വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ ഡ്രൈവിങ് സീറ്റില്‍, വമ്പന്‍ ലീഡിലേക്ക്, സെഞ്ച്വറി പ്രതീക്ഷയില്‍ സുന്ദര്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും കളി ഇന്ത്യന്‍ വരുതിയില്‍. ഇംഗ്ലണ്ടിന്റെ 205 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ 89 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍ (60), അക്ഷര്‍ പട്ടേല്‍ (11) എന്നിവരാണ് ക്രീസില്‍.

മൂന്നാം ദിനം ലീഡ് 150ലേക്ക് അടുപ്പിക്കാന്‍ ഉറച്ചാവും ഇന്ത്യയിറങ്ങുക. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന സുന്ദര്‍ സെഞ്ച്വറി പ്രതീക്ഷയിലാവും മൂന്നാം ദിനം ഇറങ്ങുക. ഓസ്‌ട്രേലിയയിലും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സെഞ്ച്വറിയാക്കി അത് മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അക്ഷര്‍ പട്ടേലും നന്നായി ബാറ്റ് ചെയ്യുന്ന താരമായതിനാല്‍ സുന്ദറിന് പിന്തുണ നല്‍കിയാല്‍ ചിലപ്പോള്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായേക്കും.

ഇംഗ്ലണ്ട് താരങ്ങളും ഇന്ത്യയുടെ ടോപ് ഓഡറിലെ പ്രമുഖരും വിറച്ച പിച്ചില്‍ ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനമാണ് ശ്രദ്ധേയമായത്. പ്രയാസകരമായ പിച്ചില്‍ റിഷഭ് പന്ത് നേടിയ സെഞ്ച്വറിക്ക് പത്തരമാറ്റ് തിളക്കം. 118 പന്തുകള്‍ നേരിട്ട് 13 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് റിഷഭിന്റെ ബാറ്റിങ് പ്രകടനം. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ ന്യൂബോളില്‍ റിവേഴ്‌സ് ഷോട്ട് കളിച്ച് ബൗണ്ടറി നേടിയതടക്കം വളരെ പോസിറ്റീവായ ക്രിക്കറ്റ് കളിക്കാന്‍ റിഷഭിനായി.

ind-eng

ഏഴാം വിക്കറ്റില്‍ റിഷഭും സുന്ദറും ചേര്‍ന്ന് 113 റണ്‍സാണ് ഇന്നിങ്‌സിനോട് ചേര്‍ത്തത്. 146ന് 6 എന്ന നിലയില്‍ തകര്‍ത്ത അവസ്ഥയില്‍ നിന്നാണ് റിഷഭും സുന്ദറും ചേര്‍ന്ന് ഇന്ത്യയെ രക്ഷിച്ചത്. റിഷഭ് ഏഴാമനായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 259 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. ലീഡ് നേടുന്നതുവരെ കരുതലോടെ ബാറ്റ് വീശിയ റിഷഭ് പിന്നാലെ തന്റെ ശൈലിയിലേക്ക് ഗിയര്‍ മാറ്റുകയായിരുന്നു. സുന്ദര്‍ വലിയ പിന്തുണയാണ് നല്‍കിയത്.

ശുഭ്മാന്‍ ഗില്‍ (0),ചേതേശ്വര്‍ പുജാര (17),വിരാട് കോലി (0),അജിന്‍ക്യ രഹാനെ (27) എന്നിവരെല്ലാം നിരാശപ്പെടുത്തിയ പിച്ചിലാണ് യുവതാരങ്ങള്‍ നിറഞ്ഞാടിയത്. രോഹിത് ശര്‍മയുടെ (49) ക്ഷമയോടെയുള്ള ഇന്നിങ്‌സാണ് വന്‍ തകര്‍ച്ചയെ നേരിടാതെ ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത്. പതിവിന് വിപരീതമായി ക്ഷമയോടെ കളിച്ച രോഹിത് 144 പന്തുകള്‍ നേരിട്ട് 7 ഫോറാണ് നേടിയത്.

150ന് മുകളിലേക്ക് ലീഡ് പോയാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കടപ്പമാവും. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇന്നിങ്‌സ് തോല്‍വിയെ ഭയന്ന് സന്ദര്‍ശകര്‍ക്ക് ബാറ്റ് ചെയ്യേണ്ടി വരും. ആദ്യ ഇന്നിങ്‌സില്‍ ബെന്‍ സ്‌റ്റോക്‌സും ഡാന്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ടിനുവേണ്ടി അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് നാലാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താം.

Story first published: Saturday, March 6, 2021, 8:57 [IST]
Other articles published on Mar 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X