Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഞാന്‍ ഐപിഎല്ലാണോ കളിക്കുന്നത് എന്ന് തോന്നി പോയി'- പന്തിനെക്കുറിച്ച് ജാക്ക് ലീച്ച്

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 227 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആതിഥേയരായ ഇന്ത്യയെ നാണം കെടുത്താന്‍ ഇംഗ്ലണ്ടിനായി. സ്പിന്നര്‍മാരായ ജാക്ക് ലീച്ചിനും ഡോം ബെസിനും ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കാണുള്ളത്. ആദ്യ ഇന്നിങ്‌സില്‍ രണ്ടും രണ്ടാം ഇന്നിങ്‌സില്‍ നാലും വിക്കറ്റുകളാണ് ജാക്ക് ലീച്ച് നേടിയത്. ഡോം ബെസ് അഞ്ച് വിക്കറ്റും നേടി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ റിഷഭ് പന്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ റിഷഭിന്റെ ബാറ്റിങ് കണ്ടപ്പോള്‍ ഐപിഎല്ലിലാണോ കളിക്കുന്നതെന്ന് തോന്നിപ്പോയെന്നാണ് ജാക്ക് ലീച്ച് പറയുന്നത്.

'ഞാന്‍ ഐപിഎല്ലിലാണോ കളിക്കുന്നതെന്ന് ചിന്തിച്ചു. തീര്‍ച്ചയായും വലിയൊരു വെല്ലുവിളിയായിരുന്നു അത്. ഒരു സ്പിന്നറെന്ന നിലയില്‍ ആ സമയത്ത് അത് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 8 ഓവറില്‍ 80 റണ്‍സ് വഴങ്ങിയത് ഒരിക്കലും ആസ്വദിക്കാന്‍ കഴിയുന്നതായിരുന്നില്ല. ആ സമയത്ത് മാനസികമായി ശക്തിയോടെ ഇരിക്കുകയേ മാര്‍ഗമുള്ളു. സഹതാരങ്ങള്‍ അതിനായി എന്നെ സഹായിച്ചു. ബുദ്ധിമുട്ടേറിയ ദിവസമായിരുന്നു. എന്നാല്‍ അവസാന രണ്ട് ദിവസവും ശക്തമായി തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചിരുന്നു'-ജാക്ക് ലീച്ച് പറഞ്ഞു.

jackleach

റിഷഭ് പന്ത് ക്രീസിലെത്തിയ ഉടനെ സ്പിന്നര്‍മാരെ കടന്നാക്രമിക്കുകയാണ് ചെയ്തത്. അഞ്ച് തവണയാണ് റിഷഭ് ലീച്ചിനെ സിക്‌സര്‍ പറത്തിയത്. 88 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 91 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. എങ്കിലും ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ വിറപ്പിക്കാന്‍ 23കാരനായ റിഷഭിനായി.

ഇന്ത്യയിലെ ആദ്യ മത്സരത്തിലെ അനുഭവവും ലീച്ച് പങ്കുവെച്ചു. 'ആദ്യമായാണ് ഞാന്‍ ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. ഇന്ത്യയുടെ മികച്ച ബാറ്റിങ് നിര സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. എന്നാല്‍ കുറച്ച് വിക്കറ്റ് വീഴ്ത്താനും ടീമിനെ വിജയത്തിനായി സഹായിക്കാനും സാധിച്ചതില്‍ വളരെ സന്തോഷവാനാണ്'-ലീച്ച് കൂട്ടിച്ചേര്‍ത്തു. രണ്ടാം ടെസ്റ്റും ചെന്നൈയില്‍ത്തന്നെയാണ് നടക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ടിന്റെ സ്പിന്‍ നിര ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുമെന്നുറപ്പാണ്.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. തുടര്‍ച്ചയായി നാല് ടെസ്റ്റ് മത്സരങ്ങളും തോറ്റ കോലിക്ക് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് അഭിമാന പോരാട്ടമാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ ജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.

Story first published: Wednesday, February 10, 2021, 11:47 [IST]
Other articles published on Feb 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+