വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കരിയറില്‍ സഹീര്‍ ഖാന്‍ എങ്ങനെ സ്വാധീനിച്ചു, 100ാം ടെസ്റ്റിനൊരുങ്ങുന്ന ഇഷാന്ത് പറയുന്നു

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ചരിത്ര നേട്ടത്തിന്റെ ഭാഗമാവാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ഇന്ത്യക്കുവേണ്ടി 100 ടെസ്റ്റ് മത്സരം കളിക്കുന്ന 11മത്തെ ഇന്ത്യന്‍ താരമാവാനുള്ള അവസരമാണ് ഇഷാന്തിന് മുന്നിലുള്ളത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് 11വനില്‍ ഇഷാന്ത് ഉണ്ടാകുമെന്നുറപ്പാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇഷാന്ത് കളിക്കുന്നത്. ഇപ്പോഴിതാ തന്റെ കരിയറില്‍ മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇഷാന്ത് ശര്‍മ.

'100ാം ടെസ്റ്റ് കളിക്കാന്‍ പോവുകയാണെന്ന് ഓര്‍ക്കുമ്പോള്‍ തീര്‍ച്ചയായും അഭിമാനം തോന്നുന്നു.ഒരുപാട് കാര്യങ്ങള്‍ ഞാന്‍ സഹീര്‍ ഖാനില്‍ നിന്ന് പഠിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതികളില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു. ടീമില്‍ കളിക്കുന്ന എല്ലാവരോടും ഞാന്‍ പറയുന്നൊരു കാര്യമുണ്ട്. നിങ്ങള്‍ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുകയാണെങ്കിലും അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കും'-ഇഷാന്ത് ശര്‍മ പറഞ്ഞു.

ishantsharma-zaheerkhan

ഇഷാന്തിന്റെ കരിയറിന്റെ തുടക്ക സമയങ്ങളിലെല്ലാം സഹീര്‍ ഖാന്‍ ഇന്ത്യയുടെ പ്രധാന പേസറായി ടീമിലുണ്ടായിരുന്നു. ഇന്ത്യക്കുവേണ്ടി 92 ടെസ്റ്റ് കളിച്ച സഹീര്‍ ഖാന്‍ 311 വിക്കറ്റുകളാണ് വീഴ്ത്തിയത്. സഹീര്‍ ഖാന്‍ പോലും സാധിക്കാതെ പോയ 100 ടെസ്റ്റ് എന്ന നേട്ടമാണ് ഇഷാന്തിനെ തേടിയെത്തിയിരിക്കുന്നത്. അധികം വൈകാതെ സഹീറിന്റെ ടെസ്റ്റ് വിക്കറ്റ് റെക്കോഡും ഇഷാന്ത് ഭേദിക്കുമെന്നുറപ്പാണ്.

100 ടെസ്റ്റ് കളിക്കുകയെന്നത് പേസ് ബൗളറെ സംബന്ധിച്ച് ചെറിയ കാര്യമല്ല. കാരണം ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളത് പേസ് ബൗളര്‍മാര്‍ക്കാണ്. അതിനാല്‍ത്തന്നെ മികച്ച ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ മാത്രമെ ഇത്തരത്തിലൊരു നേട്ടത്തിലേക്കെത്താനാവു. ഇടയ്ക്ക് പരിക്കേറ്റ ഇഷാന്ത് അവസാന ഓസീസ് പര്യടനത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ വീണ്ടും ഫിറ്റ്‌നസ് വീണ്ടെടുത്ത് താരം ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം ഭാഗമായതാണ് ഇഷാന്തിന് ഈ നേട്ടത്തിലെത്താന്‍ അനുഗ്രഹമായത്. കാരണം മൂന്ന് ഫോര്‍മാറ്റിലും കളിച്ചിരുന്നെങ്കില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത ഉയരും.അതിനാല്‍ ഇത്തരമൊരു നേട്ടത്തിലേക്കെത്തുക എളുപ്പമാവുകയുമില്ല. ജസ്പ്രീത് ബുംറയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇതു തന്നെയാണ്.

എന്നാല്‍ ഇന്ത്യക്കുവേണ്ടി പരിമിത ഓവര്‍ പരമ്പര കളിക്കാന്‍ ആഗ്രഹിക്കുന്നതായും ഇഷാന്ത് തുറന്ന് പറഞ്ഞിരുന്നു. ഏഴ് വര്‍ഷം മുമ്പ് അവസാന ടി20യും അഞ്ച് വര്‍ഷം മുമ്പ് അവസാന ഏകദിനവും കളിച്ച ഇഷാന്ത് ശര്‍മ ഇനി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്കെത്താന്‍ സാധ്യത ഇല്ലെന്ന് തന്നെ പറയാം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഇഷാന്ത് കളിക്കുന്നുണ്ട്.

Story first published: Tuesday, February 23, 2021, 16:14 [IST]
Other articles published on Feb 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X