വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വാലറ്റത്ത് ഇന്ത്യ തന്നെ കേമര്‍, 2021ല്‍ അടിച്ചെടുത്ത റണ്‍സിന്റെ കണക്കിതാ

അഹമ്മദാബാദ്: സമീപകാലത്തായി ഇന്ത്യയുടെ യുവതാരനിരയുടെ പ്രകടനം വളരെ ശ്രദ്ധേയമാണ്. മികച്ച ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചതോടെ പല മത്സരങ്ങളിലും വാലില്‍കുത്തി ഉയരാന്‍ ഇന്ത്യക്ക് സാധിച്ചു. 2021 പുരോഗമിക്കവെ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വാലറ്റം (7 മുതല്‍ 11വരെ സ്ഥാനക്കാര്‍) ഇന്ത്യയുടേതാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരൊക്കെ പന്തിനൊപ്പം ബാറ്റുകൊണ്ടും തിളങ്ങിയതോടെയാണ് ഇന്ത്യക്ക് ഈ നേട്ടത്തിലെത്താനായത്.

കണക്കുകള്‍ പ്രകാരം 2021ല്‍ 737 റണ്‍സാണ് ഇന്ത്യന്‍ വാലറ്റം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും നടന്ന പരമ്പരകളിലൂടെയാണ് ഇന്ത്യയുടെ വാലറ്റം ഇത്രയും വമ്പന്‍ സ്‌കോര്‍ നേടിയിരിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായത് റിഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലുമാണ്. വാലറ്റത്തിന്റെ ഈ പ്രകടനമാണ് പല മത്സരങ്ങളിലും ഇപ്പോള്‍ ഇന്ത്യയെ തുണയ്ക്കുന്നത്.

washingtonsundar-axarpatel

രണ്ടാം സ്ഥാനത്ത് പാകിസ്താനാണ്. 2021ല്‍ ഇതുവരെ 568 റണ്‍സാണ് പാകിസ്താന്റെ വാലറ്റം നേടിയത്. ഇംഗ്ലണ്ടിന്റെ വാലറ്റം 439 റണ്‍സും നേടി. എന്നാല്‍ ഈ പ്രകടനം ഇന്ത്യക്കെതിരേ നടത്താന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ വാലറ്റം 414 റണ്‍സും ശ്രീലങ്കയുടെ വാലറ്റം 342 റണ്‍സുമാണ് നേടിയത്. ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റ് ഏറെക്കുറെ ഉറപ്പിച്ചു. നാലാം ടെസ്റ്റില്‍ കളി ഇന്ത്യന്‍ വരുതിയിലാണ്. കിവീസുമായി ഫൈനലില്‍ കളിക്കുമ്പോഴും ഇന്ത്യയുടെ വാലറ്റത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും.

ഇന്ത്യക്ക് ബാറ്റ് ചെയ്യാന്‍ കഴിവുള്ള മികച്ച യുവതാരങ്ങളെ ലഭിച്ചു എന്നതാണ് ഏറ്റവും മികച്ച കാര്യം. സീനിയര്‍ താരങ്ങള്‍ക്ക് പരിക്കേറ്റാലും പകരം കളിപ്പിക്കാന്‍ പ്രതിഭാശാലികള്‍ ഇന്ത്യയുടെ ബെഞ്ചിലുണ്ട്. അക്ഷര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ തിളങ്ങുമ്പോള്‍ ആരെ ഉള്‍ക്കൊള്ളും ആരെ പുറന്തള്ളും എന്ന കാര്യത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടാകുമെന്നുറപ്പാണ്.

നാലാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ട് പൊരുതുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 160 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് 35 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. നിലവില്‍ 2-1ന് പരമ്പരയില്‍ മുന്നിലുള്ള ഇന്ത്യക്ക് നാലാം ടെസ്റ്റ് തോല്‍ക്കാതിരുന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ സാധിക്കും.

Story first published: Saturday, March 6, 2021, 14:30 [IST]
Other articles published on Mar 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X