IND vs ENG: എന്തുകൊണ്ട് റൊണാള്‍ഡോയെ ആരാധിക്കുന്നു?കാരണം തുറന്ന് പറഞ്ഞ് കോലി

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. കളിച്ച എല്ലാ തട്ടകത്തിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ഇക്കാലയളവില്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. കഠിനമായ പരിശീലനത്തോടൊപ്പം ഫിറ്റ്‌നസിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാത്ത കോലിക്ക് വലിയ ആരാധക പിന്തുണ തന്നെയാണുള്ളത്.

Virat Kohli Reveals Why He Admires Portugal Icon Cristiano Ronaldo, Says 'It's Because...'

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ ആര്‍സിബി നായകനാണ് കോലി. ഇതുവരെ ഐസിസി കിരീടം സ്വന്തമാക്കാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡുകള്‍ സ്വന്തം പേരിലുള്ള താരം കൂടിയാണ് അദ്ദേഹം. 2021ലെ കണക്കുകള്‍ പ്രകാരം ക്രിക്കറ്റിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലെ തലപ്പത്താണ് കോലിയുടെ സ്ഥാനം.

IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാIND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ

ക്രിക്കറ്റില്‍ ലോകം ആരാധിക്കുന്ന സൂപ്പര്‍ ഹീറോയായ കോലി ആരാധിക്കുന്നത് ഒരു ഫുട്‌ബോള്‍ താരമുണ്ട്. യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കോലിയുടെ ആരാധ്യനായ താരം. റൊണാള്‍ഡോയുള്ള തന്റെ ആരാധന ഇതിന് മുമ്പ് പല തവണ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് റൊണാള്‍ഡോയോട് ഇത്രമാത്രം ആരാധന തോന്നാന്‍ കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി.

'റൊണാള്‍ഡോയെ വളരെയധികം അഭിനന്ദിക്കുന്നു. കാരണം ഇക്കാലയളവില്‍ ഒരു കായിക ഇനത്തില്‍ ഇത്രയും ഉന്നതയിലിരിക്കുകയെന്നത് എളുപ്പമല്ല. ലോകത്തിലെ ഒന്നാമനായിരിക്കാനുള്ള അവന്റെ മാനസിക ശക്തിയാണ് ഏറ്റവും മികച്ചത്. ലയണല്‍ മെസ്സിക്ക് സ്വാഭാവികമായ കഴിവ് കൂടുതല്‍ ലഭിച്ചിട്ടുണ്ടെന്നത് അംഗീകരിക്കുന്നു. എന്നാല്‍ റൊണാള്‍ഡോ ഓരോ ദിവസവും കൃത്യമായി കഠിന പരിശീലനവും ചിട്ടയായ ജീവിത രീതിയുംകൊണ്ടാണ് കഴിഞ്ഞ 15 വര്‍ഷത്തോളമായി ഇത്തരമൊരു മത്സരത്തില്‍ ഒന്നാമതായി ഇരിക്കുന്നത്. എന്നെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രൊഫഷനിലസവും ജീവിതചര്യയും മാനസിക ധൈര്യവുമാണ് ആകര്‍ഷിച്ചത്. എല്ലാത്തവണ കളിക്കുമ്പോഴും എന്തോ സവിശേഷമായത് സംഭവിക്കുമെന്ന് ആരാധകര്‍ക്കറിയാം. അതെല്ലാമാണ് അവനെ അഭിനന്ദിക്കാനുള്ള കാരണം'-ദിനേഷ് കാര്‍ത്തികുമായി നടത്തിയ അഭിമുഖത്തില്‍ വിരാട് കോലി പറഞ്ഞു.

അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ്ബ് ഫുട്‌ബോളിലും നിരവധി റെക്കോഡുകള്‍ നേടിയിട്ടുള്ള താരമാണ് റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ വളര്‍ന്ന് റയല്‍ മാഡ്രിഡിനൊപ്പം റെക്കോഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലെത്തിയത്. ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളിലൊരാള്‍കൂടിയാണ് റൊണാള്‍ഡോ.

നിലവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കളിക്കുകയാണ് കോലി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര സ്വപ്‌നം കണ്ടാണ് കോലിയും സംഘവും ഇറങ്ങിയിരിക്കുന്നത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ 183 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെടുത്തിട്ടുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, August 5, 2021, 10:12 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X