For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അഞ്ച് ടെസ്റ്റ്, കീഴടക്കിയവരില്‍ വാര്‍ണര്‍, സ്മിത്ത്, റൂട്ട്- സിറാജ് എന്ന അത്ഭുതം

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് മുഹമ്മദ് സിറാജിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബുംറയുടെ വിടവ് നികത്തുന്ന ബൗളിങ് ആദ്യ സ്‌പെല്ലില്‍ത്തന്നെ കാഴ്ചവെച്ച സിറാജ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പവലിയനിലേക്ക് മടക്കുകയും ചെയ്തു. മൊട്ടേറയില്‍ നന്നായി പന്ത് സ്വിങ് ചെയ്യിപ്പിക്കാന്‍ സിറാജിന് സാധിക്കുന്നുണ്ട്.

വെറും അഞ്ച് ടെസ്റ്റ് മാത്രം കളിച്ച് പരിചയസമ്പത്തുള്ള സിറാജ് ഇതിനോടകം വീഴ്ത്തിയത് വമ്പന്‍ താരങ്ങളെയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ഒട്ടുമിക്ക താരങ്ങളെയും പുറത്താക്കാന്‍ സിറാജിനായി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് സിറാജിന്റെ അരങ്ങേറ്റം. അരങ്ങേറ്റ പരമ്പരയില്‍ ഡേവിഡ് വാര്‍ണര്‍,മാര്‍നസ് ലാബുഷെയ്ന്‍,സ്റ്റീവ് സ്മിത്ത് എന്നിവരെ വീഴ്ത്താന്‍ സിറാജിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പരയില്‍ ജോ റൂട്ടിന്റെ വിക്കറ്റും അദ്ദേഹം നേടിയിരിക്കുകയാണ്. നിലവിലെ പ്രമുഖ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒട്ടുമിക്ക ആളുകളുടെയും വിക്കറ്റെടുത്ത സിറാജ് ഭാവിയില്‍ ഇന്ത്യയുടെ മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്. ഇതിനോടകം തന്നെ ഇന്ത്യയുടെ പ്രധാന പേസര്‍മാരിലൊരാളാവാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്.

mohammedsiraj

അഞ്ച് ടെസ്റ്റില്‍ നിന്ന് 15 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇന്ത്യക്കായി 1 ഏകദിനം കളിച്ചെങ്കിലും വിക്കറ്റ് നേടാന്‍ അദ്ദേഹത്തിനായില്ല. മൂന്ന് ടി20യില്‍ നിന്ന് 3 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് സിറാജ്. അവിടെ ലഭിച്ച മികച്ച പിന്തുണയുടെ കരുത്തിലാണ് സിറാജ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച താരമായി മാറിയത്.

നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണ്. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എടുത്തിട്ടുണ്ട്. സാക്ക് ക്രോളി (9), ഡോം സിബ്ലി (2), ജോ റൂട്ട് (5) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോണി ബെയര്‍സ്‌റ്റോ (28), ബെന്‍ സ്‌റ്റോക്‌സ് (24) എന്നിവരാണ് ക്രീസില്‍. നാലാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാം. നിലവില്‍ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.

Story first published: Thursday, March 4, 2021, 12:48 [IST]
Other articles published on Mar 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+