INDvENG: പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് കരുതരുത്, ഓസ്‌ട്രേലിയന്‍ പരമ്പര ഓര്‍ക്കുക- ഇന്‍സമാം
കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ പരിക്ക് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുകയാണ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പിന്നാലെ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍,പേസര്‍ ആവേഷ് ഖാന്‍ എന്നിവരും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയായതിനാല്‍ ഇംഗ്ലണ്ടിലെ പേസ് സാഹചര്യം പരിഗണിക്കുമ്പോള്‍ കൂടുതല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. പരിക്ക് പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയാവുമോ? മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ് പ്രതികരിച്ചിരിക്കുകയാണ്.

ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് കരുതരുത്
താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയെ അത് ബാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഇന്‍സമാം ഉല്‍ ഹഖ്. 'ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ചില പരിക്കിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സുന്ദറും ശുഭ്മാനും കളിക്കാനില്ല. ഒന്നാം ടെസ്റ്റിന് മുമ്പ് മികച്ച മുന്നൊരുക്കത്തിലാണ് വിരാട് കോലി. അജിന്‍ക്യ രഹാനെയും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇന്ത്യക്ക് മികച്ച ബെഞ്ച് കരുത്താണുള്ളത്. അതിനാല്‍ത്തന്നെ പ്രധാന താരങ്ങള്‍ക്ക് പരിക്കേറ്റാലും വലിയ പ്രതിസന്ധി ഇന്ത്യ നേരിടേണ്ടി വരില്ല-ഇന്‍സമാം പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പരമ്പര ഓര്‍ക്കുക
ശ്രീലങ്കയില്‍ സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുകയാണ്. പരിക്കിനെയോര്‍ത്ത് ഇന്ത്യ ആശങ്കപ്പെടുമെന്ന് കരുതുന്നില്ല. ഓസ്‌ട്രേലിയയിലും ഇതേ അവസ്ഥ ഇന്ത്യന്‍ ടീം നേരിട്ടിരുന്നു. അന്ന് ഇന്ത്യയുടെ യുവതാരങ്ങള്‍ കാണിച്ച പക്വതയും ഉത്തരവാദിത്തവും മികച്ചതായിരുന്നു. ബെഞ്ച് കരുത്ത് വളരെ പ്രധാനപ്പെട്ടതാണ്-ഇന്‍സമാം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ കോലിയുടെയും രോഹിതിന്റെയും ബുംറയുടെയും അഭാവത്തിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

ദ്രാവിഡിനാണ് കൈയടിക്കേണ്ടത്
ഇന്ത്യയുടെ ബെഞ്ച് കരുത്ത് ഉയര്‍ന്നതിന് ദ്രാവിഡാണ് പ്രശംസ അര്‍ഹിക്കുന്നത്. ശ്രീലങ്കയിലും മികച്ച രീതിയില്‍ അവന്‍ ടീമിനെ കൊണ്ടുപോയി. ഏകദിന പരമ്പര നേടിയ ഇന്ത്യ ടി20യില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ഇത് ദ്രാവിഡിന്റെ മികവാണെന്നാണ് ഇന്‍സമാം പറഞ്ഞത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. യുവ പ്രതിഭകളെ കണ്ടെത്തി ദേശീയ ടീമിലേക്ക് വളര്‍ത്തിയതില്‍ ദ്രാവിഡിന്റെ പങ്ക് വലുതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications