For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത് ശര്‍മ അവന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണം- ക്രിസ് ശ്രീകാന്ത്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ചെന്നൈയില്‍ നാളെ ആരംഭിക്കാനിരിക്കെ ജയം ഇന്ത്യന്‍ ടീമിന് അഭിമാന പ്രശ്‌നമാണ്. ആദ്യ മത്സരത്തില്‍ 227 റണ്‍സിന് തോറ്റ ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ന് പിന്നിലാണ്. ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. പ്രധാനമായും സീനിയര്‍ താരമായ രോഹിത് ശര്‍മയുടെ ഓപ്പണിങ്ങിലെ പ്രകടനം. ഇപ്പോഴിതാ രോഹിത് തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്.

'രോഹിത് ഒരു ക്ലാസ് താരമാണ്.ബാറ്റിങ് സ്‌റ്റൈലിനെക്കുറിച്ച് ചിന്തിക്കാതെ സ്വാഭാവികമായ മത്സരം കളിക്കുകയാണ് വേണ്ടത്. പരിചയസമ്പന്നനായ അവന് തന്റെ ജോലിയെന്താണെന്ന് അറിയാം. എങ്ങനെയാണ് മത്സരത്തെ നേരിടേണ്ടതെന്നും അവനറിയാം. നിലയുറപ്പിച്ചാല്‍ കാണാന്‍ മനോഹരമായിരിക്കും. സ്വാഭാവികമായി വമ്പന്‍ ഷോട്ട് കളിക്കാന്‍ സാധിക്കുന്നവനാണവന്‍'-ശ്രീകാന്ത് പറഞ്ഞു.

rohitsharmatest

ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 6 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സുമാണ് രോഹിത് നേടിയത്. സഹ ഓപ്പണറും യുവതാരവുമായ ശുബ്മാന്‍ ഗില്‍ തിളങ്ങുമ്പോള്‍ രോഹിതിന് പിന്തുണ നല്‍കാനാവുന്നില്ല. വിക്കറ്റ് കാത്ത് സൂക്ഷിച്ച് നിലയുറപ്പിക്കാനായാല്‍ വലിയ സ്‌കോര്‍ നേടാന്‍ രോഹിതിന് സാധിക്കും. നാട്ടില്‍ മികച്ച ബാറ്റിങ് റെക്കോഡ് രോഹിതിന്റെ പേരിലുണ്ടെങ്കിലും ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല.

രണ്ടാം മത്സരത്തിലും രോഹിത് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് വിവരം. എന്നാല്‍ ഈ മത്സരത്തിലും പരാജയപ്പെട്ടാല്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാള്‍,കെ എല്‍ രാഹുല്‍ എന്നിവര്‍ അവസരം കാത്ത് പുറത്തുണ്ട്. ഇരുവര്‍ക്കും നാട്ടില്‍ മികച്ച റെക്കോഡുമുണ്ട്. ഈ സാഹചര്യത്തില്‍ തിളങ്ങേണ്ടത് രോഹിതിന് അത്യാവശ്യമാണ്.

രോഹിത് കൂടുതല്‍ ഉത്തരവാദിത്തം കാട്ടണമെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണും അഭിപ്രായപ്പെട്ടിരുന്നു. 'ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ രോഹിത് പുറത്തായത് ശരിക്കും നിരാശപ്പെടുത്തുന്നതാണ്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ബൗളര്‍ എവിടെയാണ് തന്നെ ആക്രമിക്കുന്നതെന്നും എന്താണ് തന്റെ ദൗര്‍ബല്യവമെന്നും അറിയണം. ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന പന്തുകളെ രോഹിത് കൂടുത കരുതലോടെ കളിക്കണം.രോഹിതില്‍ നിന്നും രഹാനെയില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്തം പ്രതീക്ഷിക്കുന്നു'-ലക്ഷ്മണ്‍ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ പിച്ചിന്റെ പ്രശ്‌നവും ഇന്ത്യയുടെ ബാറ്റിങ്ങിനെ ബാധിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ സ്പിന്നിന് അനുകൂലമാവും പിച്ചെന്നാണ് വിവരം. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ഇന്ത്യ ഷഹബാസ് നദീമിനെ ഒഴിവാക്കി അക്‌സര്‍ പട്ടേലുമായാവും രണ്ടാം ടെസ്റ്റിനിറങ്ങുക. ഇംഗ്ലണ്ട് നിരയില്‍ ജോഫ്രാ ആര്‍ച്ചറിന് പകരം സ്റ്റുവര്‍ട്ട് ബ്രോഡുമെത്തും.

Story first published: Friday, February 12, 2021, 14:41 [IST]
Other articles published on Feb 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+