വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രഹാനെയുടെ കരിയറിന് ഫുള്‍സ്റ്റോപ്പോ? ഉപനായകന്റെ ഫോമിനെക്കുറിച്ച് വിക്രം റാത്തോര്‍

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഏറ്റവും വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ്. ഇന്ത്യയുടെ ഉപനായകന്‍ കൂടിയായ രഹാനെയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമായിരുന്നു. ലോര്‍ഡ്‌സില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും സ്ഥിരതയില്ല. ഓവലില്‍ നിര്‍ണ്ണായക റോളായിരുന്നു രഹാനെക്കുണ്ടായിരുന്നത്. ആറാം നമ്പറില്‍ ഇറങ്ങിയ രഹാനെ അക്കൗണ്ട് തുറക്കും മുമ്പ് എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു.

ചേതേശ്വര്‍ പുജാരയും വിരാട് കോലിയും സമാന രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നുവെങ്കിലും ഇരുവരും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ രഹാനെക്ക് മാത്രം മികവ് കാട്ടാനാവുന്നില്ല. 15.57 ആണ് നാല് ടെസ്റ്റ് പൂര്‍ത്തിയാവുമ്പോള്‍ രഹാനെക്കുള്ളത്. രഹാനെക്ക് നന്ദി പറഞ്ഞ് ടെസ്റ്റ് കരിയറിന് അവസാനമായെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഇപ്പോഴിതാ രഹാനെയുടെ ഫോമിനെക്കുറിച്ച് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ പ്രതികരിച്ചിരിക്കുകയാണ്.

IND vs ENG: 57, 60! പൊളിച്ചടുക്കി ശര്‍ദ്ദുല്‍- എലൈറ്റ് ക്ലബ്ബില്‍, ഇംഗ്ലണ്ടില്‍ കോലിക്കൊപ്പംIND vs ENG: 57, 60! പൊളിച്ചടുക്കി ശര്‍ദ്ദുല്‍- എലൈറ്റ് ക്ലബ്ബില്‍, ഇംഗ്ലണ്ടില്‍ കോലിക്കൊപ്പം

1

രഹാനെയുടെ ഫോം നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നമാക്കുന്നില്ലെന്നാണ് വിക്രം റാത്തോര്‍ പറഞ്ഞത്. 'രഹാനെയുടെ ഫോം ഈ സാഹചര്യത്തില്‍ വലിയ പ്രശ്‌നമാക്കുന്നില്ല. ഞാനിത് നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്. ക്രിക്കറ്റ് നമ്മള്‍ ദീര്‍ഘനാള്‍ കളിക്കുമ്പോള്‍ റണ്‍സ് കണ്ടെത്താനാവാത്ത ഒരു സമയം എല്ലാവര്‍ക്കുമുണ്ടാവും. ആ സമയത്താണ് ടീം ഒത്തൊരുമിച്ച് നിന്ന് അവനെ തിരിച്ചുവരാന്‍ പ്രോത്സാഹിപ്പിക്കേണ്ടതും പിന്തുണക്കേണ്ടതും.

പുജാരയേയും നമ്മള്‍ കണ്ടതാണ്. അവന് കൂടുതല്‍ അവസരം ലഭിച്ചതോടെ തിരിച്ചുവരാന്‍ സാധിച്ചു. മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെക്കാന്‍ പുജാരക്കായി. രഹാനെയും ഫോമിലേക്കെത്തുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ഇപ്പോഴും ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണവന്‍'- വിക്രം റാത്തോര്‍ പറഞ്ഞു.

2

മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണും രഹാനെയെ അമിതമായി വിമര്‍ശിക്കുന്നതിനെതിരേ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ നിരുത്സാഹപ്പെടുത്തുമ്പോള്‍ അത് അവന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് ലക്ഷ്മണ്‍ പറഞ്ഞത്. തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ അഞ്ചാം നമ്പറില്‍ നിന്ന് ആറാം നമ്പറിലേക്ക് രഹാനെക്ക് സ്ഥാന ഇറക്കം നല്‍കിയിരുന്നു. എന്നിട്ടും മികവ് കാട്ടാന്‍ രഹാനെക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അവസരം കാത്തിരിക്കുന്ന ഹനുമ വിഹാരിയേയോ സൂര്യകുമാര്‍ യാദവിനെയോ പരിഗണിക്കണമെന്നാണ് കൂടുതല്‍ ആരാധകരും ആവിശ്യപ്പെടുന്നത്.

ഇന്ത്യക്കായി മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണെങ്കിലും 2021 ലെ അദ്ദേഹത്തിന്റെ പ്രകടന കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതല്ല. 19 മത്സരത്തില്‍ നിന്ന് 19.57 ശരാശരിയില്‍ 372 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവിലെ സാഹചര്യം വിലയിരുത്തിയാല്‍ രഹാനെ വിശ്രമം ആവിശ്യപ്പെടുന്നുണ്ട്. ഓവലില്‍ ഇന്ത്യ പരാജയപ്പെടുകയോ സമനില പിടിക്കുകയോ ചെയ്താല്‍ അഞ്ചാം ടെസ്റ്റ് ഫലം നിര്‍ണ്ണായകമാവും. അങ്ങനെ സംഭവിച്ചാല്‍ രഹാനെക്ക് പകരം വിഹാരി ടീമിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

3

രഹാനെയുടെ ടെക്‌നിക്കുകള്‍ക്കെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ടെക്‌നിക്കുകളിലെ പ്രശ്‌നം അവസാനം ചിന്തിക്കേണ്ട കാര്യമാണെന്നും വിക്രം പറഞ്ഞു. 'പ്രധാനപ്പെട്ടൊരു പരമ്പരയാണിത്. സാഹചര്യങ്ങള്‍ വളരെ പ്രയാസമുള്ളതാണ്. ഇത്രയും നന്നായി പന്തെറിയുന്ന അച്ചടക്കമുള്ള ബൗളിങ് നിരക്കെതിരേ ബാറ്റുചെയ്യുക എളുപ്പമല്ല.അതിനാല്‍ത്തന്നെ ബാറ്റിങ് ടെക്‌നിക്കുകള്‍ ഏറ്റവും അവസാനം പരിഗണിക്കേണ്ട കാര്യമാണ്. ഈ സമയത്ത് അവരുടെ ബൗളിങ് രീതി എന്താണെന്ന് മനസിലാക്കുകയും അതിനനുസരിച്ച് പദ്ധതി മെനയുകയുമാണ് വേണ്ടത്. സാങ്കേതികമായ പ്രശ്‌നം ഒരു സമയത്തും ഞങ്ങളെ പ്രയാസപ്പെടുത്തിയിട്ടില്ല. സാങ്കേതികതയിലെ പ്രശ്‌നങ്ങളേക്കാള്‍ മികച്ച പദ്ധതി ആവിഷ്‌കരിക്കേണ്ട സമയമാണിത്' - വിക്രം റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.

ഓവല്‍ ടെസ്റ്റ് അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ പോരാട്ടം കടുക്കുകയാണ്. ഇന്ത്യ മുന്നോട്ട് വെച്ച 368 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റ് ശേഷിക്കെ 291 റണ്‍സാണ് അവസാന ദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്.

Story first published: Monday, September 6, 2021, 9:56 [IST]
Other articles published on Sep 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X