വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ചരിത്രം കുറിക്കാന്‍ വിരാട് കോലി, ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്ന മൂന്ന് നാഴികക്കല്ലുകളറിയാം

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന അടുത്ത പ്രധാന വെല്ലുവിളി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് നാലിനാണ് തുടക്കമാവുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിനോട് തോറ്റതിന്റെ ക്ഷീണം മാറ്റാന്‍ ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്.

അതേ സമയം തട്ടകത്തില്‍ കിവീസിനോട് പരമ്പര കൈവിട്ടതിന്റെ നാണക്കേട് മറക്കാന്‍ ഇംഗ്ലണ്ടിനും പരമ്പര നേട്ടം അത്യാവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ച് പരിക്ക് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മൂന്ന് താരങ്ങള്‍ ഇതിനോടകം പരിക്കേറ്റ് പുറത്തായി. അഞ്ച് മത്സരങ്ങള്‍ നീണ്ട പരമ്പരയില്‍ കൂടുതല്‍ പരിക്കുകള്‍ക്ക് സാധ്യത കൂടുതലാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഇതിനോടകം ഇംഗ്ലണ്ടില്‍ കളിച്ച് മികവ് കാട്ടാന്‍ കോലിക്കായുണ്ട്. ഇന്ത്യന്‍ നായകനെ ഇംഗ്ലണ്ട് പരമ്പരയില്‍ കാത്തിരിക്കുന്ന മൂന്ന് നാഴികക്കല്ലുകളറിയാം.

ഇംഗ്ലണ്ടിനെതിരേ 2000 റണ്‍സ് പൂര്‍ത്തിയാക്കാം

ഇംഗ്ലണ്ടിനെതിരേ 2000 റണ്‍സ് പൂര്‍ത്തിയാക്കാം

ഇംഗ്ലണ്ടിനെതിരേ 23 ടെസ്റ്റാണ് വിരാട് കോലി കളിച്ചത്. 45.84 ശരാശരിയില്‍ 1742 റണ്‍സ് കോലി ഇതുവരെ നേടിയിട്ടുണ്ട്. 258 റണ്‍സുകൂടി നേടിയാല്‍ ഇംഗ്ലണ്ടിനെതിരേ 2000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ വിരാട് കോലിക്കാവും. അഞ്ച് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ടിനെതിരേ കോലി നേടിയിട്ടുണ്ട്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 59.30 ശരാശരിയില്‍ 593 റണ്‍സ് നേടാന്‍ കോലിക്ക് സാധിച്ചിരുന്നു.ഈ നേട്ടം ഇത്തവണയും ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയാം.

സച്ചിന്റെ റെക്കോഡിനൊപ്പമെത്താന്‍ അവസരം

സച്ചിന്റെ റെക്കോഡിനൊപ്പമെത്താന്‍ അവസരം

ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള ഇന്ത്യന്‍ താരമെന്ന റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലാണ്. 2535 റണ്‍സാണ് സച്ചിന്‍ നേടിയത്. ഏഴ് സെഞ്ച്വറികള്‍ സച്ചിന്‍ ഇംഗ്ലണ്ടിനെതിരേ നേടിയിട്ടുണ്ട്. നിലവില്‍ അഞ്ച് സെഞ്ച്വറി കോലിയുടെ പേരിലുണ്ട്. രണ്ട് സെഞ്ച്വറികൂടി നേടിയാല്‍ സച്ചിന്റെ റെക്കോഡിനൊപ്പമെത്താന്‍ കോലിക്കാവും. ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും (13) സച്ചിന്റെ പേരിലാണ്.

രാഹുല്‍ ദ്രാവിഡിനെയും മറികടക്കാം

രാഹുല്‍ ദ്രാവിഡിനെയും മറികടക്കാം

ഇംഗ്ലണ്ടിനെതിരേ 60.93 ശരാശരിയില്‍ 1950 റണ്‍സാണ് രാഹുല്‍ ദ്രാവിഡ് നേടിയിട്ടുള്ളത്. നിലവില്‍ 1742 റണ്‍സ് സ്വന്തം പേരിലുള്ള വിരാട് കോലിക്ക് ഇന്ത്യയുടെ വന്‍ മതിലിനെ മറികടക്കാനുള്ള അവസരം മുന്നിലുണ്ട്. എന്നാല്‍ 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തിളങ്ങാന്‍ കോലിക്കായില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം.

Story first published: Wednesday, July 28, 2021, 16:26 [IST]
Other articles published on Jul 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X