വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'കഴിഞ്ഞത് കഴിഞ്ഞു', മികച്ച താരമാണവന്‍, റിഷഭിനെ പിന്തുണച്ച് മൈക്കല്‍ വോണ്‍

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ആദ്യ ദിനം പൂര്‍ത്തിയാവുമ്പോള്‍ തന്നെ മത്സരം ആവേശകരമായിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191 റണ്‍സിന് കൂടാരം കയറി. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 138 റണ്‍സിന് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. ഡേവിഡ് മലാനൊപ്പം (26) ക്രയ്ഗ് ഓവര്‍ട്ടനാണ് (1) ക്രീസില്‍.

IND vs ENG: 'സച്ചിന്‍ ഒരേ ഒരു ഗോഡ്, ശര്‍ദുല്‍ ഒരേ ഒരു ലോര്‍ഡ്', വെടിക്കെട്ട് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍IND vs ENG: 'സച്ചിന്‍ ഒരേ ഒരു ഗോഡ്, ശര്‍ദുല്‍ ഒരേ ഒരു ലോര്‍ഡ്', വെടിക്കെട്ട് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

1

ലീഡ്‌സിലേതുപോലെ തന്നെ സമാന തകര്‍ച്ച ഓവലിലും ഇന്ത്യ നേരിടേണ്ടി വരുമായിരുന്നു. എന്നാല്‍ വിരാട് കോലി (50),ശര്‍ദുല്‍ ഠാക്കൂര്‍ (57) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. രോഹിത് ശര്‍മ (11),കെ എല്‍ രാഹുല്‍ (17),ചേതേശ്വര്‍ പുജാര (4),രവീന്ദ്ര ജഡേജ (10),അജിന്‍ക്യ രഹാനെ (14),റിഷഭ് പന്ത് (9) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി.

Also Read: IND vs ENG: 'റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിച്ചതാണ് ശര്‍ദുല്‍ ചെയ്തത്', പ്രശംസിച്ച് സഹീര്‍ ഖാന്‍

2

ഇന്ത്യയുടെ മധ്യനിരയിലെ എക്‌സ് ഫാക്ടറെന്ന് വിളിക്കാവുന്ന റിഷഭ് പന്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണെങ്കിലും നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ മികവിനൊത്ത് ഉയരാന്‍ റിഷഭിനാവുന്നില്ല. ഓവലില്‍ ക്രിസ് വോക്‌സിന്റെ പന്ത് വലിയ ഷോട്ടിന് ശ്രമിച്ചാണ് റിഷഭ് പുറത്തായത്. ഇതേ ഓവറില്‍ സ്ലിപ്പില്‍ ഒരു ലൈഫ് ലഭിച്ചതിന് ശേഷമാണ് വീണ്ടും മോശം ഷോട്ട് കൡച്ച് താരം പുറത്തായത്. റിഷഭിന്റെ ഷോട്ട് സെലക്ഷനെതിരേ വിമര്‍ശനം ശക്തമാവുമ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.

Also Read: ഇന്നു നേരിടേണ്ടി വന്നാലും എന്റെ ഉറക്കം പോവും! - ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് വീരു

3

'റിഷഭ് പന്തിന്റെ പുറത്താകല്‍ അധികം ചര്‍ച്ചയാക്കേണ്ട ആവിശ്യമില്ല. കഴിഞ്ഞത് കഴിഞ്ഞിരിക്കുന്നു. അവന്‍ കളിച്ച രീതി ശരിയായില്ല. ഇതിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണവന്‍. എന്നാല്‍ മോശം ഷോട്ടിലൂടെയാണ് പുറത്തായത്. സ്വിങ് പന്തുകളുടെ അടിസ്ഥാനം മനസിലാക്കുന്നില്ല'-മൈക്കല്‍ വോണ്‍ പറഞ്ഞു. 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഓവലില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരമാണ് റിഷഭ് പന്ത്.

Also Read: INDvENG: വീണ്ടും തഴഞ്ഞു, അശ്വിന് നിരാശ കാണില്ല!- കാരണം ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍

4

ഓവലില്‍ ഇന്ത്യ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തിയിരുന്നു. സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ അജിന്‍ക്യ രഹാനെക്ക് മുമ്പ് അഞ്ചാം നമ്പറില്‍ ഇറക്കിയപ്പോള്‍ രഹാനെ ആറാം നമ്പറിലും ഇറങ്ങി. മോശം ഫോമിലുള്ള രഹാനെയുടെ സ്ഥാനം മാറ്റി ഇന്ത്യ നടത്തിയ പരീക്ഷണമാണിതെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടാക്കാനായില്ല. എങ്കിലും ബുദ്ധിപരമായ നീക്കമായിരുന്നു ഇതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മൈക്കല്‍ വോണ്‍.

Also Read: T20 World Cup 2021: ഇന്ത്യ കിരീടം നേടും, അതിനുള്ള എല്ലാം ഈ ടീമിലുണ്ട്- പാര്‍ഥിവ് പട്ടേല്‍

5

'ഇംഗ്ലണ്ട് ബൗളര്‍മാര്‍ വലം കൈയന്‍മാര്‍ക്കെതിരേ നന്നായി പന്തെറിയുന്നുണ്ട്. ഇതുകൊണ്ടാണ് ഇത്തരമൊരു മാറ്റം ഇന്ത്യ പരീക്ഷിച്ചത്.ഇടം കൈയനായ ജഡേജയെ ഇറക്കിയത് ബുദ്ധിപരമായ നീക്കമാണെന്നാണ് കരുതുന്നത്. എന്നാല്‍ ജഡേജ വലിയ സ്‌കോര്‍ നേടാത്തതതിനാല്‍ ഈ പദ്ധതി വിജയിച്ചില്ല. എന്നാല്‍ വിരാട് കോലിയും ജഡേജയും ഒരുമിച്ച് ബാറ്റ് ചെയ്തിരുന്ന ആ സമയത്ത് കാര്യങ്ങള്‍ അല്‍പ്പം ശാന്തമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ സാഹചര്യം എന്തായാലും ഇത്തരമൊരു നീക്കം ഇന്ത്യ നടത്തുമെന്ന് തന്നെയാണ് കരുതുന്നത്'-വോണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read: INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, സച്ചിനെ കടത്തിവെട്ടി!

6

Also Read: INDvENG: ഇതു വന്‍ അപമാനം, അശ്വിന്‍ വിരമിക്കണം! കോലിയെ പുറത്താക്കണം- രൂക്ഷവിമര്‍ശനം

പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലുള്ളതിനാല്‍ നാലാം മത്സരഫലം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയെ സംബന്ധിച്ച് 50 വര്‍ഷത്തിനിടെ ജയിക്കാത്ത ഓവലില്‍ സമനിലയെങ്കിലും പിടിക്കാനായാല്‍ അത് വലിയ നേട്ടമാവും. രണ്ടാം ദിനത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമായി മാറുമെന്നുറപ്പ്. ശക്തമായ ബാറ്റിങ് കരുത്തുമായി ഇറങ്ങിയിരിക്കുന്ന ഇംഗ്ലണ്ട് നിരയെ ചെറിയ സ്‌കോറിലേക്കൊതുക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്.

Story first published: Friday, September 3, 2021, 12:53 [IST]
Other articles published on Sep 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X