Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വിമര്‍ശകര്‍ക്ക് വായടക്കാം, ഈ റൂട്ട് ക്ലിയര്‍-സെഞ്ച്വറി നേട്ടത്തില്‍ അഭിനന്ദന പ്രവാഹം

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. 100ാം മത്സരത്തിനിറങ്ങിയ റൂട്ട് ഒന്നാം ദിനം തന്നെ സെഞ്ച്വറി പ്രകടനത്തോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറയേകി. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയ റൂട്ട് തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണ് നേടിയിരിക്കുന്നത്. 2020ല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന റൂട്ട് ഈ വര്‍ഷത്തിന്റെ തുടക്കം തന്നെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഫാബുലസ് ഫോറില്‍ കോലിക്കും സ്മിത്തും വില്യംസണിനുമൊപ്പം ഇരിക്കാന്‍ റൂട്ടിന് അര്‍ഹതയില്ലെന്ന് വിമര്‍ശിച്ചവരെക്കൊണ്ട് കൈയടിപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചെന്നൈയിലെ റൂട്ടിന്റെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ താരത്തിനേ തേടി അഭിനന്ദന പ്രവാഹമാണ്. നിരവധി പ്രമുഖ താരങ്ങളാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ റൂട്ടിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

'എല്ലാ ഫോര്‍മാറ്റിലും ഇംഗ്ലണ്ടിന്റെ മഹാനായ ബാറ്റ്‌സ്മാനായി റൂട്ട് മാറുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല'- എന്നാണ് റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് റൂട്ട് സജീവം. ഏകദിന ടീമിലും കളിക്കുന്നുണ്ടെങ്കിലും പലപ്പോഴും ടി20 ടീമിന് പുറത്താണ്. ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിന്റെ ഭാഗമാണെങ്കിലും ഇതുവരെ ഐപിഎല്ലിലും റൂട്ട് കളിച്ചിട്ടില്ല. ഇത്തവണയും ഐപിഎല്‍ താരലേലത്തില്‍ റൂട്ട് പങ്കെടുക്കുന്നില്ല.

joeroot

'നൂറാം ടെസ്റ്റില്‍ മനോഹരമായ സെഞ്ച്വറി.മറ്റൊരു മാസ്റ്റര്‍ക്ലാസ് കൂടി.അവന്റെ സാങ്കേതിക തികവും മനോഭാവവും പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്കെതിരേ ശരിക്കും ഇഷ്ടപ്പെട്ടു'- എന്നാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തത്. 'മനോഹരമായിത്തന്നെ പരമ്പര ആരംഭിച്ചു.നായകന്‍ മുന്നില്‍ നിന്ന് നയിച്ച് വഴികാട്ടുന്നു. മനോഹരമായി കളിച്ചു. 100ാം മത്സരത്തില്‍ സെഞ്ച്വറി'- മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. സഞ്ജയ് മഞ്ജരേക്കാര്‍,മുരളി കാര്‍ത്തിക് തുടങ്ങിയവരെല്ലാം റൂട്ടിന്റെ പ്രകടനത്തെ അഭിനന്ദിച്ചിട്ടുണ്ട്.

100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ താരമാണ് റൂട്ട്. കോളിന്‍ കൗഡ്രി, ജാവേദ് മിയാന്‍ദാദ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, അലെക് സ്റ്റീവാര്‍ട്ട്, ഇന്‍സമാം ഉല്‍ ഹഖ്, റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്ത്, ഹാഷിം അംല എന്നിവരാണ് റൂട്ടിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. ഇന്ത്യയില്‍ ക്യാപ്റ്റനെന്ന നിലയിലെ റൂട്ടിന്റെ ആദ്യ സെഞ്ച്വറി കൂടിയാണിത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റൂട്ട് സെഞ്ച്വറി നേടുന്നത്.

Story first published: Saturday, February 6, 2021, 11:58 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+