വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കപില്‍ അത് ചെയ്തു, ഇനി ബുംറയുടെ ഊഴം, പേസര്‍ ക്യാപ്റ്റനാവട്ടെയെന്ന് മുന്‍ താരം

കെ എല്‍ രാഹുല്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. മുന്‍ നായകന്‍ വിരാട് കോലിയാണ് ആദ്യ നാല് മത്സരത്തിലും ഇന്ത്യയെ നയിച്ചത്.

1

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ജൂലൈ 1ന് ആരംഭിക്കാന്‍ പോവുകയാണ്. ആദ്യത്തെ നാല് മത്സരം പൂര്‍ത്തിയായപ്പോള്‍ 2-1ന് ഇന്ത്യ മുന്നിലാണ്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനാവും. എന്നാല്‍ ഇന്ത്യയെ അലട്ടുന്നത് പരിക്കാണ്. നായകന്‍ രോഹിത് ശര്‍മക്ക് മത്സരം കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ ആര് ഇന്ത്യയുടെ നായകനാവുമെന്ന വലിയ ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

കെ എല്‍ രാഹുല്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. മുന്‍ നായകന്‍ വിരാട് കോലിയാണ് ആദ്യ നാല് മത്സരത്തിലും ഇന്ത്യയെ നയിച്ചത്. എന്നാല്‍ ഇപ്പോള്‍ നായകസ്ഥാനം ഒഴിഞ്ഞ കോലി വീണ്ടും ആ പദവിയിലേക്കെത്താന്‍ തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ പുതിയൊരു നായകനെ ഇന്ത്യക്ക് കണ്ടെത്തേണ്ടതായുണ്ട്. നിലവിലെ ടീമില്‍ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാസഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

1

റിഷഭ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചാണെത്തുന്നത്. അതുകൊണ്ട് തന്നെ ഭാവി നായകനെന്ന് വിശേഷണമുള്ള റിഷഭിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതകളേറെ. എന്നാല്‍ ഇന്ത്യ നായകനായി ബുംറയെ പരിഗണിക്കണമെന്ന് പറയുന്നവരും ഏറെയാണ്. കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കാന്‍ ഒരു പേസറെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ബുംറയെ ക്യാപ്റ്റനായി കാണാന്‍ ആഗ്രഹിക്കുന്നവരേറെ.

'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

2

ഇപ്പോഴിതാ പരമ്പരാഗത കീഴ് വഴക്കമായ ബാറ്റ്‌സ്മാന്‍ ക്യാപ്റ്റനാവുന്നത് മാറണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ മോഹിത് ശര്‍മ. 'നിങ്ങള്‍ക്ക് ബുംറയെ എത്രത്തോളം അറിയാമെന്ന് എനിക്കറിയില്ല. എന്നാല്‍ എനിക്കവനെ നന്നായി അറിയാം. ഒരുപാട് ക്രിക്കറ്റ് ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. വളരെ ശാന്തസ്വഭാവിയാണവന്‍.

കളത്തില്‍ അവന്‍ അക്രമാസക്തനായ ബൗളറാണെങ്കിലും ശരിക്കും അവന്‍ വളരെ ലോലനാണ്. കീഴ് വഴക്കങ്ങള്‍ മാറ്റി പേസ് ബൗളറെ ക്യാപ്റ്റനാക്കാവുന്നതാണ്. കപില്‍ ദേവ് ഇന്ത്യയെ നയിച്ചിട്ടുണ്ട്. പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയെ നയിക്കുന്നത് നോക്കുക. ബുംറ നായകനായാല്‍ ഇന്ത്യക്കും അത് വലിയ നേട്ടമാവും'- മോഹിത് ശര്‍മ പറഞ്ഞു.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

3

ഇന്ത്യയെ നയിക്കാനുള്ള തന്റെ ആഗ്രഹം നേരത്തെ തന്നെ ബുംറ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കൂടുതലുള്ള താരങ്ങളിലൊരാളുമാണ് ബുംറ. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം മോശമാണ്. ഇന്ത്യയുടെ മുഖ്യ പേസറാണ് ബുംറ. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം പ്രകടനത്തെ ബാധിച്ചാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറും.

അതുകൊണ്ട് തന്നെ ബുംറയെ നായകനാക്കുന്നതില്‍ ഇന്ത്യ രണ്ട് വട്ടം ആലോചിക്കും. സന്നാഹ മത്സരത്തില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ ബുംറക്കായിരുന്നില്ല. അതുകൊണ്ട് തന്നെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മുന്നില്‍ വെല്ലുവിളിയേറെ. ദ്രാവിഡിന്റെ പരിശീലന മികവ് അളക്കപ്പെടുന്ന പരമ്പരയാവും ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്നതെന്നുറപ്പ്.

Story first published: Monday, June 27, 2022, 22:16 [IST]
Other articles published on Jun 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X