IND vs ENG: 'സഹായിക്കാന്‍ ആരുമുണ്ടായില്ല', 2014ലെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് വിരാട് കോലി

ലണ്ടന്‍: ഇംഗ്ലണ്ടിലെ പിച്ചുകള്‍ വിദേശ താരങ്ങളെ സംബന്ധിച്ച് എന്നും വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ ടീമുകള്‍ക്ക്. ഇംഗ്ലണ്ടിലെ പേസും സ്വിങ്ങും അതിജീവിക്കാന്‍ വലിയ പ്രതിഭ തന്നെ ആവിശ്യമായിട്ടുള്ള. ലോക ടെസ്റ്റ് ക്രിക്കറ്റില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ ടീം പോലും ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയത് നാല് തവണ മാത്രമാണ്.

 IND vs ENG: ചരിത്ര നേട്ടവുമായി ഷമി, കൈയടി നേടി കറെന്‍, ആദ്യ ദിനത്തെ എല്ലാ റെക്കോഡുകളുമറിയാം IND vs ENG: ചരിത്ര നേട്ടവുമായി ഷമി, കൈയടി നേടി കറെന്‍, ആദ്യ ദിനത്തെ എല്ലാ റെക്കോഡുകളുമറിയാം

ഇന്ത്യന്‍ നായകന്‍ വിരാട് കോലി നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2014ലെ ഇംഗ്ലണ്ട് പര്യടനം കോലിയുടെ കരിയറിലെ മറക്കാനാവാത്ത അധ്യായമാണെന്ന് പറയാം. തൊട്ടതെല്ലാം പിഴച്ചപ്പോള്‍ ബാറ്റിങ്ങില്‍ വലിയ നിരാശയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. 1,8,25,3,39,28,0,7,6,20 എന്നിങ്ങനെയായിരുന്നു നാല് മത്സര പരമ്പരയിലെ അദ്ദേഹത്തിന്റെ സ്‌കോര്‍. ഇപ്പോഴിതാ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോലി.

IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

സഹായിക്കാന്‍ ആരുമുണ്ടാകില്ല

സഹായിക്കാന്‍ ആരുമുണ്ടാകില്ല

തളര്‍ന്നുപോയാല്‍ സഹായിക്കാന്‍ ആരുമുണ്ടാകിലെന്ന സത്യം അന്ന് തിരിച്ചറിഞ്ഞു. എനിക്ക് ചുറ്റുമുള്ളവര്‍ ഓരോരോ ഉപദേശങ്ങള്‍ നല്‍കി പോകുന്നു. അതിനാല്‍ത്തന്നെ ഇവര്‍ക്കെല്ലാം മുന്നില്‍ കളിച്ച് തെളിയിക്കേണ്ടതായുണ്ട്. അവരുമായി എനിക്ക് യാതൊരു ബന്ധങ്ങളുമില്ല. അവരൊന്നും യാതൊരു അറിവുകളും എന്റെ ജീവിതത്തിലേക്ക് തന്നവരല്ല. സത്യസന്ധമായി പറഞ്ഞാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് വരെ എഞ്ചിനീയറിങ് പരീക്ഷ പോലെയായിരുന്നു ഞാന്‍ വിദേശ പര്യടനങ്ങളെ കണ്ടിരുന്നത്. എങ്ങനെയെങ്കിലും വിജയിക്കണമെന്നും എനിക്ക് ആ തലത്തില്‍ കളിക്കാന്‍ കഴിയുമെന്ന് ആളുകളെ കാണിക്കണമെന്നുമാണ് ചിന്തിച്ചിരുന്നത്-വിരാട് കോലി ദിനേഷ് കാര്‍ത്തികുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉപദേശം എങ്ങനെ സഹായിച്ചു

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉപദേശം എങ്ങനെ സഹായിച്ചു

ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അല്‍പ്പം നിരാശനായിരുന്നു. ആരൊക്കെ കൂടെ ഉണ്ടാവുമെന്നും ഇല്ലായിരിക്കുമെന്നും എനിക്ക് മനസിലായി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പഴയ രീതിയിലേക്ക് ഞാന്‍ എത്തി. ആരും എന്നെ വിശ്വസിക്കുന്നില്ല. എല്ലാവരും ഞാന്‍ ടെസ്റ്റ് കളിക്കില്ലെന്നാണ് കരുതുന്നത്. എന്ത് ചെയ്യുമെന്ന് ചിന്തിച്ചു. കഴിയുന്നത്ര കഠിനാധ്വാനം ചെയ്യണമെന്ന് തീരുമാനിച്ചു.

INDvENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാം

സച്ചിന്‍ ടെണ്ടുല്‍ക്കറെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. വലിയ സ്‌കോറുകള്‍ നേടാന്‍ എന്താണ് ചെയ്യേണ്ടതെന്നത് മാത്രമാണ് അറിയേണ്ടിയിരുന്നത്. അദ്ദേഹം ആത്മവിശ്വാസം ഉയര്‍ത്താനുള്ളതിന്റെയും ചിന്തയുടെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് കളിച്ച് മികവ് കാട്ടിക്കൊടുക്കണമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. പതിയെ ആത്മവിശ്വാസം വളര്‍ത്തിയെടുത്തു.

INDvENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്

കൃത്യമായ പദ്ധതി ഉണ്ടായിരുന്നു

കൃത്യമായ പദ്ധതി ഉണ്ടായിരുന്നു

അതിനാല്‍ത്തന്നെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കൃത്യമായ പദ്ധതി ഉണ്ടായിരുന്നു. അവിടെപ്പോയി എങ്ങനെ ബാറ്റ് ചെയ്യണമെന്നും ആരെയൊക്കെ നേരിടേണ്ടി വരുമെന്നതെല്ലാം ചിന്തിച്ചു. ഓരോ പ്രകടനങ്ങളെയും മനസില്‍ കാണുവാന്‍ തുടങ്ങി. ജിമ്മില്‍ പരിശീലനം നടത്തുമ്പോള്‍ മിച്ചല്‍ ജോണ്‍സനെ സിക്‌സര്‍ പറത്തുന്നത് ചിന്തിച്ചു. ഇങ്ങനെ എന്റെ മനസില്‍ വലിയ ആത്മവിശ്വാസം നിറച്ചു. ഓസ്‌ട്രേലിയയില്‍ ഇറങ്ങുമ്പോള്‍ അല്‍പ്പം പോലും ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിച്ചത് അങ്ങനെയാണ്.

T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50

ദാദയായത് വെറുതെയല്ല! ഈ റെക്കോര്‍ഡുകള്‍ ഗാംഗുലിക്കു മാത്രം

2018ലെ ഇംഗ്ലണ്ട് പര്യനത്തില്‍ എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കാന്‍ കോലിക്കായി. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം ഇംഗ്ലണ്ട് മൈതാനത്ത് ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡും കോലി സ്വന്തമാക്കി. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള താരമാണ് വിരാട് കോലി. ഇത്തവണയും ഇംഗ്ലണ്ടില്‍ കോലിയുടെ ഗംഭീര ബാറ്റിങ് പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, August 5, 2021, 15:25 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X