില്‍ 10000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഉയരാനും കോലിക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരയിലൂടെയെങ്കിലും സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് കോലി അവസാനിപ്പിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

viratkohli

രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പാണ്. 2018ന് ശേഷം സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. 53 ഇന്നിങ്‌സില്‍ നിന്ന് 62.72 ശരാശരിയില്‍ 2760 റണ്‍സാണ് അദ്ദേഹം നേടിയത്. 2016ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച ഷായ് ഹോപ് 82 മത്സരത്തില്‍ നിന്ന് 52.94 ശരാശരിയില്‍ 3547 റണ്‍സാണ് ഇതുവരെ നേടിയത്. ഇതില്‍ 10 സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

പട്ടികയിലെ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ്. 2019ലെ ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ഉള്‍പ്പെടെ 50 ഇന്നിങ്‌സില്‍ നിന്ന് 62.79 ശരാശരിയില്‍ 2719 റണ്‍സാണ് രോഹിത് ശര്‍മ അടിച്ചെടുത്തത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായ രോഹിത് 225 മത്സരത്തില്‍ നിന്ന് 9143 റണ്‍സാണ് നേടിയത്. ഇതില്‍ 29 സെഞ്ച്വറിയും 3 ഇരട്ട സെഞ്ച്വറിയും 43 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയാണ് നാലാം സ്ഥാനത്ത്. 49 ഇന്നിങ്‌സില്‍ നിന്ന് 47.12 ശരാശരിയില്‍ 2309 റണ്‍സാണ് ബെയര്‍‌സ്റ്റോ ഇക്കാലയളവില്‍ നേടിയത്. ഇന്ത്യക്കെതിരായ ടെസ്റ്റ്,ടി20 പരമ്പരകളില്‍ നിരാശപ്പെടുത്തിയെങ്കിലും ആദ്യ ഏകദിനത്തില്‍ത്തന്നെ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

Story first published: Thursday, March 25, 2021, 10:37 [IST]
Other articles published on Mar 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+