വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എനിക്ക് ലോകകപ്പ് പോലെ- ഇഷാന്ത് ശര്‍മ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമെന്ന തലയെടുപ്പോടെയെത്തുന്ന മൊട്ടേറയില്‍ പിച്ച് ആര് തുണയ്ക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് വളരെ നിര്‍ണ്ണായകമായ ഒന്നാണ്. കാരണം അദ്ദേഹത്തിന്റെ 100ാമത്തെ ടെസ്റ്റ് മത്സരമാണിത്.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും അവസാനത്തെ രണ്ട് ടെസ്റ്റും വളരെ നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തനിക്ക് ലോകകപ്പ് പോലെ പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇഷാന്ത് ശര്‍മ. 'ഇപ്പോള്‍ എന്റെ മനസില്‍ ഉള്ളത് ഒരു കാര്യം മാത്രമാണ്. എങ്ങനെ ഈ പരമ്പര ജയിക്കാമെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാമെന്നും.

ഇന്ത്യക്കുവേണ്ടി ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് ഞാന്‍ കളിക്കുന്നത്. അതിനാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എനിക്ക് ലോകകപ്പ് പോലെയാണ്. അതിനാല്‍ ഇന്ത്യ ഫൈനലിലെത്തുകയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്താല്‍ ഐസിസി ലോകകപ്പോ ചാമ്പ്യന്‍സ് ട്രോഫിയോ നേടിയ അതേ അനുഭവമാകും ഉണ്ടാവുക'-ഇഷാന്ത് പറഞ്ഞു.

ishantsharma

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇഷാന്ത് കളിക്കുന്നത്. ടെസ്റ്റില്‍ നാട്ടിലും വിദേശത്തും ഇഷാന്ത് കുന്തമുനയാണെങ്കിലും പരിമിത ഓവര്‍ ടീമില്‍ അവസരമില്ല. ഏഴ് വര്‍ഷത്തോളമായി ടി20 ടീമിനും അഞ്ച് വര്‍ഷത്തിലേറെയായി ഏകദിന ടീമിനും പുറത്താണ് ഇഷാന്ത് ശര്‍മ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഇഷാന്ത് കളിക്കുന്നുണ്ട്.

റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ് ഇഷാന്ത്. ഇക്കോണമി റേറ്റ് മോശമായതിനാലാണ് അദ്ദേഹത്തിന് ടി20 ടീമില്‍ അവസരം കുറഞ്ഞത്. എന്നാല്‍ ഏകദിനം കളിക്കാന്‍ ഇനിയും ഇഷാന്തില്‍ പ്രതിഭ അവശേഷിക്കുന്നുണ്ട്. പരിചയസമ്പന്നനായ ബൗളറെന്ന നിലയില്‍ പരിമിത ഓവറില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്് ഇഷാന്ത് കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇഷാന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പിങ്ക് ബോളില്‍ പന്ത് സ്വിങ് ചെയ്യിക്കാനും എക്‌സ്ട്രാ ബൗണ്‍സിലൂടെ ബാറ്റ്‌സ്മാനെ വിറപ്പിക്കാനും ഇഷാന്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും. സ്പിന്നിനെ തന്നെ തുണയ്ക്കുന്ന രീതിയിലാണ് മൊട്ടേറയില്‍ പിച്ച് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിവരം.

Story first published: Tuesday, February 23, 2021, 12:04 [IST]
Other articles published on Feb 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X