IND vs ENG: 'അവനെക്കാള്‍ പ്രതിഭയുള്ള ബൗളര്‍ ഉണ്ടോയെന്ന് അറിയില്ല', ഭുവിയെ പുകഴ്ത്തി മൈക്കല്‍
പൂനെ: പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഏറെ നാള്‍ വിട്ട് നിന്നിട്ടും തന്റെ പ്രതിഭക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേട്ടത്തില്‍ ഭുവിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയും ഭുവി തിളങ്ങി. പ്രതിഭാശാലിയായ ഭുവിക്ക് നീണ്ട ഇടവേളയ്ക്ക് ശേഷവും തന്റെ പഴയ സ്വിങും സ്ലോ ബോളുകളും മങ്ങലേല്‍ക്കാതെ എറിയാന്‍ കഴിയുന്നു എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ഭുവിയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
ഭുവിയെക്കാളും പ്രതിഭാശാലിയായ മറ്റൊരു ബൗളര്‍ ലോകത്തിലുണ്ടോയെന്ന് അറിയില്ലെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്. 'വെള്ളബോളില്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭാശാലിയായ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. ഭുവനേശ്വര്‍ പന്ത് സ്വിങ് ചെയ്യിക്കുന്നതുപോലെ മറ്റാര്‍ക്കും കഴിയുമെന്ന് കരുതുന്നില്ല. അത് ഔട്ട് സ്വിങ്ങറായാലും ഇന്‍സ്വിങ്ങറായാലും കട്ടറായാലും അങ്ങനെ തന്നെയാണ്.

യോര്‍ക്കറുകളും ബൗണ്‍സുകളും അവന്‍ ചെയ്യുന്നു. അവനെക്കാളും മികച്ച പ്രതിഭയുള്ള ബൗളറുണ്ടോയെന്ന് അറിയില്ല. പരിക്കിന് ശേഷമാണ് അവന്‍ എത്തിയത്. അവിസ്മരണീയമായ തിരിച്ചുവരവാണ് അവന്‍ നടത്തിയിരിക്കുന്നത്'-മൈക്കല്‍ വോണ്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ മെയ്ഡന്‍ ഓവര്‍ അടക്കം എറിഞ്ഞ് കരുത്ത് കാട്ടാന്‍ ഭുവിക്ക് സാധിച്ചിരുന്നു.
ഭുവനേശ്വറിനെപ്പോലൊരു ബൗളറെ നേരിടുമ്പോള്‍ വളരെ കരുതലോടെ കളിക്കണം. ഫുട്‌വര്‍ക്കിലും ടൈമിങ്ങിലുമാണ് എല്ലാമിരിക്കുന്നത്. സാധാരണ പേസ് ബൗളറെ നേരിടുന്ന ശൈലി അവനെതിരേ ഗുണം ചെയ്യില്ല. ബാറ്റ്‌സ്മാന്‍ വളരെ ശ്രദ്ധയോടെ വേണം അവനെ നേരിടാനെന്നും മൈക്കല്‍ ഓര്‍മ്മിപ്പിച്ചു. ഭുവനേശ്വറിന്റെ മടങ്ങിവരവ് ഇന്ത്യയെ സംബന്ധിച്ചും വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ബുംറ,ഭുവനേശ്വര്‍ പേസ് ബൗളിങ് കൂട്ടുകെട്ട് ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കുന്നു.
ഇത്തവണത്തെ ഐപിഎല്ലിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് ഭുവനേശ്വര്‍ കുമാര്‍ കളിക്കുന്നത്. അവസാന സീസണില്‍ ആദ്യ മത്സരങ്ങള്‍ കളിച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് വീണ്ടും വിശ്രമത്തില്‍ പോവുകയായിരുന്നു. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായാവും ടി20 ലോകകപ്പ് നടക്കുക. ഇത്തവണത്തെ ഐപിഎല്‍ ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമായിരിക്കും. ഇതിനോടകം അവസരം കാത്ത് നിരവധി പ്രതിഭകളാണ് പുറത്തുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications