Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആര് പുറത്ത് ആര് അകത്ത്? പ്ലേയിങ് ഇലവനില്‍ ഇന്ത്യക്ക് ആശങ്ക, ഇടം തേടി നാല് പേര്‍

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മൊട്ടേറയില്‍ ആരംഭിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായി മാറിയ മൊട്ടേറയില്‍ 2012ന് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്. നേരത്തേതില്‍ നിന്നും പിച്ചിന്റെ സ്വഭാവത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പിന്‍ ബൗളിങ് പിച്ചായിരുന്നു നേരത്തെ മൊട്ടേറയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് പേസ് ബൗളിങ് പിച്ചായി മാറിയിട്ടുണ്ടെന്ന തരത്തിലും വിലയിരുത്തലുകളുണ്ട്.

മൂന്നാം ടെസ്റ്റ് പിങ്ക് ബോളിലായതിനാല്‍ത്തന്നെ പ്ലേയിങ് ഇലവനില്‍ ആരൊക്കെയെന്നത് സംബന്ധിച്ചുള്ള ആശങ്ക തുടരുകയാണ്. രണ്ടാം ടെസ്റ്റിലെ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറ പ്ലേയിങ് 11വനില്‍ തിരിച്ചെത്തുമെന്നാണ് വിവരം. വേറെയും ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. നാല് താരങ്ങളില്‍ ആരെയൊക്കെ ഒഴിവാക്കും പരിഗണിക്കും എന്നതാണ് ഇന്ത്യയെ കുഴക്കുന്ന പ്രധാന പ്രശ്‌നം.

ind-eng

കുല്‍ദീപ് യാദവിന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രണ്ടാം ടെസ്റ്റിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കുല്‍ദീപിന് പന്തെറിയാന്‍ കോലി അധികം അവസരം നല്‍കിയിരുന്നില്ല. ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലുള്ളതിനാല്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിന് വിശ്രമം അനുവദിച്ചേക്കും.

പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പ്ലേയിങ് 11വനിലേക്ക് പരിഗണിക്കുമോയെന്നും വ്യക്തമല്ല. ആദ്യ രണ്ട് ടെസ്റ്റിലും ഹര്‍ദികിന് അവസരം ലഭിച്ചിരുന്നില്ല. കുല്‍ദീപിന് പകരം ഹര്‍ദികിനെ കളിപ്പിച്ചാല്‍ ബാറ്റിങ്ങില്‍ ഇന്ത്യക്ക് കരുത്തുയരും. എന്നാല്‍ ഏറെ നാളായി പന്തെറിയാത്ത ഹര്‍ദികിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

കുല്‍ദീപിന് പകരം സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിക്കുമെന്ന തരത്തിലും സൂചനയുണ്ട്. മൊട്ടേറയില്‍ മൂന്ന് പേസറും രണ്ട് സ്പിന്നറും അല്ലെങ്കില്‍ രണ്ട് പേസറും മൂന്ന് സ്പിന്നറും ഇതില്‍ ഏതാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് കണ്ടറിയണം. പിങ്ക് ബോളില്‍ ബാറ്റ് കരുത്ത് ഉയര്‍ത്താനും വാഷിങ്ടണ്‍ എത്തിയാല്‍ സാധിക്കും. എന്നാല്‍ സുന്ദര്‍ പന്ത് വളരെ ടേണ്‍ ചെയ്യിക്കുന്ന താരമല്ലാത്തതിനാല്‍ മൊട്ടേറയില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം.

പരിക്ക് ഭേദമായി ഉമേഷ് യാദവ് എത്തുമ്പോള്‍ പ്ലേയിങ് 11വനില്‍ ഇടം ഉണ്ടാകുമോയെന്ന് വ്യക്തമല്ല. ഇഷാന്ത്, ബുംറ, ഉമേഷ്, അശ്വിന്‍, അക്ഷര്‍ എന്നീ ബൗളിങ് കൂട്ടുകെട്ടുമായി ഇന്ത്യ മുന്നോട്ടുപോകാന്‍ സാധ്യതയുണ്ട്. പിങ്ക് ബോള്‍ സ്വിങ് ചെയ്യിക്കാന്‍ ഇഷാന്തിനും ഉമേഷിനും മികവുള്ളതിനാല്‍ ഇരുവരെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Tuesday, February 23, 2021, 12:48 [IST]
Other articles published on Feb 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+