Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'അവഹേളിക്കുന്ന തീരുമാനം'- കുല്‍ദീപിനെ തഴഞ്ഞതിനെ വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11വന്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് കുല്‍ദീപ് യാദവിന്റെ അഭാവമായിരുന്നു. ജഡേജയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ മൂന്നാം സ്പിന്നറായി കുല്‍ദീപിനെ മറികടന്ന് ഷഹബാസ് നദീമിനെയാണ് ഇന്ത്യ പരിഗണിച്ചത്.

ഇതിനെതിരേ ശക്തമായ പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ കുല്‍ദീപിനെ കളിപ്പിക്കാത്ത ഇന്ത്യയുടെ തീരുമാനം താരത്തെ അവഹേളിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. 'അവഹേളിക്കുന്ന തീരുമാനം. നാട്ടിലും കളിക്കാന്‍ അവസരം ഇല്ല,പരിക്കേറ്റവര്‍ക്ക് പകരക്കാരനായും അവസരം ഇല്ലെങ്കില്‍ എപ്പോഴാണ് അവസരം ലഭിക്കുന്നത്'-വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും കുല്‍ദീപ് അംഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഗാബയില്‍ സീനിയര്‍ സ്പിന്നര്‍മാരെല്ലാം പരിക്കേറ്റിട്ടും കുല്‍ദീപ് തഴയപ്പെട്ടു. ഇന്ത്യന്‍ ടീമിലെ ഏക കൈക്കുഴ സ്പിന്നറാണ് കുല്‍ദീപ്. ചൈനാമാന്‍ ബൗളറായ തന്റെ മികവ് ഇതിനോടകം തെളിയിക്കാന്‍ കുല്‍ദീപിന് സാധിച്ചെങ്കിലും സമീപ കാല പ്രകടനം അല്‍പ്പം മോശമാണ്.

michaelvaughan

അവസാന ഐപിഎല്‍ സീസണിലടക്കം വലിയ അവസരം ലഭിക്കാതെ പോയത് കുല്‍ദീപിന് വലിയ തിരിച്ചടിയായി. ഇന്ത്യക്കുവേണ്ടി ആറ് ടെസ്റ്റില് നിന്ന് 24 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 61 ഏകദിനത്തില്‍ നിന്ന് 105 വിക്കറ്റും 20 ടി20യില്‍ നിന്ന് 39 വിക്കറ്റും കുല്‍ദീപ് സ്വന്തമാക്കിയിട്ടുണ്ട്. 45 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റും അദ്ദേഹം നേടി.

ഒന്നാം ടെസ്റ്റില്‍ മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയുമാണ് ഇന്ത്യ പരിഗണിച്ചത്. ഓസ്‌ട്രേലിയയില്‍ ആതിഥേയരെ വട്ടം കറക്കിയ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് തട്ടകത്തില്‍ മികവ് കാട്ടാന്‍ സാധിച്ചില്ല. ആദ്യ ദിനം ആധിപത്യം ഇംഗ്ലണ്ടിനായിരുന്നു. ഒന്നാം ദിനം കളി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ (128*) തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഡോം സിബ്ലി (87) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ജസ്പ്രീത് ബൂംറ രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ പതിവ് ആധിപത്യം സ്ഥാപിക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ന്യായീകരിക്കാന്‍ കഴിയുന്ന പ്രകടനം ആദ്യ ദിനം താരത്തില്‍ നിന്നുണ്ടായില്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ പരമ്പരയില്‍ വമ്പന്‍ ജയം നേടേണ്ടത് ഇരു ടീമിനും നിര്‍ണ്ണായകമാണ്.

Story first published: Friday, February 5, 2021, 20:03 [IST]
Other articles published on Feb 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+