വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിച്ചിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പരാതിപ്പെടാന്‍ അവകാശമില്ലെന്ന് ആന്റേഴ്‌സണ്‍; അങ്കത്തിനുള്ള കാഹളം മുഴങ്ങി!

By Abin MP

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ നാളെ ഇറങ്ങും. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയ്ക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു. അതിനാല്‍ ഇത്തവണ എന്തു വില കൊടുത്തും കപ്പുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സീസണ്‍ ആരംഭിക്കുമ്പോള്‍ ആദ്യ പരമ്പര ജയിക്കുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലെ ലക്ഷ്യം. പക്ഷെ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അത്ര അനുകൂലമല്ല. കളി നടക്കുന്നത് സ്വന്തം മണ്ണിലല്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. പിന്നാലെ മാലപ്പടക്കം പോലെ ഒന്നിന് പിറകെ ഒന്നായി താരങ്ങള്‍ക്ക് പരുക്കേല്‍ക്കുന്നതും ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്.

ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. രണ്ടു ടീമുകളും തങ്ങളുടെ സീസണ്‍ നന്നായി തുടങ്ങുക എന്ന ആഗ്രഹത്തോടെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടില്ലെന്നുറപ്പാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടുവെങ്കിലും നല്ലൊരു സീസണായിരുന്നു ഇന്ത്യയെ സംബന്ധിച്ച് പിന്നിട്ടത്. ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ എങ്ങനെയായിരിക്കും വിരാട് കോഹ്ലിയും സംഘവും നേരിടുക എന്നത് കണ്ടറിയേണ്ടതാണ്.

പിച്ചുകളുടെ സ്വഭാവം

മത്സരത്തില്‍ താരങ്ങളുടേയും ടീമിന്റെ പ്രകടനങ്ങള്‍ മാത്രമല്ല, പിച്ചുകളുടെ സ്വഭാവവും കളിയുടെ ഗതി നിര്‍ണയിക്കുന്ന ഒന്നാണ്. നേരത്തെ ഇംഗ്ലണ്ടില്‍ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കിയെന്ന തരത്തില്‍ ഒരുപാട് ആരോപണങ്ങളും വിമര്‍ശനങ്ങളുമെല്ലാമുണ്ടായിരുന്നു. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ടീമുകളെ വലയ്ക്കുന്ന തരത്തില്‍ പിച്ചുകള്‍ ഒരുക്കുന്നതിനെ പലരും പരസ്യമായി തന്നെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

സ്വിങ് ബൗളിംഗ്

ഇത്തവണ കളി നടക്കുന്നത് ഇംഗ്ലണ്ടില്‍ ആയതിനാല്‍ ഇംഗ്ലണ്ടും തങ്ങള്‍ക്ക് അനുകൂലമായ പിച്ചൊരുക്കാന്‍ സാധ്യതയുണ്ട്. സ്വിങ് ബൗളിംഗിനെ സഹായിക്കുന്ന പിച്ചായിരിക്കും ഇംഗ്ലണ്ട് ഒരുക്കുക എന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പേസ് കുന്തമുനയായ ജെയിംസ് ആന്റേഴ്‌സണ്‍. പുല്ലുള്ള പിച്ചിനെക്കുറിച്ച് ഇന്ത്യ പരാതിപ്പെടരുതെന്നാണ് ആന്റേഴ്‌സണ്‍ പറയുന്നത്.

ഇന്ത്യയ്ക്ക് പരാതി പെടാനില്ല

ഇന്ത്യയില്‍ വച്ച് ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വച്ചു നോക്കുമ്പോള്‍ കുറച്ച് പുല്ലുള്ള പിച്ചാണ് ഞങ്ങള്‍ ഒരുക്കുന്നതെങ്കില്‍ ഇന്ത്യയ്ക്ക് അതില്‍ പരാതിപ്പെടാനില്ല. സ്വന്തം നാട്ടിലാണെന്നതിന്റെ മുന്‍തൂക്കം ഇന്ത്യ തങ്ങള്‍ക്ക് അനുകൂലമായാണ് ഉപയോഗിച്ചത്. ലോകത്തുള്ള പല ടീമുകളും ഇത് ചെയ്യാറുണ്ട്. എന്നായിരുന്നു ആന്റേഴ്‌സണ്‍ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.

''പിച്ചില്‍ പുല്ലുണ്ടെങ്കില്‍, ഇന്ത്യയ്ക്കും നല്ല പേസര്‍ ബൗളര്‍മാരുണ്ട്. മൂന്ന് ദിവസം കൊണ്ട് പിച്ചിനെ ജഡ്ജ് ്‌ചെയ്യുക ബുദ്ധിമുട്ടാണ്. അവര്‍ കുറച്ച് പുല്ല് ട്രിം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നലെ നല്ല സോഫ്റ്റായിരുന്നു. പേസ് കിട്ടുന്ന പിച്ചായിരിക്കണമെന്നാണ് എന്റെ പ്രതീക്ഷ. ഇവിടെ പൊതുവെ സ്വിങ് കിട്ടാറുണ്ട്'' എന്നും ആന്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

താരങ്ങളുടെ പരുക്ക്

ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും ആന്റേഴ്‌സണ്‍ ഉയര്‍ത്തുക എന്ന കാര്യത്തില്‍ സംശയമില്ല. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്ത നാലാമത്തെ താരമാണ് ഇംഗ്ലണ്ട് ഇതിഹാസമായ ആന്റേഴ്‌സണ്‍. ഇത്തരം പിച്ചുകളില്‍ എപ്പോഴും ആ അനുഭവ സമ്പത്ത് ഗുണം ചെയ്യുകയും ചെയ്യും. അതേസമയം 39 കാരനായ ആന്റേഴ്‌സണിന്റെ കായികക്ഷമതയും പരീക്ഷിക്കപ്പെടുമെന്നുറപ്പാണ്.

അതേസമയം ഇന്ത്യന്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം താരങ്ങളുടെ പരുക്കാണ്. നാല് ഇന്ത്യന്‍ താരങ്ങളാണ് പരുക്ക് മൂലം പുറത്തിരിക്കുന്നത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, മയങ്ക് അഗര്‍വാള്‍ എന്നിവരും പരുക്കേറ്റ താരങ്ങളില്‍ ഉള്‍പ്പെടും. താരങ്ങളുടെ പരുക്കിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തിലുണ്ടായിരുന്ന പൃഥ്വി ഷായേയും സൂര്യകുമാര്‍ യാദവിനേയും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇന്നലെയാണ് മയങ്കിന് പരുക്കേല്‍ക്കുന്നത്. ഇതോടെ മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്ന കെഎല്‍ രാഹുലായിരിക്കും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Tuesday, August 3, 2021, 17:54 [IST]
Other articles published on Aug 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X