IND vs ENG: ഫേവറേറ്റുകള്‍ ഇന്ത്യ, വമ്പന്‍ ജയം നേടും- പ്രവചനവുമായി ഡേവിഡ് ലോയ്ഡ്
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് അഞ്ചാം തീയ്യതി ചെന്നൈയില്‍ ആരംഭം ആവുകയാണ്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും അന്താരാഷ്ട്ര മത്സരത്തിന്റെ ആവേശം അലയടിക്കുകയാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടും പരമ്പര നേട്ടം വളരെ നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയില്‍ ആരാവും വിജയിക്കുകയെന്നത് സംബന്ധിച്ച് തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് ലോയ്ഡ്.
പരമ്പരയിലെ ഫേവറേറ്റുകള്‍ ആതിഥേയരായ ഇന്ത്യ തന്നെയാണെന്നാണ് ലോയ്ഡ് അഭിപ്രായപ്പെട്ടത്. 'ഇന്ത്യ തന്നെയാണ് ഫേവറേറ്റുകള്‍. ഇന്ത്യ 3-0നോ 4-0നോ പരമ്പര നേടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ പ്രവചനം തെറ്റാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിന് അനുകൂലമായി പ്രവചനങ്ങള്‍ വരാത്തത് അവരെ സഹായിക്കും. ശ്രീലങ്കയില്‍ സമാനമായ സാഹചര്യത്തില്‍ വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു'-ഡെയ്‌ലി മെയ്‌ലിലെ കോളത്തിലൂടെ ലോയ്ഡ് വ്യക്തമാക്കി.
'ക്യാപ്റ്റനില്ലാതെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെ തങ്ങളാണ് ഏറ്റവും മികച്ചവരെന്ന് ലോകത്തിന് മുന്നില്‍ കാട്ടാന്‍ ഇന്ത്യക്കായി. സംതുലിതമായ ടീമും മികച്ച ബാറ്റ്‌സ്മാന്‍മാരും ഇന്ത്യക്കൊപ്പമുണ്ട്. നാസര്‍ ഹുസൈന്‍ പറഞ്ഞിരുന്നു രവീന്ദ്ര ജഡേജയെ ഇന്ത്യയെ മിസ് ചെയ്യുമെന്ന്. എന്നാല്‍ അക്‌സര്‍ പട്ടേല്‍ മികച്ച സ്പിന്നറായി അവര്‍ക്കൊപ്പമുണ്ട്'-ലോയ്ഡ് പറഞ്ഞു.

പരമ്പരയില്‍ ഇന്ത്യയെ എങ്ങനെ മെരുക്കാമെന്നത് സംബന്ധിച്ച ഉപദേശവും അദ്ദേഹം നല്‍കി. 'ജോ റൂട്ട് വിരാട് കോലിയുമായി പൊരുത്തപ്പെടണം. ഇംഗ്ലണ്ട് ബൗളര്‍മാര്‍ കോലിക്കെതിരേ നിശബ്ദമായി ഇരിക്കണം. ഓപ്പണര്‍മാര്‍ ശ്രീലങ്കയില്‍ നടത്തിയതിലും മികച്ച പ്രകടനം കാഴ്ചവെക്കണം. ഡോം സിബ്ലിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. കാരണം ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഇന്നിങ്‌സില്‍ സിബ്ലി തിളങ്ങിയിരുന്നു'-ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ തട്ടകമാണെങ്കിലും പരമ്പര നേടാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റില്‍ നിന്് 426 റണ്‍സ് നേടി നായകന്‍ ജോ റൂട്ട് ഉജ്ജ്വല ഫോമിലാണ്. ഹെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍ തുടങ്ങിയവരിലും പ്രതീക്ഷകളേറെ. ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്രാ ആര്‍ച്ചര്‍ എന്നീ സ്റ്റാര്‍ പേസര്‍മാരും ഇംഗ്ലണ്ടിനൊപ്പമുണ്ട്. എന്നാല്‍ പരിചയസമ്പന്നനായ സ്പിന്നറുടെ അഭാവം സന്ദര്‍ശകര്‍ക്കുണ്ട്. അവസാന ഇന്ത്യന്‍ പര്യടനത്തില്‍ നാണംകെട്ട തോല്‍വി ഇംഗ്ലണ്ട് ഏറ്റുവാങ്ങിയിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സര ടി20,മൂന്ന് മത്സര ഏകദിന പരമ്പരകളും ഇരു ടീമും തമ്മില്‍ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications