വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടി20 പരമ്പരക്ക് ആര്‍ച്ചറില്ല, ഐപിഎല്ലും നഷ്ടമായേക്കും, രാജസ്ഥാന് ചങ്കിടിപ്പ്

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കാണ് കാരണമെന്നാണ് വിവരം. വലത് കൈമുട്ടിലെ പരിക്ക് പ്രശ്‌നമാണെന്നും താരത്തിന് വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. അതിനാല്‍ നാലാം ടെസ്റ്റില്‍ ആര്‍ച്ചര്‍ കളിച്ചിരുന്നില്ല. ഇതേ കാരണത്താല്‍ ടി20 പരമ്പരയും ആര്‍ച്ചര്‍ക്ക് നഷ്ടമായേക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ആര്‍ച്ചര്‍ക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇംഗ്ലണ്ടിനത് കടുത്ത തിരിച്ചടിയായേക്കും.

ഇത്തവണത്തെ ഐപിഎല്ലും താരത്തിന് നഷ്ടമാകുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനത് വലിയ തിരിച്ചടിയാവും. രാജസ്ഥാന്റെ ഏക സ്റ്റാര്‍ പേസര്‍ ആര്‍ച്ചറാണ്. ആര്‍ച്ചറുടെ അഭാവം നികത്താന്‍ പോന്ന മറ്റൊരു ബൗളര്‍ നിലവില്‍ ടീമിലില്ല. അതിനാല്‍ത്തന്നെ ആര്‍ച്ചറുടെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിക്കും. ക്രിസ് മോറിസ്,മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരിലാവും പിന്നീട് രാജസ്ഥാന്റെ പ്രതീക്ഷകള്‍.

എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്. പിന്നാലെ മൂന്ന് മത്സര ഏകദിന പരമ്പരയും കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി അനുസരിച്ച് ടെസ്്റ്റ് കളിച്ച താരങ്ങള്‍ക്ക് പരിമിത ഓവര്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. ടെസ്റ്റ് ടീമിലെ ജോഫ്രാ ആര്‍ച്ചര്‍,ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ക്ക് മാത്രമാണ് പരിമിത ഓവര്‍ ടീമില്‍ അവസരമുള്ളത്.

jofraarcher

25കാരനായ പേസര്‍ക്ക് ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. 35.1 ഓവറുകള്‍ മാത്രമാണ് താരം എറിഞ്ഞത്. ആര്‍ച്ചറുടെ പരിക്ക് സംബന്ധിച്ച വിഷയത്തില്‍ മെഡിക്കല്‍ സംഘവുമായി ചര്‍ച്ച തുടര്‍ന്ന് വരികയാണെന്നും അദ്ദേഹത്തിന് ശസ്ത്രക്രിയ ആവിശ്യമായി വന്നേക്കുമെന്ന തരത്തിലും സൂചനകളുണ്ട്. ആര്‍ച്ചറുടെ കൈമുട്ടിന്റെ പ്രശ്‌നം ഇംഗ്ലണ്ട് പരിശീലകന്‍ സില്‍വര്‍ഹുഡ് സ്ഥിരീകരിച്ചിരുന്നു. 2020ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ത്തന്നെ ഈ പ്രശ്‌നം ആര്‍ച്ചറെ വേട്ടയാടിയിരുന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ആര്‍ച്ചറുടെ കായിക ക്ഷമത കാത്തുസൂക്ഷിക്കേണ്ടത് ഇംഗ്ലണ്ടിന് അത്യാവശ്യമാണ്. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പരിമിത ഓവര്‍ പേസറാണ് ആര്‍ച്ചര്‍. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും അദ്ദേഹം തിളങ്ങിയിരുന്നു. 14 മത്സരത്തില്‍ നിന്ന് 6.55 ശരാശരിയില്‍ 20 വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. 7.2 കോടി രൂപയാണ് ഓരോ സീസണിലും ആര്‍ച്ചര്‍ക്ക് രാജസ്ഥാന്‍ നല്‍കുന്നത്.

Story first published: Monday, March 8, 2021, 12:08 [IST]
Other articles published on Mar 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X