Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആന്‍ഡേഴ്‌സന് വിശ്രമം നല്‍കി ബ്രോഡിനെ കളിപ്പിക്കണം- നാസര്‍ ഹുസൈന്‍

ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സന് വിശ്രമം നല്‍കി സ്റ്റുവര്‍ട്ട് ബ്രോഡിനെ കളിപ്പിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 227 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ആന്‍ഡേഴ്‌സണിന്റെ ബൗളിങ് മികവ് അതില്‍ നിര്‍ണ്ണായകമായിരുന്നു. 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ശുബ്മാന്‍ ഗില്ലിനെയും അജിന്‍ക്യ രഹാനെയേയും റിഷഭ് പന്തിനെയും പുറത്താക്കി കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത് ആന്‍ഡേഴ്‌സനായിരുന്നു.

'38കാരനാണ് ആന്‍ഡേഴ്‌സന്‍. അതിനാല്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ച് മൂന്നാം ടെസ്റ്റിനായി ആന്‍ഡേഴ്‌സനെ കാത്ത് സൂക്ഷിക്കണം.മൂന്നാം ടെസ്റ്റ് രാത്രി-പകല്‍ മത്സരമാണ്. അതിനാല്‍ അഹമ്മദാബാദില്‍ ആന്‍ഡേഴ്‌സന്‍ നിര്‍ണ്ണായകമാണ്. ബ്രോഡ് ആന്‍ഡേഴ്‌സനിന്റെ ഉത്തമ പകരക്കാരനെന്നാണ് എന്റെ അഭിപ്രായം'-നാസര്‍ ഹുസൈന്‍ പറഞ്ഞു.

nasserhussain

ആദ്യ മത്സരത്തിന് വേദിയായ ചെന്നൈയില്‍ത്തന്നെയാണ് രണ്ടാം ടെസ്റ്റും നടക്കുന്നത്. ഇംഗ്ലണ്ട് രണ്ട് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയുമാണ് ഒന്നാം ടെസ്റ്റില്‍ പരിഗണിച്ചത്. പേസ് ഓള്‍റൗണ്ടറായി ബെന്‍ സ്റ്റോക്‌സും ഉള്‍പ്പെടുന്നതില്‍ മികച്ച ബൗളിങ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനുണ്ട്. ആന്‍ഡേഴ്‌സനിന്റെ അഭാവം നികത്താനുള്ള മികവ് ബ്രോഡിനുണ്ട്. നിലവില്‍ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ബൗളറാണ് ബ്രോഡ്.

ഇന്ത്യക്ക് എതിരേ കളിച്ചുള്ള പരിചയസമ്പത്തും ബ്രോഡിനുണ്ട്. അതിനാല്‍ ആന്‍ഡേഴ്‌സന് പകരം ബ്രോഡ് എത്തിയാലും കാര്യമായി ഇംഗ്ലണ്ട് ബൗളിങ് നിരയെ അത് ബാധിച്ചേക്കില്ല. ഒന്നാം ടെസ്റ്റില്‍ പേസര്‍മാര്‍ക്ക് കാര്യമായ ആധിപത്യം ലഭിക്കാതിരുന്നിട്ടും റിവേഴ്‌സ് സ്വിങ്ങും ഇന്‍ സ്വിങ്ങറുമായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിരുന്നു. എന്നാല്‍ പ്രായം ആന്‍ഡേഴ്‌സനെ സംബന്ധിച്ച് പ്രശ്‌നമാണ്. പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലുള്ളതിനാലാണ് താരത്തിന് വിശ്രമം നല്‍കണമെന്ന് നാസര്‍ അഭിപ്രായപ്പെട്ടത്.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡേഴ്‌സന് വിശ്രമം അനുവദിച്ചേക്കും. ജോഫ്രാ ആര്‍ച്ചര്‍ പേസ് നിരയില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഒന്നാം ടെസ്റ്റില്‍ ആര്‍ച്ചറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഡോം ബെസ്സ്,ജാക്ക് ലീച്ച് സ്പിന്‍ കൂട്ടുകെട്ട് തന്നെ രണ്ടാം ടെസ്റ്റിലും തുടര്‍ന്നേക്കും. ഇരുവരും ഒന്നാം ടെസ്റ്റില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിരുന്നു. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ പരമ്പര നേട്ടം ഇംഗ്ലണ്ടിനും നിര്‍ണ്ണായകമാണ്. നിലവില്‍ പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്.

Story first published: Thursday, February 11, 2021, 11:44 [IST]
Other articles published on Feb 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+