For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലജ്ജാകരം... വലിയ മോശമായി പോയി; ടീം ഇന്ത്യയുടെ ഫോട്ടോയില്‍ നിന്ന് രാഹുലിനെ ഒഴിവാക്കി എല്‍എസ്ജി

By Jithin TP

ഐപിഎല്‍ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുന്‍ ക്രിക്കറ്റ് താരം ദൊഡ്ഡ ഗണേഷ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പര 2-2 ന് സമനിലയില്‍ അവസാനിച്ചതിന് ശേഷം എക്‌സില്‍ എല്‍എസ്ജി പങ്ക് വെച്ച ഫോട്ടോയിലാണ് ദൊഡ്ഡ ഗണേഷ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. എല്‍എസ്ജി പരമ്പരയ്ക്ക് ശേഷം പങ്ക് വെച്ച ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഫോട്ടോയില്‍ കെഎല്‍ രാഹുലിന്റെ ഫോട്ടോ ഇല്ലാത്തതാണ് ദൊഡ്ഡയെ ചൊടിപ്പിച്ചത്.

പരമ്പരയില്‍ 500 ല്‍ കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ രാഹുല്‍ എല്‍എസ്ജിയുടെ മുന്‍ താരം കൂടിയാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ എല്‍എസ്ജി രാഹുലിനെ നിലനിര്‍ത്തിയിരുന്നില്ല. മാത്രമല്ല രാഹുലുമായി ഫ്രാഞ്ചൈസി മാനേജ്‌മെന്റിന് അതൃപ്തിയും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരിക്കാം രാഹുലിന്റെ ചിത്രമില്ലാതെ എല്‍എസ്ജി ടീം ഇന്ത്യയ്ക്ക് ആശംസ നേര്‍ന്നത്.

lsgipl

ഇതിലാണ് ദൊഡ്ഡയുടെ വിമര്‍ശനം. യുഗങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ഫോട്ടോ ആല്‍ബം എന്നായിരുന്നു എല്‍എസ്ജി പങ്ക് വെച്ച ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍ ഇത് ലജ്ജാകരമാണ് എന്നും 500 ലധികം റണ്‍സ് നേടിയ ഒരു ഓപ്പണറുടെ ചിത്രം ഇതില്‍ കാണുന്നില്ല എന്നുമായി ദൊഡ്ഡ ഗണേഷിന്റെ പ്രതികരണം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ കളിക്കാരനായിരുന്നു രാഹുല്‍.

പത്ത് ഇന്നിംഗ്സുകളില്‍ നിന്ന് 532 റണ്‍സും രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറിയും താരം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (754), മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (537) എന്നിവര്‍ക്ക് പിന്നിലായിരുന്നു പരമ്പരയില്‍ 33 കാരനായ രാഹുല്‍. ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുമ്പാണ് എല്‍എസ്ജി രാഹുലിനെ അവഗണിച്ചത്. സൂപ്പര്‍ ജയന്റ്സ് ഉടമയായ സഞ്ജീവ് ഗോയങ്ക രാഹുലിനെതിരെ വിവാദപരമായ ഒരു പരാമര്‍ശവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

2022 മുതല്‍ 2024 വരെയുള്ള ആദ്യ മൂന്ന് സീസണുകളില്‍ രാഹുല്‍ ആയിരുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിച്ചത്. ഐപിഎല്‍ 2025 സീസണിന് മുമ്പ് രാഹുലിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങി. ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 539 റണ്‍സ് രാഹുല്‍ നേടിയിരുന്നു. അതേസമയം ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിക്ക് ശേഷം രാഹുലിനെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍ എന്നാണ് ഇംഗ്ലണ്ട് താരം മോയിന്‍ അലി വിശേഷിപ്പിച്ചത്.

'രാഹുലിനെ പോലുള്ള ഒരാള്‍ ഓപ്പണിംഗ് ബാറ്റിംഗില്‍ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല എന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ പരമ്പരയിലും ഇംഗ്ലണ്ടിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, ഈ പരമ്പരയിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ശുഭ്മാന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്നത് ശരി തന്നെ. പക്ഷേ രാഹുല്‍ ഇത്തവണ ടീമില്‍ വഹിച്ച പങ്ക് അദ്ദേഹം കളിച്ചതില്‍ വച്ച് ഏറ്റവും മികച്ചതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു', മോയിന്‍ അലി പറഞ്ഞു.

Story first published: Saturday, August 9, 2025, 11:35 [IST]
Other articles published on Aug 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+