Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യക്ക് ആശ്വാസം, ഏകദിന പരമ്പരയില്‍ ജോ റൂട്ട് ഉണ്ടാകില്ല, വിശ്രമം അനുവദിച്ചേക്കും

ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ടെസ്റ്റ് നായകന്‍ ജോ റൂട്ട് ഉണ്ടായേക്കില്ല. റൂട്ടിന് വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിലെ റൊട്ടേഷന്‍ പോളിസി അനുസരിച്ചാണ് റൂട്ടിന് നിര്‍ബന്ധിത വിശ്രമം അനുവദിക്കുന്നതെന്നാണ് വിവരം. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പര കളിച്ച റൂട്ട് ഇന്ത്യക്കെതിരായ നാല് ടെസ്റ്റിലും കളിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഇതിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ താരത്തിന് വിശ്രമം നല്‍കുമെന്നാണ് വിവരം.

നിലവില്‍ ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ റൂട്ടിന് അവസരമില്ല. ഏകദിന ടീമിലും സ്ഥിര സാന്നിധ്യമല്ല റൂട്ട്. എന്നാല് ടെസ്റ്റിലെ പ്രധാന ആശ്രയം റൂട്ടാണ്. മൂന്ന് മത്സര ഏകദിന പരമ്പരയും അഞ്ച് മത്സര ടി20 പരമ്പരയുമാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ കളിക്കുന്നത്. റൂട്ട് ഏകദിന പരമ്പരയിലുണ്ടാകില്ലെന്ന വാര്‍ത്ത ഡെയ്‌ലി മെയ്‌ലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യക്കെതിരായ പരിമിത ഓവര്‍ പരമ്പയ്ക്കുള്ള മിക്ക താരങ്ങളും ഐപിഎല്ലിലും പങ്കെടുക്കുന്നവരാണ്. ഇന്ത്യക്കെതിരായ ടെസ്റ്റിലും പരിമിത ഓവര്‍ പരമ്പരയിലും കളിക്കുന്ന താരങ്ങള്‍ പിന്നാലെ ഐപിഎല്ലിലും കളിക്കുന്നത് താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍,ജോസ് ബട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയവരെല്ലാം ഇംഗ്ലണ്ടിനുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും സജീവമായി തുടരുന്ന താരങ്ങളാണ്. ഐപിഎല്ലിലും ഇവര്‍ സജീവമാണ്.

joeroot

ഈ ഐപിഎല്ലിനും ശേഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുണ്ട്. അതിനാല്‍ തുടര്‍ച്ചയായി മത്സരം കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് ടീമുകളില്‍ നിന്നുള്ള താരങ്ങള്‍ ഐപിഎല്ലിലെ മുഴുവന്‍ മത്സരം കളിച്ചേക്കില്ല. താരങ്ങള്‍ക്ക് അനിവാര്യമായ വിശ്രമം നല്‍കണമെന്ന നിലപാടിലാണ് ക്രിക്കറ്റ് ബോര്‍ഡുള്ളത്. ഇത്തവണ 291 താരങ്ങള്‍ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ് അവസാന നിമിഷം താരലേലത്തില്‍ നിന്ന് പിന്മാറി.

നാല് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ മത്സരങ്ങള്‍ വിജയിച്ച് 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരം ഡേ നൈറ്റ് ടെസ്റ്റാണ്. അഹമ്മദാബാദിലാണ് മത്സരം നടക്കുന്നത്. അവസാന മത്സരത്തിനും അഹമ്മദാബാദ് തന്നെയാണ് വേദി. ഏപ്രില്‍ 11നാണ് ഐപിഎല്‍ 14ാം സീസണ്‍ ആരംഭിക്കുക. ഇന്ത്യയില്‍ത്തന്നെയാവും ഇത്തവണ ടൂര്‍ണമെന്റ് നടക്കുക.

Story first published: Thursday, February 18, 2021, 10:18 [IST]
Other articles published on Feb 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+