Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: എങ്ങനെ റൂട്ടിനെ പുറത്താക്കാം?വ്യക്തമായ പദ്ധതി ട്വിറ്ററില്‍ പങ്കുവെച്ച് മനോജ് തിവാരി

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ ഫോമാണ്. ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുമായി ഇന്ത്യയുടെ വിജയ മോഹങ്ങളെ തകര്‍ത്തത് റൂട്ടായിരുന്നു. അവസാനം കളിച്ച് മൂന്ന് മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയ റൂട്ടില്‍ തന്നെയാവും രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഇപ്പോഴിതാ റൂട്ടിനെ തളയ്ക്കാന്‍ കൃത്യമായ പദ്ധതികളുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.

ട്വിറ്ററില്‍ റൂട്ടിനെതിരായ ഫീല്‍ഡിങ് പദ്ധതിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മനോജ് തിവാരി. കൃത്യമായ നിരീക്ഷണത്തിലൂടെ മനസിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച പദ്ധതി തന്നെയാണ് റൂട്ടിനെതിരേ മനോജ് മെനഞ്ഞിരിക്കുന്നത്. സ്പിന്നര്‍മാരെ ഉപയോഗിച്ചുള്ള പദ്ധതിയാണ് മനോജ് നിര്‍ദേശിച്ചിരിക്കുന്നത്.

ആര്‍ അശ്വിനോ വാഷിങ്ടണ്‍ സുന്ദറോ ആണ് ഈ പദ്ധതിക്ക് അനിവാര്യമെന്നാണ് മനോജിന്റെ അഭിപ്രായം. സ്പിന്നിന് അനുകൂലമായ പിച്ചിനാണ് ഈ പദ്ധതിയെന്നും മനോജ് വ്യക്തമാക്കുന്നത്. ഓണ്‍സൈഡില്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ വിന്യസിച്ചാണ് മനോജ് തന്ത്രം മെനയുന്നത്. സ്ലിപ്പില്‍ ഫീല്‍ഡര്‍ ആവിശ്യമില്ലെന്നും മനോജ് പറയുന്നു.

manojtiwary-joeroot

കീപ്പറിനൊപ്പം ലെഗ് സ്ലിപ്പിലും ഷോര്‍ട്ട് ലെഗിലും ഫീല്‍ഡര്‍.ഡീപ് സ്‌ക്വയറിലും സ്‌ക്വയര്‍ ലെഗിലും ഡീപ് മിഡ് വിക്കറ്റിലും മിഡ് ഓഫിലും മിഡ് ഓണിലും ഷോര്‍ട്ട് തേര്‍ഡിലും ഫീല്‍ഡര്‍ വേണമെന്നാണ് മനോജ് പറയുന്നത്. ഷോര്‍ട്ടില്‍ ക്യാച്ചിങ് പൊസിഷനിലും ഫീല്‍ഡറെ വിന്യസിക്കണം. ഓണ്‍ സൈഡില്‍ ഏഴ് താരങ്ങളെയും ഓഫ് സൈഡില്‍ രണ്ട് താരങ്ങളെയുമാണ് മനോജ് നിര്‍ദേശിക്കുന്നത്.

എന്നാല്‍ മനോജിന്റെ പദ്ധതി പ്രകാരം ഓഫ് സൈഡില്‍ അനായാസം റണ്‍സ് നേടാന്‍ റൂട്ടിന് സാധിക്കും. സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുന്ന ബൗളറാണ് റൂട്ട്. കൂടാതെ നിലവിലെ മികച്ച ഫോമും റൂട്ടിന് അനുകൂല ഘടകമാണ്. പന്തിനെ ലെഗ് സൈഡിലേക്ക് മാത്രം ഡേണ്‍ ചെയ്യിച്ചാല്‍ മാത്രമെ മനോജിന്റെ ഈ പദ്ധതിക്ക് എന്തെങ്കിലും സാധ്യതകളുള്ളു. അല്ലാത്ത പക്ഷം അനായാസം റൂട്ടിന് റണ്‍സ് നേടാനുള്ള പഴുത് ഈ ഫീല്‍ഡ് പദ്ധതിയിലുണ്ട്.

അശ്വിന്‍ പന്തെറിയുമ്പോള്‍ ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡര്‍ വളരെ നിര്‍ണ്ണായകമാണ്. കാരണം ക്യാരം ബോളുകളും ഗൂഗ്ലിയും പ്രധാനമയും ബാറ്റിന്റെ എഡ്ജില്‍ തട്ടി ഫസ്റ്റ് സ്ലിപ് പൊസിഷനിലേക്കെത്താനാണ് സാധ്യത. ടേണ്‍ ലഭിക്കുന്ന പിച്ചില്‍ അശ്വിന് കൂടുതല്‍ വിക്കറ്റ് സാധ്യത നിലനില്‍ക്കുന്നതും സ്ലിപ്പിലാണ്. കൂടാതെ ഓണ്‍സൈഡിലേക്കും ഓഫ് സൈഡിലേക്കും ഒരു പോലെ ഷോട്ട് പായിക്കാന്‍ റൂട്ടിന് മികവുള്ളതിനാല്‍ ഇരു ഭാഗത്തും കൃത്യമായ ഫീല്‍ഡ് വിന്യാസം അനിവാര്യമാണ്.

Story first published: Thursday, February 11, 2021, 16:38 [IST]
Other articles published on Feb 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+