For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍, പട്ടിക ഇങ്ങനെ

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കാനിരിക്കുകയാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സീറ്റുറപ്പിക്കാന്‍ ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര നേട്ടം നിര്‍ണ്ണായകമാണ്. ഇന്ത്യയിലാണ് മത്സരമെന്നത് വിരാട് കോലിക്കും സംഘത്തിനും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. പരമ്പരയ്ക്കായി നാളെ ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്കെത്തും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ബിഎസ് ചന്ദ്രശേഖര്‍

ബിഎസ് ചന്ദ്രശേഖര്‍

മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ ബിഎസ് ചന്ദ്രശേഖരനാണ് ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ വിക്കറ്റുള്ള ഇന്ത്യന്‍ താരം. 23 മത്സരങ്ങളില്‍ നിന്നായി 1033.1 ഓവര്‍ എറിഞ്ഞ അദ്ദേഹം 2591 റണ്‍സ് വിട്ടുകൊടുത്ത് നേടിയത് 95 വിക്കറ്റ്. 249 മെയ്ഡന്‍ ഓവറുകള്‍ ഇതില്‍ ഉള്‍പ്പെടും. അഞ്ച് വിക്കറ്റ് പ്രകടനം എട്ട് തവണ നടത്തിയിട്ടുള്ള ചന്ദ്രശേഖറിന്റെ മികച്ച ബൗളിങ് പ്രകടനം 79 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നറും ക്യാപ്റ്റനുമായ അനില്‍ കുംബ്ലെയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 1990-2007 കാലയളവിലായി 19 മത്സരത്തില്‍ നിന്ന് 1072 ഓവറുകള്‍ എറിഞ്ഞ് 92 വിക്കറ്റാണ് അനില്‍ കുംബ്ലെ നേടിയത്. 258 മെയ്ഡന്‍ ഓവറുകളും എറിഞ്ഞിട്ടുണ്ട്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയ കുംബ്ലെയുടെ ഇംഗ്ലണ്ടിനെതിരായ മികച്ച ബൗളിങ് പ്രകടനം 115 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്.

ബിഷന്‍ സിങ് ബേദി

ബിഷന്‍ സിങ് ബേദി

മറ്റൊരു സ്പിന്‍ ബൗളറായ ബിഷന്‍ സിങ് ബേദിയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 1967-1979 കാലയളവിലായി 22 മത്സരം കളിച്ച അദ്ദേഹം 1195 ഓവറുകളെറിഞ്ഞ് വീഴ്ത്തിയത് 85 വിക്കറ്റ്. 373 മെയ്ഡന്‍ ഓവറുകളും ഇതില്‍ ഉള്‍പ്പെടും. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള ബേദിയുടെ മികച്ച ബൗളിങ് പ്രകടനം 71 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ്.

കപില്‍ ദേവ്

കപില്‍ ദേവ്

മുന്‍ ഇന്ത്യന്‍ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ് ഈ റെക്കോഡിലെ നാലാമന്‍.1979-1993 കാലയളവില്‍ 1057 ഓവര്‍ എറിഞ്ഞ് 85 വിക്കറ്റാണ് കപില്‍ വീഴ്ത്തിയത്. 227 മെയ്ഡന്‍ ഓവറുകള്‍ ഇതില്‍ ഉള്‍പ്പെടും. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ കപിലിന്റെ മികച്ച ബൗളിങ് പ്രകടനം 91 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്്ത്തിയതാണ്.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

നിലവിലെ ടീമിന്റെ ഭാഗമായ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കും ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം അവകാശപ്പെടാം. 2008-2018 കാലയളവിലായി 17 മത്സരം കളിച്ച ഇഷാന്ത് ശര്‍മ 602 ഓവര്‍ എറിഞ്ഞ് വീഴ്ത്തിയത് 56 വിക്കറ്റാണ്. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഇഷാന്തിന്റെ മികച്ച പ്രകടനം 74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്.

ആര്‍ അശ്വിന്‍ 15 മത്സരത്തില്‍ നിന്ന് 56 വിക്കറ്റും രവീന്ദ്ര ജഡേജ 11 മത്സരത്തില്‍ നിന്ന് 45 വിക്കറ്റും ഇംഗ്ലണ്ടിനെതിരേ നേടിയിട്ടുണ്ട്.

Story first published: Tuesday, January 26, 2021, 13:48 [IST]
Other articles published on Jan 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+