For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലം, ഓഗസ്റ്റിലെ കാലാവസ്ഥയില്‍ റണ്ണൊഴുകും- അസ്ഹറുദ്ദീന്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് നാലിന് തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടില്‍ തുടരുന്ന ഇന്ത്യന്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന പരമ്പരയാണിത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ നായകസ്ഥാനത്തെ ബാധിക്കുന്ന പരമ്പരയായി ഇത് മാറും.

അവസാനമായി ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ സ്പിന്‍ കെണിയൊരുക്കിയാണ് ഇന്ത്യ കുടുക്കിയത്. അതിനാല്‍ത്തന്നെ ഇന്ത്യ ഇംഗ്ലണ്ടിലേക്കെത്തുമ്പോള്‍ പേസ് ബൗളര്‍മാരില്‍ പ്രതീക്ഷ അര്‍പ്പിച്ചാവും ഇംഗ്ലണ്ട് തന്ത്രം മെനയുക. ഡ്യൂക്‌സ് ബോളും ഇംഗ്ലണ്ടിലെ പേസ് പിച്ചും ചേരുമ്പോള്‍ റണ്‍സ് കണ്ടെത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ റണ്ണൊഴുകുമെന്നും ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ കാലാവസ്ഥയാണ് ഓഗസ്റ്റില്‍ ഇംഗ്ലണ്ടിലുള്ളതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.

mohammadazharuddin

'ഇംഗ്ലണ്ടില്‍ റണ്‍സ് നേടാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് ഓഗസ്റ്റിലുള്ളത്. എന്റെ അനുഭവത്തില്‍ വിക്കറ്റ് വരണ്ടതായിരിക്കും. ബാറ്റ്‌സ്മാന് ആധിപത്യം സ്ഥാപിക്കാനാവും' എന്നാണ് ട്വിറ്ററില്‍ അസ്ഹറുദ്ദീന്‍ കുറിച്ചത്. അസ്ഹറുദ്ദീന്‍ ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. എന്നാല്‍ ബാറ്റിങ് പിച്ചൊരുക്കി സാഹസത്തിന് മുതിരാന്‍ ഇംഗ്ലണ്ട് തയ്യാറായേക്കില്ല.

വിരാട് കോലി,രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,കെഎല്‍ രാഹുല്‍,റിഷഭ് പന്ത് തുടങ്ങിയ പ്രതിഭാശാലികളായ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇവരില്‍ മിക്കവരും ഇംഗ്ലണ്ടില്‍ കളിച്ചിട്ടുള്ളവരുമാണ്. ഈ സാഹചര്യത്തില്‍ ബാറ്റിങ്ങിന് അനുകൂലമായി പിച്ചൊരുക്കിയാല്‍ ഇന്ത്യന്‍ താരങ്ങളത് നന്നായി മുതലാക്കിയേക്കും.

അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ നാണംകെടുത്താല്‍ ഇന്ത്യക്കായിരുന്നു. ഇതിന് കണക്കുവീട്ടാന്‍ കാത്തിരിക്കുന്ന ഇംഗ്ലണ്ട് പേസ് പിച്ചൊരുക്കാനാണ് സാധ്യത. ജോഫ്ര ആര്‍ച്ചറില്ലെങ്കിലും സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നീ സീനിയര്‍ പേസര്‍മാരില്‍ ഇംഗ്ലണ്ട് പ്രതീക്ഷവെക്കുന്നു. ഡ്യൂക്‌സ് ബോളിലെ സ്വിങ് മുതലാക്കാന്‍ കെല്‍പ്പുള്ളവരാണ് ആന്‍ഡേഴ്‌സനും ബ്രോഡും. ഇരുവര്‍ക്കും ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡുമുണ്ട്.

ഇന്ത്യയും പേസ് കരുത്തില്‍ ഒട്ടും പിന്നിലല്ല. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഇന്ത്യയുടെ പേസ് നിരയിലുണ്ട്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നേടിയപ്പോള്‍ ബൗളര്‍മാരുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ഇതേ പ്രകടനം ഇംഗ്ലണ്ടിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ അത്ഭുതം സൃഷ്ടിക്കാനായേക്കും.

Story first published: Saturday, July 31, 2021, 13:19 [IST]
Other articles published on Jul 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+