Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'തീര്‍ച്ചയായും ഇന്ത്യക്കുവേണ്ടി പരിമിത ഓവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു'- ഇഷാന്ത് ശര്‍മ

അഹമ്മദാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പേസ് നിരയിലെ കുന്തമുനയാണ് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ. നാട്ടിലും വിദേശത്തും സ്വിങും ബൗണ്‍സുംകൊണ്ട് എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന ഇഷാന്ത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യന്‍ ടീമിലുണ്ട്. ഏറെ നാളായി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇഷാന്തിന് അവസരമുള്ളത്. പരിമിത ഓവര്‍ ടീമില്‍ ഇഷാന്തിന് അവസരമില്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ഇന്ത്യക്കുവേണ്ടി പരിമിത ഓവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇഷാന്ത് ശര്‍മ.

'ഇതൊരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തീര്‍ച്ചയായും ഞാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് താല്‍പര്യമില്ലാത്തതുകൊണ്ടല്ല. കായിക താരമെന്ന നിലയില്‍ കളിക്കുക മാത്രമാണ് ചെയ്യാനാവുക. പരിമിത ഓവര്‍ കളിക്കുന്നില്ല എന്നതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നില്ല. കാരണം അത് എന്റെ ടെസ്റ്റ് ക്രിക്കറ്റിനെ ബാധിക്കരുത്. ഒരു ഫോര്‍മാറ്റിലെങ്കിലും കളിക്കാന്‍ സാധിക്കുന്നുവെന്നത് അനുഗ്രഹമായി കാണുന്നു'-ഇഷാന്ത് ശര്‍മ പറഞ്ഞു.

ishantsharma

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെ 100ാം ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഇഷാന്ത് ശര്‍മ. ഇന്ത്യക്കുവേണ്ടി ഈ നേട്ടത്തിലെത്തുന്ന 12ാമത്തെ താരം മാത്രമാണ് ഇഷാന്ത്. എന്നാല്‍ പരിമിത ഓവറില്‍ കാര്യങ്ങള്‍ അങ്ങനെയെല്ല. അഞ്ച് വര്‍ഷം മുമ്പാണ് ഇഷാന്ത് അവസാനമായി ഏകദിന മത്സരം കളിച്ചത്. 2016 ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇത്. ടി20 ഫോര്‍മാറ്റില്‍ ഏഴ് വര്‍ഷത്തിലധികമായി ഇഷാന്ത് ഇന്ത്യന്‍ ടീമിലില്ല.

ഞാന്‍ കളിക്കുന്ന ഫോര്‍മാറ്റ് ഏതായാലും ടീമിനെ വിജയത്തിലെത്തിക്കാനും നന്നായി കളിക്കാനും സാധിക്കണമെന്നാണ് ചിന്തിക്കാറ്. എന്തെങ്കിലും വിഷമ സാഹചര്യം വരുമ്പോള്‍ ശുഭാപ്തി വിശ്വാസത്തോടെ ചിന്തിക്കാന്‍ ശ്രമിക്കുന്നു. കാരണം ഒരു ഫോര്‍മാറ്റില്‍ത്തന്നെ കളിക്കുന്നതിനാല്‍ ആ ഫോര്‍മാറ്റില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുക എളുപ്പമാണെന്നും ഇഷാന്ത് പറഞ്ഞു.

എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ചിരുന്നെങ്കില്‍ 100 ടെസ്റ്റ് മത്സരമെന്ന നേട്ടത്തിലേക്കെത്താന്‍ സാധിക്കാന്‍ സാധ്യത കുറവാണ്. എന്റെ ഇത്രയും ദീര്‍ഘദൂര യാത്രയ്ക്ക് ഞാന്‍ എന്റെ പരിശീലനത്തില്‍ നല്‍കി ശ്രദ്ധ പ്രധാനപ്പെട്ടതാണെന്നും ഇഷാന്ത് പറഞ്ഞു. 99 ടെസ്റ്റില്‍ നിന്ന് 302 വിക്കറ്റും 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും 14 ടി20യില്‍ നിന്ന് 8 വിക്കറ്റും ഇഷാന്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് ഇഷാന്ത്.

Story first published: Tuesday, February 23, 2021, 10:00 [IST]
Other articles published on Feb 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+