
കരുണ്‍ നായര്‍
പാതി മലയാളിയായ കര്‍ണാടക താരം കരുണ്‍ നായരാണ് ഇംഗ്ലണ്ടിനെതിരേ ഉയര്‍ന്ന സ്‌കോര്‍ നേടിയ താരം. 2016 ഡിസംബര്‍ 16ന് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ പുറത്താവാതെ 303 റണ്‍സാണ് അദ്ദേഹം നേടിയത്. ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരവും കരുണാണ്. 381 പന്തുകള്‍ നേരിട്ട് 32 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. എന്നാല്‍ ഈ പ്രകടനത്തിന് ശേഷം വലിയ അവസരങ്ങള്‍ കരുണിന് ലഭിച്ചിട്ടില്ല.

വിരാട് കോലി
നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. 2016 ഡിസംബര്‍ 8ന് മുംബൈയില്‍ നടന്ന മത്സരത്തില്‍ 235 റണ്‍സാണ് കോലി നേടിയത്. 340 പന്തുകള്‍ നേരിട്ട് 25 ഫോറും 1 സിക്‌സുമാണ് കോലി നേടിയത്. ഓസ്‌ട്രേലിയക്കെതിരേ ആദ്യ ടെസ്റ്റില്‍ മാത്രമാണ് കോലി കളിച്ചത്. ഇംഗ്ലണ്ടിനെതിരേ മികച്ച ടെസ്റ്റ് റെക്കോഡ് കോലിക്കുണ്ട്. അഞ്ച് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ടിനെതിരേ കോലി നേടിയിട്ടുണ്ട്.

വിനോദ് കാംബ്ലി
മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. 1993 ഫെബ്രുവരി 19ന് മുംബൈയില്‍ 224 റണ്‍സാണ് അദ്ദേഹം നേടിയത്. 411 പന്തുകള്‍ നേരിട്ട് 23 ബൗണ്ടറിയാണ് അദ്ദേഹം നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ ഇതിഹാസ താരമായി മാറേണ്ടിയിരുന്നെങ്കിലും ഒത്തുകളി വിവാദത്തില്‍ കരിയര്‍ അവസാനിച്ചു.

ഗുണ്ടപ്പ വിശ്വനാഥ്
മുന്‍ ഇന്ത്യന്‍ താരം ഗുണ്ടപ്പ വിശ്വനാഥാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. 222 റണ്‍സാണ് അദ്ദേഹം നേടിയത്.1982 ജനുവരി 13ന് ചെന്നൈയിലായിരുന്നു ഈ പ്രകടനം.374 പന്തുകള്‍ നേരിട്ട് 31 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ മാസ്മരിക പ്രകടനം. നാല് സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും അദ്ദേഹം ഇംഗ്ലണ്ടിനെതിരേ നേടിയിട്ടുണ്ട്.

സുനില്‍ ഗവാസ്‌കര്‍
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാന്‍മാരിലൊരാളുമായ സുനില്‍ ഗവാസ്‌കറാണ് പട്ടികയിലെ അഞ്ചാമന്‍. 1979 ഓഗസ്റ്റ് 30ന് ഓവലില്‍ 221 റണ്‍സാണ് ഗവാസ്‌കര്‍ നേടിയത്. 443 പന്തുകള്‍ നേരിട്ട് 21 ബൗണ്ടറി ഉള്‍പ്പെടെയാണ് ഗവാസ്‌കറിന്റെ പ്രകടനം. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ഗവാസ്‌കറിന്റെ പേരിലാണ്. നാല് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഗവാസ്‌കര്‍ ഇംഗ്ലണ്ടിനെതിരേ നേടിയിട്ടുണ്ട്.


Click it and Unblock the Notifications











