For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ബിസിസിഐയോടുള്ള അനാദരവ്'- ഇന്ത്യന്‍ പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് പീറ്റേഴ്‌സന്‍

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കാനിരിക്കുകയാണ്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ മുട്ടുകുത്തിച്ച ആവേശത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷമാണ് ഇംഗ്ലണ്ടിന്റെ വരവ്. കോവിഡിന്റെ വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണ് വരാനിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ നിര വലിയ പ്രതീക്ഷയിലുമാണ്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനായുള്ള ടീമുകളെ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ട് ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍.

ആരാധകരെയും ബിസിസിഐയും അപമാനിക്കുന്ന തരത്തിലുള്ള ടീമാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചതെന്നാണ് പീറ്റേഴ്‌സന്‍ പറഞ്ഞത്. 'മികച്ച ടീമുമായി ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ കളിക്കാത്തത് ബിസിസി ഐയോടും കാണികളോടുമുള്ള അനാദരവാണ്. മികച്ച താരങ്ങള്‍ സീസണിന്റെ തുടക്കത്തിലെ ടെസ്റ്റ് മത്സരങ്ങളേക്കാളും പ്രാധാന്യം കല്‍പ്പിക്കുന്ന ഐപിഎല്ലിനാണ്'-പീറ്റേഴ്‌സന്‍ പറഞ്ഞു.

kevinpietersen-

ട്വിറ്ററിലൂടെയും പീറ്റേഴ്‌സന്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. 'ഇന്ത്യക്കെതിരേ മികച്ച ടീമിനെയാണോ ഇംഗ്ലണ്ട് പ്രഖ്യാപിച്ചതെന്ന് സംബന്ധിച്ച് വലിയ തര്‍ക്കം നടക്കുന്നുണ്ട്. ഇന്ത്യയില്‍ ജയിക്കുകയെന്നത് ഓസ്‌ട്രേലിയയില്‍ ജയിക്കുന്ന അതേ അനുഭവമാണ് നല്‍കുക. മികച്ച ടീമിനെ കളിപ്പിക്കാത്തത് ആരാധകരോടും ബിസിസി ഐയോടുമുള്ള അനാദരവാണ്'-ട്വിറ്ററില്‍ പീറ്റേഴ്‌സന്‍ കുറിച്ചു.

ആദ്യ ടെസ്റ്റിന് ശേഷം ജോസ് ബട്‌ലറിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. നാല് മത്സര പരമ്പരയില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് അവസരം നല്‍കിയിട്ടില്ല. സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും ആദ്യ രണ്ട് ടെസ്റ്റ്‌ലും കളിക്കാന്‍ അവസരം നല്‍കണമെന്നും പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.' ഇംഗ്ലണ്ടിലെ സൂപ്പര്‍ താരങ്ങളെല്ലാം കഴിയുന്നത്ര മത്സരം ഇന്ത്യക്കെതിരേ ഇന്ത്യയില്‍ കളിക്കണം. അതിന് ശേഷം ഐപിഎല്ലിന് പോയി അര്‍ഹിച്ചതെല്ലാം നേടുക. എല്ലാ കായിക താരങ്ങളുടെയും രാജാവ് പണമാണ്. എല്ലാം കച്ചവടമാണ്. അതിന് ശേഷം അവര്‍ക്ക് ഒരു ഇടവേളയും വേണം'-പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 5നാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യന്‍ നിരയിലേക്ക് വിരാട് കോലി തിരിച്ചെത്തും. ഹര്‍ദിക് പാണ്ഡ്യ,അക്‌സര്‍ പട്ടേല്‍,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബൂംറ,ആര്‍ അശ്വിന്‍ എന്നിവരെല്ലാം മടങ്ങിയെത്തിയിട്ടുണ്ട്. എന്നാല്‍ പരിക്കേറ്റ ഹനുമ വിഹാരി,രവീന്ദ്ര ജഡേജ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി എന്നിവര്‍ക്കൊന്നും ടീമില്‍ ഇന്ത്യ ഇടം നല്‍കിയിട്ടില്ല. ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയതിന്റെ ആത്മവിശ്വാസം ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയെ തുണച്ചേക്കും.

Story first published: Monday, January 25, 2021, 14:22 [IST]
Other articles published on Jan 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+