വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രണ്ടും കല്‍പ്പിച്ച് പോരാടാനുറച്ചാണ് ലീഡ്‌സില്‍ ഇറങ്ങിയത്'- ജെയിംസ് ആന്‍ഡേഴ്‌സന്‍

ലീഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുറിവേട്ട സിംഹത്തിന്റെ പോരാട്ടവീര്യത്തോടെയാണ് ഇംഗ്ലണ്ട് കളിച്ചത്. ലോര്‍ഡ്‌സില്‍ 151 റണ്‍സിന് തോറ്റതിന്റെ ക്ഷീണത്തിലിരിക്കാതെ ടീമില്‍ മാറ്റങ്ങളുമായി ശക്തമായ തിരിച്ചുവരവാണ് ത്രീ ലയണ്‍സ് എന്ന വിളിപ്പേരുള്ള ഇംഗ്ലണ്ട് നടത്തിയിരിക്കുന്നത്. അതില്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പ്രകടനമാണ് എടുത്ത് പറയേണ്ടത്.

ലോര്‍ഡ്‌സില്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയുമടക്കം പല ഇന്ത്യന്‍ താരങ്ങളും ആന്‍ഡേഴ്‌സനോട് കൊമ്പുകോര്‍ത്തിരുന്നു. ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് ആന്‍ഡേഴ്‌സന്‍ ഇപ്പോള്‍ പ്രകടനത്തിലൂടെ നല്‍കിയിരിക്കുന്നത്. ടോസ് നേടി ലീഡ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 റണ്‍സിലാണ് കൂടാരം കയറിയത്. മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ മുനയൊടിച്ചത് ആന്‍ഡേഴ്‌സനായിരുന്നു. കെ എല്‍ രാഹുലിനെ അക്കൗണ്ട് തുറക്കും മുമ്പ് കൂടാരം കയറ്റിയ ആന്‍ഡേഴ്‌സന്‍ ചേതേശ്വര്‍ പുജാര, വിരാട് കോലി എന്നീ സൂപ്പര്‍ താരങ്ങളെയും മടക്കി അയച്ചു.

1

ഇപ്പോഴിതാ ലോര്‍ഡ്‌സിലെ തോല്‍വിയില്‍ നിന്ന് ലീഡ്‌സിലേക്ക് ഇത്തരമൊരു ശക്തമായ തിരിച്ചുവരവ് നടത്താന്‍ എങ്ങനെ സാധിച്ചുവെന്ന് വിശദമാക്കിയിരിക്കുകയാണ് വെറ്ററെന്‍ താരം ജെയിംസ് ആന്‍ഡേഴ്‌സന്‍. 'ലോര്‍ഡ്‌സില്‍ മികച്ച പ്രകടനമായിരുന്നില്ല ഞങ്ങള്‍ക്ക് നടത്താനായത്.എന്നാല്‍ നല്ല കുറച്ച് ദിവസങ്ങള്‍ അതിന് ശേഷം ലഭിച്ചു. ഞങ്ങള്‍ ചെയ്ത മികച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനുള്ള സമയം ലഭിച്ചു. നാല് ദിവസവും മികച്ച പ്രകടനം തന്നെയാണ് ഞങ്ങള്‍ നടത്തിയത്.

അതിനാല്‍ത്തന്നെ ലീഡ്‌സില്‍ ജയിക്കാനായുള്ള അതിയായ വിശപ്പോടെയും ശക്തമായി പോരാടാനുള്ള മനോഭാവത്തോടെയുമാണ് ഇറങ്ങിയത്. പന്തുകൊണ്ട് അത് മനോഹരമായിത്തന്നെ ചെയ്യാന്‍ ഞങ്ങള്‍ക്കായി. എല്ലാവരും നന്നായി പന്തെറിഞ്ഞു. പിന്നീട് ഓപ്പണര്‍മാര്‍ ബാറ്റുകൊണ്ട് മികച്ച പോരാട്ടം തുടരും. വളരെ പ്രധാനപ്പെട്ട മത്സരമാണിതെന്ന് ഞങ്ങള്‍ക്കറിയാവുന്നതിനാല്‍ത്തന്നെ നന്നായി തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു'- ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

2

വിരാട് കോലിക്കും ചേതേശ്വര്‍ പുജാരക്കും ആന്‍ഡേഴ്‌സന് മുന്നില്‍ ഉത്തരമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കോലിയെ ഏഴാം തവണയാണ് ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ പുറത്താക്കുന്നത്. അദ്ദേഹത്തിന്റെ ഓഫ് സ്റ്റംപിനോട് ചേര്‍ന്നുള്ള ഔട്ട് സ്വിങ്ങറുകളാണ് കോലിയെയും പുജാരയേയും കുടുക്കുന്നത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിയെ നാല് തവണ ആന്‍ഡേഴ്‌സന്‍ പുറത്താക്കി. എന്നാല്‍ 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു തവണ പോലും കോലിയെ പുറത്താക്കാന്‍ ആന്‍ഡേഴ്‌സനായില്ല.

2021ലേ പര്യടനത്തില്‍ മൂന്നാം മത്സരം പുരോഗമിക്കവെ ഇതിനോടകം രണ്ട് തവണ കോലി ആന്‍ഡേഴ്‌സന് മുന്നില്‍ കീഴടങ്ങിക്കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കിനാണ് കോലിയെ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. രണ്ടാം മത്സരത്തില്‍ ആന്‍ഡേഴ്‌സനുമായി ചെറിയ വാക്കേറ്റവും കോലി നടത്തിയിരുന്നു. അതിനാല്‍ത്തന്നെ കോലിയുടെ വിക്കറ്റ് നേട്ടം നന്നായിത്തന്നെ ആന്‍ഡേഴ്‌സന്‍ ആസ്വദിച്ചു.

3

പിച്ചിന്റെ സാഹചര്യത്തോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ ഇംഗ്ലണ്ട് നിരക്ക് സാധിച്ചതാണ് മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതെന്നും ആന്‍ഡേഴ്‌സന്‍ അഭിപ്രായപ്പെട്ടു. 'എങ്ങനെയായിരിക്കും പിച്ചിന്റെ സ്വാഭാവമെന്നത് സംബന്ധിച്ച് വലിയ അറിവുണ്ടായിരുന്നില്ല. എന്നാല്‍ സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിച്ചെന്നാണ് കരുതുന്നത്. മികച്ച പേസും സ്വിങ്ങും പിച്ചില്‍ ലഭിച്ചു. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ ഉത്തരങ്ങളും ലഭിച്ചു. ആദ്യ രണ്ട് ടെസ്റ്റിലും നിരവധി ഓവറുകള്‍ പന്തെറിയേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്ര ഓവര്‍ എറിയേണ്ടിവന്നില്ല. അതിനാല്‍ അല്‍പ്പം വിശ്രമം ലഭിക്കും' - ആന്‍ഡേഴ്‌സന്‍ പറഞ്ഞുനിര്‍ത്തി.

ആന്‍ഡേഴ്‌സിനൊപ്പം ടീമിലെ സഹ ബൗളര്‍മാരും ഗംഭീര പ്രകടനം നടത്തി. ബെന്‍ സ്‌റ്റോക്‌സിന് പകരമെത്തിയ ക്രെയ്ഗ് ഓവര്‍ട്ടന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒല്ലി റോബിന്‍സന്‍, സാം കറാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. നിലവില്‍ 10 വിക്കറ്റ് ശേഷിക്കെ 42 റണ്‍സ് ലീഡ് ആതിഥേയരായ ഇംഗ്ലണ്ടിനുണ്ട്.

Story first published: Thursday, August 26, 2021, 14:27 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X