വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടെസ്റ്റ് പരമ്പര നാലിന് ആരംഭിക്കും, ഒന്നാം മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളറിയാം

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ആവേശ ടെസ്റ്റ് പരമ്പരക്ക് ഈ മാസം നാലിന് തുടക്കമാവുകയാണ്. ഒരു മാസത്തിലേറെയായി ഇംഗ്ലണ്ടില്‍ തുടരുന്ന ഇന്ത്യന്‍ ടീം വളരെ പ്രതീക്ഷയോടെയാണ് ടെസ്റ്റ് പരമ്പരയെ കാണുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണെങ്കിലും മികച്ച താരനിരയുള്ളത് ഇന്ത്യ പരമ്പര നേടിയാലും അത്ഭുതപ്പെടാനാവില്ല.

Also Read: IND vs ENG: ഇന്ത്യയുടെ 'റൂട്ട്' ക്ലിയറാവാന്‍ ജോ റൂട്ടിനെ വീഴ്ത്തണം, എങ്ങനെ പുറത്താക്കാം? മൂന്ന് വഴികള്‍

1

ഇടവേളക്ക് ശേഷം ഇറങ്ങുന്ന പരമ്പരയായതിനാല്‍ ആദ്യ മത്സരം ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിയാവും. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യക്ക് ആ നേട്ടം ഇംഗ്ലണ്ടില്‍ നടത്താനാവുമോയെന്ന് കണ്ടറിയണം. നിരവധി റെക്കോഡുകള്‍ ഒന്നാം ടെസ്റ്റില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs ENG: ഇംഗ്ലണ്ടില്‍ രോഹിത് 'ഹിറ്റാകുമോ', വെടിക്കെട്ട് ഓപ്പണറുടെ മൂന്ന് മികച്ച പ്രകടനങ്ങളിതാ

2

ആദ്യ മത്സരത്തിന് നോട്ടിങ്ഹാമാണ് വേദി. ഇവിടെ കളിച്ച അവസാന നാല് മത്സരത്തില്‍ രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമാണ് ഇന്ത്യ നേടിയത്. 2018ലെ പരമ്പരയില്‍ 203 റണ്‍സിന്റെ ജയം ട്രന്റ് ബ്രിഡ്ജില്‍ നേടിയെടുക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. ഡ്യൂക്‌സ് ബോളില്‍ പന്ത് അധികമായി സ്വിങ് ചെയ്യുന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദനയാവും.

Also Read: IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ തവണ 'ഡെക്കായ' നിലവിലെ ഇന്ത്യന്‍ താരമാര്? ടോപ് ത്രീ ഇതാ

3

ഇന്ത്യന്‍ നായകന്‍ വിരാട് കോലി 22875 റണ്‍സ് എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി നേടിയിട്ടുണ്ട്. 23000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ 125 റണ്‍സാണ് കോലിക്ക് വേണ്ടത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലൂടെ ഈ നേട്ടത്തിലെത്തിയാല്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോഡ് വിരാടിന് സ്വന്തമാക്കാനാവും.

Also Read: ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

4

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് ഇന്ത്യക്കെതിരേ ഉയര്‍ന്ന ബാറ്റിങ് റെക്കോഡാണുള്ളത്. 22 റണ്‍സ് കൂടി നേടിയാല്‍ അലെസ്റ്റര്‍ കുക്കിനെ മറികടന്ന് എല്ലാ ഫോര്‍മാറ്റിലുമായി ഇംഗ്ലണ്ടിനായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ റൂട്ടിനാവും. 15 റണ്‍സ് കൂടി നേടിയാല്‍ 2000 ടെസ്റ്റ് റണ്‍സെന്ന നേട്ടം രവീന്ദ്ര ജഡേജക്ക് സ്വന്തമാക്കാം. ഇതോടെ 200 വിക്കറ്റും 2000 ടെസ്റ്റ് റണ്‍സുമുള്ള അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ജഡേജക്ക് സ്വന്തമാക്കാം. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 450 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാക്കും.

Also Read: IND vs ENG: സ്‌റ്റോക്‌സിന്റെ പകരക്കാരനെത്തി, ഓവര്‍ട്ടന്‍ ചില്ലറക്കാരനല്ല, ഇന്ത്യയെ വിറപ്പിക്കുമോ?

5

അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ ഹര്‍ഭജന്‍ സിങ്ങിന്റെ (417) ടെസ്റ്റ് വിക്കറ്റ് റെക്കോഡിനെ മറികടക്കാന്‍ അശ്വിനാവും. ഇതോടെ ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള മൂന്നാമത്തെ ബൗളറാവാനും അദ്ദേഹത്തിനാവും. അനില്‍ കുംബ്ലെയും കപില്‍ ദേവുമാണ് ഈ റെക്കോഡില്‍ അശ്വിന് മുന്നിലുള്ളത്.

Also Read: T20 World Cup: ഇന്ത്യയുടെ ടി20യിലെ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ, ഓസീസിനോട് നേരിട്ടത് കൂട്ടത്തകര്‍ച്ച

6

ഇംഗ്ലണ്ടിന്റെ സാം കറാന്‍ ആറ് വിക്കറ്റ് നേടിയാല്‍ 50 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാവും. 15 റണ്‍സകലെ ഡോം സിബ്ലിക്ക് 1000 ടെസ്റ്റ് റണ്‍സെന്ന നേട്ടവും സ്വന്തം പേരിലാക്കാം. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ അനില്‍ കുംബ്ലെയുടെ 619 വിക്കറ്റിനെ മറികടന്ന് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ ജെയിംസ് ആന്‍ഡേഴ്‌സനാവും.

Also Read: T20 World Cup 2021: 'ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അവന്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം'- ആകാശ് ചോപ്ര

7

അജിന്‍ക്യ രഹാനെ 16 റണ്‍സ് കൂടി നേടിയാല്‍ 8000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കാനാവും. രോഹിത് ശര്‍മ 252 റണ്‍സ് നേടിയാല്‍ 15000 റണ്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂര്‍ത്തിയാക്കാനാവും. 162 റണ്‍സ് നേടിയാല്‍ 9000 അന്താരാഷ്ട്ര റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ ജോണി ബെയര്‍സ്‌റ്റോക്കാവും. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ ക്യാപ്റ്റനെന്ന നിലയിലെ കോലിയുടെ 37ാം ടെസ്റ്റ് ജയമായി അത് മാറും. ഇതോടെ ക്ലൈവ് ലോയ്ഡിന്റെ റെക്കോഡിനെ മറികടന്ന് കൂടുതല്‍ ടെസ്റ്റ് ജയം നേടുന്ന നായകന്മാരില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ കോലിക്കാവും. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ മൈക്കല്‍ വോണിന്റെ 26 ടെസ്റ്റ് ജയമെന്ന റെക്കോഡ് മറികടക്കാന്‍ ജോ റൂട്ടിനും സാധിക്കും.

Story first published: Thursday, August 26, 2021, 11:57 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X