'സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെ തോന്നുന്നു'- റിഷഭിനെ പ്രശംസിച്ച് ഇന്‍സമാം

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കാഴ്ചവെച്ചത്. 6 ഇന്നിങ്സില്‍ നിന്ന് 54 ശരാശരിയില്‍ 270 റണ്‍സാണ് റിഷഭ് നേടിയത്. 32 ഫോറും 10 സിക്സും പറത്തിയ അദ്ദേഹം ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അക്കൗണ്ടിലാക്കി. നാലാം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനമാണ് (101) ഇന്ത്യക്ക് മികച്ച ലീഡും ഇന്നിങ്‌സ് ജയവും സമ്മാനിച്ചത്. നിരവധി പ്രമുഖര്‍ റിഷഭിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ പാക് നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖും റിഷഭിനെ പ്രശംസിച്ചിരിക്കുകയാണ്.

റിഷഭിന്റെ ബാറ്റിങ് കാണുമ്പോള്‍ വീരേന്ദര്‍ സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെയാണ് തോന്നുന്നതെന്നാണ് ഇന്‍സമാം ഉല്‍ ഹഖ് അഭിപ്രായപ്പെട്ടത്. 'റിഷഭ് പന്ത് വളരെ പ്രതിഭാശാലിയായ താരമാണ്. സമ്മര്‍ദ്ദം ഒട്ടും ബാധിക്കാത്ത ഒരു താരത്തെ ദീര്‍ഘനാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ടു. 146 റണ്‍സിനിടെ ആറ് വിക്കറ്റ് വീണ അവസ്ഥയില്‍ അവന്‍ തന്റെ ഇന്നിങ്‌സ് കളിച്ച് തുടങ്ങിയത് പോലെ മറ്റാര്‍ക്കുമാവില്ല.

അവന്‍ അവന്റെ ശൈലിക്ക് കളിക്കുന്നു. പിച്ചിനെ ബഹുമാനിക്കാനോ എതിര്‍ ടീം എടുത്ത സ്‌കോറിനെക്കുറിച്ച് ചിന്തിക്കാനോ നില്‍ക്കുന്നില്ല. സ്പിന്നിനെയും ഫാസ്റ്റിനെയും ഒരുപോലെ നേരിടാന്‍ സാധിക്കുന്നു. അവന്റെ ബാറ്റിങ് ഞാന്‍ നന്നായി ആസ്വദിച്ചു. സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെയാണ് തോന്നിയത്'-ഇന്‍സമാം പറഞ്ഞു.

ഞാന്‍ സെവാഗിനൊപ്പം കളിച്ചിട്ടുണ്ട്. അവന്‍ ബാറ്റിങ്ങിനിറങ്ങിയാല്‍ മറ്റൊരു കാര്യത്തെക്കുറിച്ചും ചിന്തിക്കില്ല. പിച്ചിന്റെ സ്വഭാവമോ എതിര്‍ ടീമിലെ ബൗളര്‍മാരെയോ ഒന്നും അവന്‍ വകവെക്കാറില്ല. ഫീല്‍ഡര്‍മാരെ ബൗണ്ടറി ലൈനില്‍ നിരത്തി നിര്‍ത്തിയാലും അവന്‍ അവന്റെ ശൈലിയില്‍ത്തന്നെ കളിക്കും. സെവാഗിന് ശേഷം റിഷഭില്‍ മാത്രമാണ് അത്തരമൊരു മനോഭാവം കണ്ടതെന്നും ഇന്‍സമാം പറഞ്ഞു.

അവന്‍ ഇന്ത്യയില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലും തിളങ്ങി. ഇന്ത്യക്ക് സച്ചിനും ദ്രാവിഡും ഉണ്ടായിരുന്നു. ഇപ്പോള്‍ കോലിയും രോഹിതുമുണ്ട്. എന്നാല്‍ റിഷഭ് കളിക്കുന്ന രീതിയ അവന്റെ ആത്മവിശ്വാസം അതാണ് ആശ്ചര്യപ്പെടുത്തുന്നതെന്നും ഇന്‍സമാം പറഞ്ഞു. എംഎസ് ധോണി ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇരിപ്പുറപ്പിക്കുന്ന പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്.

ഇന്ത്യക്കായി 20 ടെസ്റ്റ് കളിച്ച റിഷഭ് 45.26 ശരാശരിയില്‍ 1358 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ഇന്ത്യ എന്നിവടങ്ങില്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. നേരത്തെ മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റാണ് ഈ നേട്ടം സ്വന്തമാക്കിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 8, 2021, 18:00 [IST]
Other articles published on Mar 8, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X