വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യക്ക് ലഭിച്ച മൂന്ന് നേട്ടങ്ങള്‍ എന്തെല്ലാം? വിശദമായി പരിശോധിക്കാം

ലണ്ടന്‍: ഇന്ത്യയുടെ ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനം നിരവധി കാര്യങ്ങള്‍ക്കൊണ്ട് സവിശേഷമായതാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ തോറ്റപ്പോള്‍ മത്സരവേദി ഇംഗ്ലണ്ടായിരുന്നു. പിന്നാലെ ആരംഭിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച പ്രവചിച്ചവര്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ച് മുന്നേറുകയാണ് കോലിയും സംഘവും ചെയ്തത്.

IND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റIND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റ

1

ആദ്യ മത്സരം മുതല്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച ഇന്ത്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2-1ന്റെ ലീഡും സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സിലെ ചരിത്ര ജയത്തിനൊപ്പം 50 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഓവലില്‍ ജയം നേടാനും ഇന്ത്യക്ക് സാധിച്ചു. വിരാട് കോലി എന്ന നായകന്റെ കരിയറില്‍ എടുത്തുപറയേണ്ട അധ്യായമായി ഈ ഇംഗ്ലണ്ട് പരമ്പര മാറി.

Also Read: 'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

അഞ്ചാം മത്സരം കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് നടക്കാതെ പോയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന നേട്ടം ഇംഗ്ലണ്ടില്‍ അവകാശപ്പെടാനാവും. ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യക്ക് ലഭിച്ച മൂന്ന് നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

Also Read: T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്

രാഹുലിന്റെ ഓപ്പണറായുള്ള തിരിച്ചുവരവ്

രാഹുലിന്റെ ഓപ്പണറായുള്ള തിരിച്ചുവരവ്

ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും ആദ്യ ടെസ്റ്റിന് തൊട്ടുമുമ്പ് മായങ്ക് അഗര്‍വാളിനും പരിക്കേറ്റതോടെയാണ് കെ എല്‍ രാഹുലിന് അവസരം ലഭിച്ചത്. ഈ അവസരം നന്നായി മുതലാക്കാന്‍ രാഹുലിന് സാധിച്ചതോടെ മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ലഭിച്ചത്. ഇരുവരും ചേര്‍ന്ന് 52.62 ശരാശരിയില്‍ 421 റണ്‍സാണ് പരമ്പരയില്‍ നേടിയത്. കെ എല്‍ രാഹുല്‍ 39.37 ശരാശരിയില്‍ 315 റണ്‍സും സ്വന്തമാക്കി. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. ഓപ്പണറെന്ന നിലയില്‍ തിളങ്ങാനാവില്ലെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി ബാറ്റിങ്ങിലൂടെ തീര്‍ക്കാന്‍ രാഹുലിനായി. എന്തായാലും രാഹുലിന്റെ പ്രകടനം വരുന്ന വിദേശ പര്യടനങ്ങളിലും ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.

Also Read: INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍

ഇന്ത്യയുടെ പേസര്‍മാര്‍ വീണ്ടും കരുത്തുകാട്ടി

ഇന്ത്യയുടെ പേസര്‍മാര്‍ വീണ്ടും കരുത്തുകാട്ടി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പേസര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ കിരീടം ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. അന്ന് വലിയ വിമര്‍ശനം നേരിട്ടെങ്കിലും ഇവരുടെയെല്ലാം വായടപ്പിക്കാന്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെയായി. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് എടുത്തു പറയേണ്ടത്. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 18 വിക്കറ്റുകള്‍ ബുംറ വീഴ്ത്തിക്കഴിഞ്ഞു. മുഹമ്മദ് സിറാജ് ഏഴ് ഇന്നിങ്‌സില്‍ നിന്ന് 14 വിക്കറ്റുകളും വീഴ്ത്തി. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമിയെന്നവരും ഭേദപ്പെട്ട പ്രകടനം നടത്തി. സമീപകാലത്തായുള്ള ഇന്ത്യയുടെ പേസ് നിരയുടെ വളര്‍ച്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. വിദേശ മൈതാനത്ത് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ പേസര്‍മാരുടെ പ്രകടനം ഇന്ത്യയെ സഹായിക്കും.

Also Read: WTC: 'ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം, നന്ദി പറയേണ്ടത് കോലിക്ക്'- ഷെയ്ന്‍ വോണ്‍

കോലിയും പുജാരയും ഫോമിലേക്കെത്തി

കോലിയും പുജാരയും ഫോമിലേക്കെത്തി

സെഞ്ച്വറി പ്രകടനം നടത്താനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ചേതേശ്വര്‍ പുജാരക്കും വിരാട് കോലിക്കുമായി. സമീപകാലത്തായി മോശം ഫോമിലായിരുന്ന ഇരുവരും ഫോം കണ്ടെത്തി തിരിച്ചുവന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. 31.14 ശരാശരിയില്‍ 218 റണ്‍സാണ് വിരാട് കോലി നേടിയത്. എന്നാല്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിട്ടില്ല. എങ്കിലും കോലിയുടെ പ്രകടനം ടീമിന്റെ പോരാട്ടവീര്യത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു.

Also Read: IPL: 200 അടിക്കാന്‍ ആര്‍സിബിയെ വെല്ലാന്‍ ആരുമില്ല, സിഎസ്‌കെ തൊട്ടരികെ- ഡിസി ദയനീയം

1

പുജാരയുടെ തുടക്കവും മോശമായിരുന്നെങ്കിലും പിന്നീട് ഫോമിലേക്ക് തിരിച്ചെത്തി.32.42 ശരാശരിയില്‍ 227 റണ്‍സാണ് പുജാര നേടിയത്. സമീപകാലത്ത് മോശം ഫോമിലായിരുന്ന പുജാരയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന തരത്തിലുള്ള ആവിശ്യങ്ങളും ശക്തമായിരുന്നെങ്കിലും എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കാന്‍ പുജാരക്ക് സാധിച്ചു.

Also Read: T20 World Cup 2021: ഇന്ത്യയുടെ ശക്തമായ ടി20 ലോകകപ്പ് ടീമേത്? 2007-2021 വരെയുള്ള റാങ്കിങ് അറിയാം

6

Also Read: ടെസ്റ്റ് റദ്ദാക്കല്‍, ഇംഗ്ലീഷ് താരങ്ങള്‍ കലിപ്പില്‍! ഒരാള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയേക്കും

ഇന്ത്യക്ക് തിരിച്ചടിയായി എന്ന് പറയാന്‍ സാധിക്കുന്നത് അജിന്‍ക്യ രഹാനെയുടെ പ്രകടനം മാത്രമാണ്. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 109 റണ്‍സാണ് പുജാര നേടിയത്. 15 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ലോര്‍ഡ്‌സില്‍ ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ രഹാനെക്ക് സാധിച്ചെങ്കിലും ബാറ്റിങ്ങില്‍ സ്ഥിരതയില്ലായിരുന്നു.

Story first published: Saturday, September 11, 2021, 18:34 [IST]
Other articles published on Sep 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X