വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'തെറ്റുകളില്‍ നിന്ന് പഠിച്ചു, ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല', പ്രതീക്ഷകള്‍ പങ്കുവെച്ച് രാഹുല്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിലെ ഇടം സജീവമാക്കിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ ഓപ്പണര്‍ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിച്ചേക്കും. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ അധിക ബാറ്റ്‌സ്മാനെ ഇന്ത്യക്ക് ആവിശ്യമാണ്. അതിനാല്‍ത്തന്നെ മധ്യനിരയിലേക്കും രാഹുലിനെ പരിഗണിച്ചേക്കും. എന്തായാലും പ്ലേയിങ് 11ല്‍ സ്ഥാനം ഉറപ്പുള്ള താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. ഏറെ നാള്‍ ടീമിന് പുറത്തിരുന്ന് വീണ്ടും ടെസ്റ്റ് കളിക്കാന്‍ പോകുമ്പോഴുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് രാഹുല്‍.

ഒരിക്കലും ആത്മവിശ്വാസം കൈവിട്ടില്ല

ഒരിക്കലും ആത്മവിശ്വാസം കൈവിട്ടില്ല

ടെസ്റ്റില്‍ ഭേദപ്പെട്ട റെക്കോഡുണ്ടായിട്ടും നിര്‍ഭാഗ്യംകൊണ്ട് മാറ്റിനിര്‍ത്തപ്പെട്ട താരമാണ് കെ എല്‍ രാഹുല്‍. എന്നാല്‍ ഈ പ്രതിസന്ധി സമയത്തൊന്നും പ്രതീക്ഷകള്‍ കൈവിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ എല്‍ രാഹുല്‍. 'ഞാന്‍ എപ്പോഴും ആത്മവിശ്വാസത്തോടെയാണുള്ളത്. ആത്മവിശ്വാസമാണ് കരുത്ത്. ശാന്തതയോടെ കാത്തിരിക്കാനാണ് ശ്രമിച്ചത്. തെറ്റുകളില്‍ നിന്ന് പഠിച്ചു. എന്റെ മത്സരങ്ങളെ കഴിയുന്നത്രെ ആസ്വദിക്കാനാണ് ശ്രമിച്ചത്.തെറ്റുകള്‍ സംഭവിച്ചിരുന്നു. അതില്‍ നിന്ന് കൂടുതല്‍ കരുത്താര്‍ജിച്ചു. മികച്ചൊരു അവസരമാണ് മുന്നിലുള്ളത്. ടീമിനുവേണ്ടി തിളങ്ങാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ'-രാഹുല്‍ പറഞ്ഞു.

2018ലെ പര്യടനം മറക്കാനാവില്ല

2018ലെ പര്യടനം മറക്കാനാവില്ല

2018ലെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുലും ഉള്‍പ്പെട്ടിരുന്നു. ഓവലില്‍ നടന്ന മത്സരത്തില്‍ 149 റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. 'ഓവലിലെ മത്സരം എന്നും ഓര്‍ക്കുന്നു. പരമ്പരയിലെ അവസാന മത്സരമായിരുന്നു ഇതെന്നാണ് ഓര്‍മ. പരമ്പരയില്‍ തിളങ്ങാനെ സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ അവസാന മത്സരം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഈ പരമ്പരക്ക് ശേഷം ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. പരിശീലകനോട് ഏറെ കാര്യങ്ങള്‍ സംസാരിച്ചു. വീഡിയോകള്‍ കണ്ട് പിഴവുകള്‍ കണ്ടെത്തി. തിരുത്താനുള്ള ശ്രമങ്ങള്‍ നടത്തി. കൂടുതല്‍ അച്ചടക്കത്തോടെ ശാന്തതയോടെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്'-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സന്നാഹത്തില്‍ സെഞ്ച്വറി പ്രകടനം

സന്നാഹത്തില്‍ സെഞ്ച്വറി പ്രകടനം

ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്കായി ഏറ്റവും തിളങ്ങിയത് കെ എല്‍ രാഹുലായിരുന്നു. കൗണ്ടി 11നെതിരായ മത്സരത്തില്‍ പുറത്താവാതെ 101 റണ്‍സാണ് രാഹുല്‍ നേടിയത്. ഡ്യൂക്‌സ് ബോളിലെ രാഹുലിന്റെ ഈ പ്രകടനം വളരെ പ്രതീക്ഷയാണ് ടീമിന് സമ്മാനിക്കുന്നത്. രണ്ട് വര്‍ഷത്തോളം പുറത്തിരുന്ന ശേഷം രാഹുലിന്റെ തിരിച്ചുവരവില്‍ തിളങ്ങാനാവുമോയെന്ന് കണ്ടറിയാം.

Story first published: Wednesday, July 28, 2021, 16:25 [IST]
Other articles published on Jul 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X