For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പിങ്ക് ബോളില്‍ പ്രതീക്ഷയോടെ കോലി, കാത്തിരിക്കുന്നത് രണ്ട് ലോക റെക്കോഡ്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ ആരംഭം ആവുകയാണ്. നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ മൂന്നാം ടെസ്റ്റ് ഇരു കൂട്ടര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. പിങ്ക് ബോള്‍ ടെസ്റ്റായതിനാല്‍ത്തന്നെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വളരെ പ്രധാനപ്പെട്ട മത്സരമാണിത്. ലോക റെക്കോഡ് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന നായകനെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്. നിലവില്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങും കോലിയും ഈ റെക്കോഡ് പങ്കിടുകയാണ്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഈ റെക്കോഡില്‍ പോണ്ടിങ്ങിനെ മറികടന്ന് ലോക റെക്കോഡിടാന്‍ കോലിക്ക് സാധിക്കും. നിലവിലെ മറ്റൊരു താരവും കോലിയുടെ ഈ റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്നില്ല.

ഇംഗ്ലണ്ടിനെതിരേ മികച്ച ടെസ്റ്റ് റെക്കോഡ് കോലിക്കുണ്ട്. ഈ പരമ്പരയ്ക്ക് പരിഗണിക്കാത്ത കണക്ക് പ്രകാരം കോലി അഞ്ച് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ടിനെതിരേ നേടിയിട്ടുണ്ട്. 49.06 ആണ് ഇംഗ്ലണ്ടിനെതിരേ കോലിയുടെ ശരാശരി. ആദ്യ രണ്ട് ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനം കോലി കാഴ്ചവെച്ചെങ്കിലും സെഞ്ച്വറി പ്രകടനം ഉണ്ടായില്ല.

viratkohli

പോണ്ടിങ്ങിനെ മറികടക്കാനുള്ള സുവര്‍ണ്ണാവസരം കോലിക്കുണ്ടെങ്കിലും നിലവിലെ കണക്ക് പ്രകാരം കാര്യങ്ങള്‍ കോലിക്ക് എളുപ്പമാവില്ല. കാരണം അവസാന 34 ഇന്നിങ്‌സില്‍നിന്ന് ഒരു തവണ പോലും മൂന്നക്കം കാണാന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ പിങ്ക് ബോള്‍ ടെസ്റ്റിലൂടെ കോലി തന്റെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടി ലോകത്തെ വിസ്മയിപ്പിച്ചിരുന്ന കോലി 2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് അവസാനമായി സെഞ്ച്വറി നേടിയത്. അതിനാല്‍ മറ്റൊരു പിങ്ക് ബോള്‍ ടെസ്റ്റിലൂടെ കോലി വീണ്ടുമൊരു സെഞ്ച്വറിയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ 50ലധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍മാരില്‍ മൂന്നാം സ്ഥാനത്താണ് കോലി. 90 തവണയാണ് കോലി അര്‍ധ സെഞ്ച്വറി നേട്ടത്തിലെത്തിയത്. 129 തവണ 50 ലധികം നേടിയ പോണ്ടിങ് ഒന്നാം സ്ഥാനത്തും 110 തവണ ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് രണ്ടാം സ്ഥാനത്തുമാണ്.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയെ വിജയിപ്പിച്ചാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ഇന്ത്യന്‍ നായകന്മാരില്‍ എം എസ് ധോണിയുടെ റെക്കോഡ് മറികടക്കാനും കോലിക്കാവും. നിലവില്‍ 21 വിജയങ്ങളുമായി ഇരുവരും തുല്യത പുലര്‍ത്തുകയാണ്.

Story first published: Tuesday, February 23, 2021, 13:17 [IST]
Other articles published on Feb 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+