വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ രവീന്ദ്ര ജഡേജ പരമ്പരയില്‍ നിന്ന് പുറത്ത്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക് ഭേദമാവാത്തതിനാല്‍ പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ആര്‍ അശ്വിന് പന്തുകൊണ്ട് പിന്തുണ നല്‍കാന്‍ മറ്റ് സ്പിന്നര്‍മാര്‍ക്ക് സാധിക്കാതെ വന്നതോടെ രവീന്ദ്ര ജഡേജയുടെ മടങ്ങിവരവില്‍ വലിയ പ്രതീക്ഷ വെച്ചിരുന്നു. എന്നാല്‍ പരിക്കേറ്റ ജഡേജ പരമ്പരയില്‍ നിന്ന് പുറത്തായതോടെ ഇന്ത്യയുടെ പദ്ധതികള്‍ക്കത് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

India vs England: Ravindra Jadeja ruled out of Test series | Oneindia Malayalam

ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിനിടെ പരിക്കേറ്റ് പുറത്തായ ജഡേജയെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് ഇന്ത്യ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലായിരുന്ന ജഡേജ മടങ്ങിവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും താരം പരമ്പരയിലേക്ക് ലഭ്യമായിരിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

നേരത്തെ മൂന്നാം ടെസ്റ്റ് കളിക്കുന്നതിനായി ജഡേജ അഹമ്മദാബാദിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോള്‍ അത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡാണ് ജഡജേയ്ക്ക് അവകാശപ്പെടാനുള്ളത്. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജഡേജയുടെ സാന്നിധ്യം ഇന്ത്യക്ക് ആവിശ്യമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ താരത്തിന് പുറത്തിരിക്കേണ്ടി വന്നു.

ravindrajadeja

പരിമിത ഓവര്‍ പരമ്പരയിലും ജഡേജ കളിക്കുമോയെന്ന കാര്യം ഉറപ്പില്ല. നാല് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സര ഏകദിന പരമ്പരയും അഞ്ച് മത്സര ടി20യുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. അതിലും ഓള്‍റൗണ്ടറായ ജഡേജയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഈ പരമ്പരയ്ക്ക് പിന്നാലെ ഏപ്രിലില്‍ ഐപിഎല്‍ നടക്കാനുണ്ട്. കൂടാതെ ഒക്ടോബറില്‍ ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ ജഡേജയ്ക്ക് പൂര്‍ണ്ണ വിശ്രമം അനുവദിച്ചേക്കും.

ജഡേജയുടെ പകരക്കാരനായി ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലും ടീമില്‍ ഇടം പിടിച്ചത് വാഷിങ്ടണ്‍ സുന്ദറാണ്. ബാറ്റുകൊണ്ട് സുന്ദര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും പന്തുകൊണ്ട് അദ്ദേഹത്തിന് തിളങ്ങാനാവുന്നില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പുറത്താവാതെ 85 റണ്‍സുമായി സുന്ദര്‍ തിളങ്ങിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി. ഒരു വിക്കറ്റ് പോലും നേടാനുമായില്ല. രണ്ടാം ടെസ്റ്റിലും സുന്ദര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കുമെന്നാണ് വിവരം.

Story first published: Thursday, February 11, 2021, 10:27 [IST]
Other articles published on Feb 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X