IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം ഉച്ചവരെ ഇന്ത്യയായിരുന്നു ഡ്രൈവിങ് സീറ്റില്‍. ഒന്നര ദിവസം ബാക്കി നില്‍ക്കെ 378 എന്ന വിജയലക്ഷ്യം ഇന്ത്യ മുന്നോട്ട് വെച്ചതോടെ ഇംഗ്ലണ്ട് പതറുമെന്നാണ് എല്ലാവരും കരുതിയത്. ഒന്നാം ഇന്നിങ്‌സില്‍ 284 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ടും കല്‍പ്പിച്ചായിരുന്നു.

ശക്തമായ ബാറ്റിങ് നിരയുള്ള ഇംഗ്ലണ്ട് തുടക്കം മുതല്‍ ഇന്ത്യയെ ആക്രമിച്ചു. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 259 എന്ന മികച്ച നിലയിലാണ് ഇംഗ്ലണ്ട്. ഏഴ് വിക്കറ്റും ഒരു ദിവസവും കൈയിലിരിക്കെ 119 റണ്‍സ് മാത്രമാണ് ആതിഥേയര്‍ക്ക് ജയിക്കാന്‍ വേണ്ടത്. അര്‍ധ സെഞ്ച്വറിയോടെ ജോ റൂട്ടും (76) ജോണി ബെയര്‍സ്‌റ്റോയുമാണ് (72) ക്രീസില്‍.

'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ

നിലവിലെ മത്സരത്തിന്റെ ഗതി പ്രകാരം ഇംഗ്ലണ്ട് ജയിക്കാനാണ് സാധ്യത. 119 റണ്‍സ് മാത്രമാണ് വേണ്ടതെന്നതിനാല്‍ അനായാസമായിത്തന്നെ അവരത് എത്തിപ്പിടിച്ചേക്കും. മഴ വില്ലനായാല്‍ മാത്രമെ മറിച്ച് സംഭവിക്കാന്‍ സാധ്യതകളുള്ളൂ. ഇപ്പോഴിതാ കൈവിട്ട ആധിപത്യം ഇന്ത്യ നഷ്ടപ്പെടുത്തില്‍ നായകന്‍ ജസ്പ്രീത് ബുംറയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍.

നായകനെന്ന നിലയില്‍ ബുംറ നിരവധി മണ്ടത്തരങ്ങള്‍ കാട്ടിയെന്നാണ് പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടിയത്. 'നാലാം ദിനം ബുംറയുടെ പദ്ധതികള്‍ കൃത്യമായിരുന്നുവെന്ന് കരുതുന്നില്ല. എല്ലാവിധ ബഹുമാനങ്ങളോടും കൂടിയാണ് ഞാനിത് പറയുന്നത്. ഇന്ത്യയുടെ ഫീല്‍ഡ് പ്ലേയസ്‌മെന്റ് വലിയ അബദ്ധമായിരുന്നു. അവസാന സെക്ഷനില്‍ പന്തിന് തീരെ സ്വിങ് ലഭിക്കുന്നില്ലായിരുന്നു. അത് ബാറ്റ്‌സ്മാന് കാര്യങ്ങള്‍ എളുപ്പമാക്കി' - പീറ്റേഴ്‌സണ്‍ പറഞ്ഞു.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

ഇംഗ്ലണ്ട് 4ന് മുകളില്‍ റണ്‍റേറ്റിലാണ് സ്‌കോര്‍ ഉയര്‍ത്തിയിരുന്നത്. തടുത്തുനിര്‍ത്താന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് സാധിക്കുന്നുമില്ല. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട് പന്തെറിഞ്ഞത് ബുംറയാണ്. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ബുംറ പിശുക്കുകാട്ടിയില്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നാലാം ദിനം പന്തുകൊണ്ട് നിരാശപ്പെടുത്തി.

ആദ്യ ഇന്നിങ്‌സില്‍ സിറാജ് നാലും ഷമി രണ്ടും വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്നാല്‍ ഇൗ മികവ് നാലാം ദിനം കാട്ടാന്‍ അവര്‍ക്കായിട്ടില്ല. അഞ്ചാം ദിനത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര അത്ഭുത പ്രകടനം നടത്താത്ത പക്ഷം ജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ എല്ലാം ഇന്ത്യയുടെ ബൗളര്‍മാരുടെ കൈയിലാണെന്ന് പറയാം. ആദ്യ ദിവസങ്ങളില്‍ പിച്ചില്‍ ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പിച്ച് ഫ്‌ളാറ്റായതോടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കുകയാണ്.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

ഇന്ത്യ ഫീല്‍ഡ് പ്ലേയ്‌സിങ്ങില്‍ വരുത്തിയ പോരായ്മയും പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. 'ലോങ് ഓഫിലും ലോങ് ഓണിലും ഇന്ത്യ ഫീല്‍ഡര്‍മാരെ നിര്‍ത്തി. ശുദ്ധ മണ്ടത്തരമാണിത്. അര മണിക്കൂറോളം ഇന്ത്യ ഇതേ അബദ്ധം തുടര്‍ന്നു. നാലാം ദിനത്തിന്റെ അവസാന 15 മിനുട്ടില്‍ മാത്രമാണ് ഭേദപ്പെട്ടൊരു ഫീല്‍ഡിങ് ഇന്ത്യ ഒരുക്കിയത്'- പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയെ 300ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഏതെങ്കിലുമൊരു ടീം തോല്‍പ്പിച്ചിട്ട് വര്‍ഷങ്ങളേറെയായിരിക്കുന്നു. 1977ല്‍ ഓസ്‌ട്രേലിയയാണ് അവസാനമായി ഈ നേട്ടത്തിലെത്തിയത്. ഇന്ത്യ മുന്നോട്ട് വെച്ച 250 പ്ലസ് റണ്‍സ് വിജയലക്ഷ്യം മറികടന്ന് ഏതെങ്കിലുമൊരു ടീം ജയിച്ചിട്ടും വര്‍ഷം 35 കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ റെക്കോഡുകളെയൊക്കെ തകര്‍ക്കുന്ന തരത്തിലുള്ള ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെക്കുന്നത്. അഞ്ചാം ദിനം ഇന്ത്യക്ക് അത്ഭുതം സൃഷ്ടിക്കാനാവുമോയെന്നത് കണ്ടുതന്നെ അറിയണം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 5, 2022, 10:33 [IST]
Other articles published on Jul 5, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X