Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാച്ച് മിസ്സാക്കി ജഡ്ഡുവിന് ലഭിക്കേണ്ട വിക്കറ്റ് കളഞ്ഞു, എന്നിട്ടും രാഹുലിന് 'പരാതി'; കാരണമിത്

സൂപ്പര്‍താരം ജസ്പ്രീത് ബുംറയില്ലാതെ ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ജയിക്കില്ല എന്ന് കരുതിയവര്‍ക്ക് തക്ക മറുപടി കൊടുത്താണ് ശുഭ്മാന്‍ ഗില്ലും സംഘവും രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയത്. ടീം ഇന്ത്യയുടെ വിജയത്തില്‍ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു.

ആകാശ് ദീപും ശുഭ്മാന്‍ ഗില്ലും വ്യക്തിപരമായി മറക്കാനാവാത്ത ഒരു ടെസ്റ്റ് കൂടിയായിരിക്കണം ഇത്. ഒന്നാം ഇന്നിംഗ്‌സില്‍ 269 ഉം രണ്ടാം ഇന്നിംഗ്‌സില്‍ 161 ഉം റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലില്‍ രണ്ടാം ടെസ്റ്റില്‍ മാത്രം 430 റണ്‍സാണ് ആകെ നേടിയത്. ആകാശ് ദീപ് ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് കൊയ്ത് ആദ്യത്തെ പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

jadejaandklrahul

രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും ഇംഗ്ലണ്ടിന് വേഗത്തില്‍ റണ്‍സ് നിഷേധിച്ചതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ ഏറെ ബുദ്ധിമുട്ടിലാക്കി ജഡേജ പന്തെറിഞ്ഞുകൊണ്ടിരുന്നു. അതിനിടെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് രണ്ട് വിക്കറ്റുകള്‍ മാത്രം ആവശ്യമുള്ളപ്പോള്‍ സ്ലിപ്പില്‍ കെഎല്‍. രാഹുല്‍ ക്യാച്ച് കൈവിട്ടതോടെ ജഡേജയ്ക്ക് ബ്രൈഡണ്‍ കാര്‍സെയുടെ വിക്കറ്റ് നിഷേധിക്കപ്പെട്ടു.

57-ാം ഓവറിലെ മൂന്നാം പന്തില്‍ ആയിരുന്നു ഇത്. ജഡേജ എറിഞ്ഞ പന്ത് ലെഗ് സ്റ്റമ്പിന് പുറത്തുള്ള ഒരു ലെങ്തില്‍ എത്തി. പന്ത് അല്‍പ്പം തിരിഞ്ഞതോടെ ബ്രൈഡണ്‍ കാര്‍സെ ബാക്ക് ഫൂട്ട് ബ്ലോക്കില്‍ കുടുങ്ങി. ബാറ്റിന്റെ എഡ്ജില്‍ തൊട്ട പന്ത് രാഹുലിന് സമീപത്തേക്ക് കുതിച്ചു. എന്നാല്‍ രാഹുലിന് ക്യാച്ച് നഷ്ടപ്പെട്ടു. ഇത് മുഴുവന്‍ ടീമിനെയും നിരാശപ്പെടുത്തി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ജഡേജയുടെ പിഴവായിരുന്നു എന്ന് പിന്നീച് ടിവി റീപ്ലേകളില്‍ വ്യക്തമായി.

ജഡേജ പന്തെറിയാന്‍ തുടങ്ങുന്നതിന് സെക്കന്റുകള്‍ മുന്‍പ് വരെ രാഹുല്‍ ഫീല്‍ഡ് സെറ്റ് ചെയ്യുകയായിരുന്നു. സിംഗിള്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനായി ലെഗ്സൈഡിലുള്ള ഫീല്‍ഡറോട് അല്‍പ്പം അകത്തേക്ക് വരാന്‍ രാഹുല്‍ ആവശ്യപ്പെടുന്നത് റീപ്ലേകളില്‍ വ്യക്തമാണ്.

''കെ.എല്‍. രാഹുല്‍ ഫീല്‍ഡ് കൈകാര്യം ചെയ്യുകയായിരുന്നു. എന്നാല്‍ ജഡേജ അപ്പോഴേക്കും പന്തെറിയാനെത്തിയിരുന്നു. രാഹുല്‍ ഫീല്‍ഡറോട് കയറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നതിനിടെ തന്നെ ജഡേജ പന്തെറിഞ്ഞു. ഈ സമയത്ത് പന്തിനെ കൃത്യമായി നിരീക്ഷിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു, '' ജിയോഹോട്ട്സ്റ്റാറിന്റെ സംപ്രേഷണത്തിനിടെ റൗണക് കപൂര്‍ പറഞ്ഞു. അതേസമയം എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ അവിസ്മരണീയ വിജയമാണ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ആകെ 430 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ പാഠമുള്‍ക്കൊണ്ട് കൊണ്ടാണ് തങ്ങള്‍ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത് എന്നും ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തങ്ങള്‍ കൃത്യത പുലര്‍ത്തി എന്നും മത്സരശേഷം ഗില്‍ പറഞ്ഞു. ജൂലൈ 10 ന് ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആണ് ഇനി മൂന്നാം ടെസ്റ്റ്.

Story first published: Tuesday, July 8, 2025, 11:15 [IST]
Other articles published on Jul 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+