Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'വളരെ ദയയുള്ളവന്‍ '- തന്നെ സഹായിച്ച വിരാട് കോലിക്ക് നന്ദി പറഞ്ഞ് ജോ റൂട്ട്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ആദ്യ ദിനം തന്നെ സെഞ്ച്വറി പ്രകടനത്തോടെ ജോ റൂട്ട് ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറ പാകിയിരുന്നു. ആദ്യ ദിനം മത്സരത്തിനിടെ ജോ റൂട്ടിന്റെ കാല്‍ മസിലിന് വേദന അനുഭവപ്പെട്ടിരുന്നു. വേദനയെത്തുടര്‍ന്ന് മൈതാനത്ത് കിടന്ന റൂട്ടിന് ഫിസിയോ വരുന്നതിന് മുമ്പ് സഹായ ഹസ്തവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി എത്തിയിരുന്നു. ഇപ്പോഴിതാ കോലിയുടെ വിശാല മനസിന് നന്ദി അറിയിച്ചിരിക്കുകയാണ് ജോ റൂട്ട്. എന്നെ സഹായിക്കാന്‍ കാണിച്ച വലിയ ദയയുള്ള മനസാണെന്നാണ് കോലിക്കെന്നാണ് റൂട്ട് പറഞ്ഞത്.

'രണ്ടാം ദിനവും മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. കാലിന് വേദന അനുഭവപ്പെട്ടത് അല്‍പ്പം പ്രയാസമുണ്ടാക്കി. എന്നെ സഹായിക്കാനെത്തിയ വിരാട് കോലിയുടെ ദയക്ക് നന്ദി. മികച്ച സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ആദ്യ ദിനം വളരെ മികച്ചതായിരുന്നു. പിച്ചിനെ നന്നായി മുതലാക്കാനാണ് ശ്രമിച്ചത്. മൈതാനത്ത് ബൗണ്‍സിനെ ഉപയോഗിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനാണ് ശ്രമം'-റൂട്ട് പറഞ്ഞു.

joeroot-viratkohli

തന്റെ 100ാം ടെസ്റ്റിനിറങ്ങിയ റൂട്ട് സെഞ്ച്വറിയോടെയാണ് 100ാം മത്സരം ആഘോഷിച്ചത്. രണ്ടാം ദിനവും മികച്ച രീതിയില്‍ ബാറ്റ് വീശുന്ന റൂട്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പുറത്താവാതെ 156 റണ്‍സ് എടുത്തിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ റൂട്ട് മൂന്ന് മത്സരത്തിലും 150ന് മുകളില്‍ സ്‌കോര് നേടുകയും ചെയ്തു. ഇതിനോടകം മികച്ച സ്‌കോറിലേക്കെത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്.

രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 355 എന്ന ശക്തമായ നിലയിലാണ്. റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്‌സാണ് (63) ക്രീസില്‍. 98 പന്തുകള്‍ നേരിട്ട് 9 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ അതിവേഗത്തില്‍ സ്റ്റോക്‌സ് റണ്‍സുയര്‍ത്തുകയാണ്.

ബൗളര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനം ആതിഥേയര്‍ക്ക് തലവേദന ഉയര്‍ത്തുകയാണ്. ആര്‍ അശ്വിനൊപ്പം പരിചയസമ്പന്നനല്ലാത്ത വാഷിങ്ടണ്‍ സുന്ദറിനെയും ഷഹബാസ് നദീമിനെയുമാണ് ഇന്ത്യ പ്ലേയിങ് 11നില്‍ പരിഗണിച്ചത്. കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനിലേക്ക് ഇന്ത്യ പരിഗണിക്കാതിരുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്. പേസ് ബൗളര്‍മാരായി ജസ്പ്രീത് ബൂംറയും ഇഷാന്ത് ശര്‍മയുമാണ് ഇറങ്ങിയത്. പരിക്കിന് ശേഷം മടങ്ങിയെത്തിയ ഇഷാന്തിന് പഴയ മികവില്ല.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിക്കാന്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. നിലവില്‍ ന്യൂസീലന്‍ഡ് ഫൈനലില്‍ കടന്നിട്ടുണ്ട്. ഇന്ത്യക്കും ഇംഗ്ലണ്ടിനും വമ്പന്‍ മാര്‍ജിനില്‍ പരമ്പര നേടിയാല്‍ മാത്രമെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനാവു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാവും മത്സര ഫലത്തില്‍ നിര്‍ണ്ണായകമാവുക.

Story first published: Saturday, February 6, 2021, 14:31 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+