വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ ടെസ്റ്റ് പടിവാതിലില്‍, മറ്റൊരു താരവും പരുക്ക് പറ്റി പുറത്ത്; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി!

By Abin MP

ചരിത്രത്തിലെ ആദ്യത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റുക, പുതിയ സീസണില്‍ വിജയത്തോടെ ആരംഭിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ കളത്തില്‍ ഇറങ്ങുന്നത്. ഒരേ സമയം ലോകത്തിന്റെ രണ്ട് ഭാഗത്തും ശക്തായ രണ്ട് ടീമുകളെ ഇറക്കാന്‍ മാത്രം സമ്പന്നമാണ് ഇന്ന് ഇന്ത്യന്‍ ടീം. എന്നാല്‍ സാഹചര്യങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തുകയാണ്. കൊറോണയുടെ രൂപത്തിലും പരുക്കിന്റെ രൂപത്തിലുമെല്ലാം ഇന്ത്യ പരീക്ഷിക്കപ്പെടുകയാണ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാന്‍ രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടോകം തന്നെ ഇന്ത്യന്‍ ടീമില്‍ മൂന്ന് താരങ്ങളാണ് പരുക്കിന്റെ പിടിയിലകപ്പെട്ടത്. പകരക്കാരായ പൃഥ്വി ഷായേയും സൂര്യകുമാര്‍ കുമാര്‍ യാദവിനേയും ശ്രീലങ്കന്‍ പര്യടനത്തിന്റെ ഇടയില്‍ നിന്നുമാണ് ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചത്. ഇവരും ആദ്യത്തെ രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ ഉണ്ടായിരിക്കില്ല. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വെല്ലുവിളി കൂടി ഇന്ത്യന്‍ ടീമിനെ തേടിയെത്തിയിരിക്കുകയാണ്.

യങ്കിനും പരുക്കേറ്റിരിക്കുകയാണ്

ഇന്ത്യയുടെ ഓപ്പണര്‍ മയങ്ക് അഗര്‍വാളിന് പരുക്കേറ്റിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ മയങ്കിന് കളിക്കാന്‍ സാധിക്കില്ല. നേരത്തെ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരുക്കേല്‍ക്കുകയുണ്ടായിരുന്നു. ഇതോടെ അഗര്‍വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നാന്‍ സാധ്യതകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മയങ്കിനും പരുക്കേറ്റിരിക്കുകയാണ്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ തലയ്ക്ക് പന്തുകൊള്ളുകയായിരുന്നു. പിന്നാലെ താരം പരിശീലനം മതിയാക്കുകയും ചെയ്തു.

സിറാജിന്റെ പന്ത്

നെറ്റ്‌സില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പന്ത് കൊണ്ടാണ് മയങ്കിന് പരുക്കേല്‍ക്കുന്നത്. ഉടനെ തന്നെ താരത്തെ ടീമിന്റെ ഫിസിയോ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ താരത്തിന് തുടരാന്‍ സാധിക്കാതെ വരികയും പരിശീലനം അവസാനിപ്പിക്കുകയുമായിരുന്നു. പിന്നാലെ ബിസിസിഐ മയങ്കിന് പരുക്കേറ്റ വിവരം ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ഒബ്‌സര്‍വേഷനിലാണെന്നും ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ആരാകും ഓപ്പണ്‍ ചെയ്യുക?

ഗില്ലിന് പരുക്കേറ്റതോടെ അഭിമന്യു ഈശ്വരനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ മയങ്കിനും പരുക്കേറ്റിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കായി ആരാകും ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്. അതേസമയം മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ കെഎല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള സാധ്യതയാണ് ഉയര്‍ന്നു വരുന്നത്. പരിശീലന മത്സരത്തില്‍ ആറാമനായി ഇറങ്ങി രാഹുല്‍ സെഞ്ചുറി നേടിയിരുന്നു. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ രാഹുല്‍ സെഞ്ചുറി നേടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം രാഹുലിന് അനുകൂലമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരുക്കിന്റെ പിടിയിലുള്ളത്


നിലവില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് പരുക്കിന്റെ പിടിയിലുള്ളത്. ശുഭ്മാന്‍ ഗില്‍, ആവേശ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍ ഇപ്പോള്‍ മയങ്ക് അഗര്‍വാള്‍. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് മുമ്പും ഇന്ത്യ വിജയം കൈവരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഒട്ടും മങ്ങിപ്പോകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Monday, August 2, 2021, 20:24 [IST]
Other articles published on Aug 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X