വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് ഇന്ത്യയുടേത്- വിരാട് കോലി

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് അഹമ്മാദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുകയാണ്. ഇന്ത്യ 12 ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള മൊട്ടേറയില്‍ 2012ന് ശേഷം ഇന്ത്യ കളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ പല താരങ്ങള്‍ക്കും ഇവിടെ കളിച്ച് അനുഭവസമ്പത്തില്ല. മൊട്ടേറ മൈതാനം സ്പിന്നിനെ തുണയ്ക്കുമെന്നും പേസിനെ തുണയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഇന്ത്യ മൂന്ന് പേസര്‍മാരെയാണോ അതോ മൂന്ന് പേസര്‍മാരെയാണോ പരിഗണിക്കുകയെന്ന് കണ്ടറിയണം.ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് ഇന്ത്യയുടേതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ കീഴടക്കിയത് സ്പിന്നര്‍മാരുടെ മികവിലായിരുന്നു. അതിനാല്‍ത്തന്നെ മൂന്ന് സ്പിന്നര്‍മാരുമായിത്തന്നെ ഇന്ത്യ മൊട്ടേറയിലും ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

'മറ്റ് ടീമുകളുമായി വിലയിരുത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് ഇന്ത്യയുടേത്. അതിനാല്‍ത്തന്നെ പിച്ചില്‍ ആരെയൊക്കെ പരിഗണിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്. കാര്യങ്ങള്‍ ടീമിന് അനുകൂലമാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ്'-കോലി പറഞ്ഞു. മൊട്ടേറയില്‍ കുല്‍ദീപ് യാദവിന് വിശ്രമം നല്‍കി ഹര്‍ദിക് പാണ്ഡ്യയോ വാഷിങ്ടണ്‍ സുന്ദറോ എത്തുമെന്നാണ് കരുതപ്പെടുന്നത്.

viratkohli

ഇംഗ്ലണ്ടിന്റെ ദൗര്‍ബല്യങ്ങള്‍ കൃത്യമായി അറിയാമെന്നും കോലി പറഞ്ഞു. 'ഞങ്ങള്‍ക്ക് മുതലാക്കാന്‍ സാധിക്കുന്ന ദൗര്‍ബല്യങ്ങള്‍ എതിര്‍ ടീമിലുണ്ട്. ഇംഗ്ലണ്ടിന്റെ ശക്തിയിലോ ദൗര്‍ബല്യങ്ങളിലോ അല്ല ഇന്ത്യയുടെ ശക്തിയിലാണ് ശ്രദ്ധ നല്‍കുന്നത്. അവരുടെ നാട്ടിലടക്കം ഞങ്ങള്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിട്ടുണ്ട്'-കോലി പറഞ്ഞു.

ചെന്നൈയില്‍ നടന്ന ആദ്യ രണ്ട് മത്സരത്തിലും സ്പിന്നര്‍മാരാണ് കളിയുടെ ഗതി നിര്‍ണ്ണയിച്ചത്. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ഇന്ത്യയെ വീഴ്ത്തിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ സ്പിന്‍ കെണിയൊരുക്കി ഇംഗ്ലണ്ടിനെ വീഴ്ത്തി. ആര്‍ അശ്വിന്റെയും അക്ഷര്‍ പട്ടേലിന്റെയും സ്പിന്നാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ തുണച്ചത്. രണ്ട് താരങ്ങളും അഞ്ച് വിക്കറ്റ് പ്രകടനം നടത്തി കരുത്ത് കാട്ടിയിരുന്നു.

പിങ്ക് ബോള്‍ ടെസ്റ്റാണ് മൂന്നാം മത്സരമെന്നതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അല്‍പ്പം കടുപ്പമാണ്. ഇന്ത്യയെക്കാള്‍ പിങ്ക് ബോളില്‍ പരിചയസമ്പത്ത് ഇംഗ്ലണ്ടിനുണ്ട്. അത് മുതലാക്കാനാണ് സന്ദര്‍ശകരുടെ ശ്രമം. ഇംഗ്ലണ്ട് നിരയിലേക്ക് ജെയിംസ് ആന്‍ഡേഴ്‌സനും ജോഫ്രാ ആര്‍ച്ചറും തിരിച്ചെത്തുന്നത് ഇന്ത്യക്ക് വെല്ലുവിളിയായേക്കും. രണ്ടാം ടെസ്റ്റ് കളിക്കാതിരുന്ന സ്പിന്നര്‍ ഡോം ബെസ്സും ഇംഗ്ലണ്ട് നിരയിലേക്ക് തിരിച്ചെത്തിയേക്കും.

Story first published: Wednesday, February 24, 2021, 10:16 [IST]
Other articles published on Feb 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X