വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യ

ആദ്യ ടി20 വ്യാഴാഴ്ച നടക്കും

അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടേറ്റ വന്‍ തോല്‍വിക്കു ടി20 പരമ്പരയില്‍ കണക്കുതീര്‍ക്കാന്‍ ഇന്ത്യന്‍ ടീമിന്റെ അവസാനവട്ട പടയൊരുക്കം. വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കു മുന്നോടിയായി നെറ്റ്‌സില്‍ കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍.

IND vs ENG: ടി20യില്‍ നാലാമന്‍ ആര്? മല്‍സരം മൂന്നു പേര്‍ തമ്മില്‍- സഞ്ജുവിന് നോ ചാന്‍സ്IND vs ENG: ടി20യില്‍ നാലാമന്‍ ആര്? മല്‍സരം മൂന്നു പേര്‍ തമ്മില്‍- സഞ്ജുവിന് നോ ചാന്‍സ്

മൂന്നു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്. രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ പരമ്പരയില്‍ ഇറങ്ങുന്നത്. എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കളിച്ച ടീമിലുണ്ടായിരുന്ന വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം ആദ്യ ടി20യില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. രണ്ടാം ടി20യിലായിരിക്കും ഇവരെല്ലാം ടീമിനൊപ്പം ചേരുക.

1

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ സഞ്ജു സാംസണും ഉള്‍പപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. അതിനിടെ നെറ്റ്‌സില്‍ സഞ്ജു തകര്‍പ്പന്‍ ബാറ്റിങാണ് കാഴ്ചവച്ചത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിരിക്കുകയാണ്.

2

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ നിന്നയിടത്തു നിന്നും ഇളകുക പോലും ചെയ്യാതെ തലയ്ക്കു മുകളിലൂടെ സഞ്ഡു സിക്‌സര്‍ പായിക്കുന്നത് ഈ വീഡിയോയില്‍ കാണാം. താന്‍ മികച്ച ഫോമില്‍ തന്നെയാണെന്നതിന്റെ സൂചന കൂടിയാണ് ഈ ഷോട്ടിലൂടെ താരം നല്‍കിയിരിക്കുന്നത്.

കോലിയേക്കാള്‍ മികച്ച ബാറ്റര്‍ രോഹിത്ത്! പറഞ്ഞത് അക്തര്‍- ഇതായിരുന്നു കാരണം

3

അയര്‍ലാന്‍ഡുമായുള്ള കഴിഞ്ഞ രണ്ടു ടി20കളുടെ പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ആദ്യ കളിയില്‍ പക്ഷെ അദ്ദേഹത്തെ കളിപ്പിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. രണ്ടാം ടി20യില്‍ ഇഷാന്‍ കിഷനോടൊപ്പം ഓപ്പണായി സഞ്ജു ഇറങ്ങുകയും കസറുകയും ചെയ്തു. 77 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

4

ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജുവിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്. നേരത്തേ 39 റണ്‍സായിരുന്നു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതാണ് ഈ കളിയില്‍ തിരുത്തപ്പെട്ടത്.
അതിനു ശേഷം ദിനേശ് കാര്‍ത്തിക്കിനു കീഴില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ രണ്ടു സന്നാഹ മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ അവയിലും സഞ്ജു ഓപ്പണറായിരുന്നു. പക്ഷെ ഇവയില്‍ വലിയ ഇന്നിങ്‌സുകളൊന്നും കളിക്കാനായില്ല. രണ്ടാമത്തെ മല്‍സരത്തിലാവട്ടെ ഗോള്‍ഡന്‍ ഡെ്ക്കാവുകയും ചെയ്തു.

സഞ്ജു ഹിറ്റോ, ഫ്‌ളോപ്പോ? സന്നാഹ ടി20കളില്‍ മിന്നിച്ചവരും നിരാശപ്പെടുത്തിയവരും

5

ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ നായകന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മൂന്നാം നമ്പറില്‍ സഞ്ജുവും ദീപക് ഹൂഡയും തമ്മിലായിരിക്കും ടീമിലെ സ്ഥാനനത്തിനു വേണ്ടിയുള്ള മല്‍സരം. അയര്‍ലാന്‍ഡിനെതിരേ സെഞ്ച്വറിയു സന്നാഹത്തില്‍ ഫിഫ്റ്റിയുമടിച്ച ഹൂഡയ്ക്കു മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. ഓള്‍റൗണ്ടര്‍ ആണെന്നതും താരത്തിനു പ്ലസ് പോയിന്റാണ്.

6

നാലാമനായി സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയുമെത്തും. ഏഴാമന്‍ ദിനേശ് കാര്‍ത്തികായിരിക്കും. തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമായിരിക്കും. അതുകൊണ്ടു തന്നെ സഞ്ജുവിനു ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത തീരെ കുറവാണ്.

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക് .

രണ്ട്, മൂന്ന് ടി20ക്കുള്ള ടീം

രണ്ട്, മൂന്ന് ടി20ക്കുള്ള ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) , ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്

Story first published: Tuesday, July 5, 2022, 23:17 [IST]
Other articles published on Jul 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X