Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യക്ക് ആദ്യ ആശ്വാസം, എല്ലാ താരങ്ങളുടെയും കോവിഡ് ഫലം നെഗറ്റീവ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. ആദ്യ പരിശോധനയില്‍ എല്ലാ ഇന്ത്യന്‍ താരങ്ങളുടെയും കോവിഡ് ഫലം നെഗറ്റീവ് ആയിരിക്കുകയാണ്. പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് രണ്ട് തവണ കൂടി താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ചെന്നൈയിലാണ്. അതിനാല്‍ത്തന്നെ താരങ്ങളെല്ലാം ചെന്നൈയിലേക്കെത്തിക്കഴിഞ്ഞു.

കനത്ത സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഐപിഎല്ലിന് സമാനമായ ബയോബബിള്‍ സുരക്ഷയിലാണ് താരങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. അജിന്‍ക്യ രഹാനെ,രോഹിത് ശര്‍മ,ഹര്‍ദിക് പാണ്ഡ്യ,വൃദ്ധിമാന്‍ സാഹ തുടങ്ങിയവരെല്ലാം കുടുംബത്തോടൊപ്പമാണ് ചെന്നൈയിലെത്തിയിരിക്കുന്നത്. ഏഴ് ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമാണ് താരങ്ങള്‍ പരിശീലനം ആരംഭിക്കുക.

teamindia

ഐപിഎല്ലിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിലും കുടുംബാഗങ്ങളെ ഒപ്പംകൂട്ടാന്‍ താരങ്ങള്‍ക്ക് അനുമതിയില്ലായിരുന്നു. കോവിഡിന്റെ സാഹചര്യങ്ങളും മുന്‍നിര്‍ത്തിയായിരുന്നു ഇത്തരമൊരു തീരുമാനം. പര്യടനത്തില്‍ നീണ്ട ക്വാറന്റെയ്ന്‍ നോക്കേണ്ടി വന്നത് താരങ്ങളെ മാനസികമായി ഏറെ പ്രയാസപ്പെടുത്തി. എന്നാല്‍ കുടുംബത്തോടൊപ്പം ക്വാറന്റെയ്ന്‍ നോക്കുന്നത് താരങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിക്കേറ്റ താരങ്ങളില്‍ പ്രധാനമായും മുഹമ്മദ് ഷമി,രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം മാത്രമാണ് ഇന്ത്യന്‍ നിരയിലുള്ളത്. പേസര്‍ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെങ്കിലും രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ മൈതാനത്ത് ഇന്ത്യയുടെ പ്രധാന ആയുധവും സ്പിന്‍ തന്നെയാണ്.

ഓസ്‌ട്രേലിയയില്‍ കിരീടം നേടിയാണ് ഇന്ത്യ എത്തുന്നതെങ്കില്‍ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ടിന്റെ വരവ്. ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മികച്ച ഫോമിലാണ്. ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍,ജോസ് ബട്‌ലര്‍ തുടങ്ങിയവരെല്ലാം ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാണ്. ആദ്യ രണ്ട് ടെസ്റ്റിലേക്കുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയെ പരിഗണിച്ചിട്ടില്ല.

ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവാണ് നിര്‍ണ്ണായകം. പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് കളിക്കുന്നത് ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് അധിക കരുത്ത് നല്‍കും. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയ്ക്ക് ആദ്യ മത്സരത്തില്‍ അവസരം നല്‍കാനും സാധ്യതയുണ്ട്.

Story first published: Friday, January 29, 2021, 10:16 [IST]
Other articles published on Jan 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+