For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അതില്‍ ധോണിയുടെ അടയാളമുണ്ടായിരുന്നു', സാം കറാനെ പ്രശംസിച്ച് ബട്‌ലര്‍

പൂനെ: ഇന്ത്യക്കെതിരായ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ അവസാന പന്തുവരെ പൊരുതിയാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. മുന്‍നിര പ്രതീക്ഷക്കൊത്ത് തിളങ്ങാതിരുന്ന മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ സാം കറാന്റെ (95*) പ്രകടനമാണ് നിര്‍ണ്ണായകമായത്. തകര്‍പ്പന്‍ ബാറ്റിങ്ങോടെ ഇന്ത്യയെ വിറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ വിജയം നേടിക്കൊടുക്കാനായില്ല. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി മധ്യനിരയില്‍ നടത്തുന്ന പ്രകടനം പോലെയായിരുന്നു സാം കറാന്റെ ഇന്നിങ്‌സ്.

ഐപിഎല്ലില്‍ എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയുടെ നിര്‍ണ്ണായക താരമാണ് സാം കറാന്‍. സിഎസ്‌കെയ്ക്കുവേണ്ടി മധ്യനിരയിലും ടോപ് ഓഡറിലും ഒരുപോലെ തിളങ്ങുന്ന കറാന്‍ ധോണിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് മൂന്നാം മത്സരത്തില്‍ പുറത്തെടുത്തത്. ഇപ്പോഴിതാ കറാന്റെ ബാറ്റിങ്ങില്‍ ധോണിയുടെ അടയാളമുണ്ടായിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍.

'ഇന്നത്തെ ഇന്നിങ്‌സിനെക്കുറിച്ച് ധോണിയോട് സംസാരിക്കാന്‍ സാം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കുറപ്പാണ്. എംഎസ് ധോണി എങ്ങനെയാണോ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്റ് ചെയ്യുന്നത് അതുപോലെയാണ് സാം ബാറ്റ് ചെയ്തത്. സാമിന്റെ ഇത്തരമൊരു മാറ്റത്തിന് പിന്നില്‍ ധോണിയുടെ വലിയ സ്വാധീനമുണ്ട്. അദ്ദേഹം എത്രത്തോളം മികച്ച ക്രിക്കറ്റ് താരമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. ഫിനിഷര്‍ എന്ന രീതിയിലും അതുല്യ പ്രതിഭയാണ്. എംഎസ് ധോണിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഡ്രസിങ് റൂമില്‍ പങ്കുവെക്കുന്നത് തന്നെ വളരെ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്'-ജോസ് ബട്‌ലര്‍ പറഞ്ഞു.

samcurran

ഇതിന് മുമ്പ് ഇംഗ്ലണ്ടിനുവേണ്ടി ഒരു അര്‍ധ സെഞ്ച്വറി പ്രകടനം പോലും നടത്താന്‍ കറാന് സാധിച്ചിരുന്നില്ല. അങ്ങനെയൊരു താരമാണ് നിര്‍ണ്ണായക മത്സരത്തില്‍ ഇത്തരമൊരു സമ്മര്‍ദ്ദ ഘട്ടത്തില്‍ ഇത്തരമൊരു ഗംഭീര പ്രകടനം കാഴ്ചവെച്ചതെന്നതാണ് ശ്രദ്ധേയം. സിഎസ്‌കെ മൂന്നാം നമ്പറിലറക്കം ബാറ്റിങ്ങിന് ഇറക്കിയിട്ടുള്ള താരമാണ് സാം. എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ട വിധം താരത്തെ ഉപയോഗിക്കാനായിട്ടില്ല.

22കാരനായ സാം കറാന്‍ ഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായി മാറുമെന്നുറപ്പാണ്. 23 ഐപിഎല്ലില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 281 റണ്‍സും 23 വിക്കറ്റും യുവതാരം വീഴ്്ത്തിയിട്ടുണ്ട്. 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇത്തവണയും സിഎസ്‌കെ നിരയില്‍ നിര്‍ണ്ണായക താരമായി സാം ഉണ്ട്.

മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് തോറ്റെങ്കിലും ആരാധക മനസ് കീഴടക്കാന്‍ സാമിനായി. കളിയിലെ താരമായതും സാമാണ്. ബൗളിങ്ങില്‍ 5 ഓവറില്‍ 43 റണ്‍സ് വഴങ്ങി 1 വിക്കറ്റും സാം വീഴ്ത്തി. റിഷഭ് പന്തിനെയാണ് സാം കറാന്‍ പുറത്താക്കിയത്. അടുത്ത തിങ്കളാഴ്ച സാം സിഎസ്‌കെ ക്യാംപില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Monday, March 29, 2021, 12:04 [IST]
Other articles published on Mar 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+