വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ ഫൈനലിലെത്തുമോ?, വഴി അടഞ്ഞിട്ടില്ല, എന്നാല്‍ അത് സംഭവിക്കണം

നിലവില്‍ 77 പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 58.33 ആണ് ഇന്ത്യയുടെ വിജയ ശതമാനം

1

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയുടെ തൊട്ടരികിലാണ്. 378 എന്ന വമ്പന്‍ വിജയ ലക്ഷ്യം മുന്നോട്ട് വെച്ചിട്ടും ഇംഗ്ലണ്ട് അനായാസമായി വിജയത്തിലേക്കടുക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 115 റണ്‍സ് മാത്രമാണ് വേണ്ടത്. എഡ്ജ്ബാസ്റ്റണില്‍ തോറ്റാലും പരമ്പര കിരീടം പങ്കിടാന്‍ ഇന്ത്യക്കാവും.

എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ എങ്ങനെയാവും അത് ഇന്ത്യയെ ബാധിക്കുകയെന്ന് അറിയാമോ?. തോറ്റാല്‍ ഇന്ത്യയുടെ ഫൈനലിലേക്കുള്ള വഴി പൂര്‍ണ്ണമായും അടയുമോ?. പരിശോധിക്കാം. നിലവില്‍ 77 പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 58.33 ആണ് ഇന്ത്യയുടെ വിജയ ശതമാനം. 77.78 വിജയ ശതമാനത്തോടെ ഓസ്‌ട്രേലിയ തലപ്പത്തും 71.43 വിജയ ശതമാനത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.

പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടിപരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

1

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അത് കരുത്താവുമായിരുന്നു. എന്നാല്‍ ജയിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇനി എന്ത് എന്നുള്ളതിലാണ് കാര്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യക്ക് മുന്നിലുള്ളത് രണ്ട് പരമ്പരകളാണ്. ഒന്ന് ബംഗ്ലാദേശിനെതിരേയും രണ്ടാമത്തേത് ഓസ്‌ട്രേലിയക്കെതിരേയുമാണ്. ബംഗ്ലാദേശ് പര്യടനമാണെങ്കില്‍ ഓസ്‌ട്രേലിയ ഇന്ത്യയിലേക്കാണെത്തുന്നത്.

2

രണ്ട് ടീമിനെതിരേയും വൈറ്റ് വാഷ് ചെയ്യുക തന്നെയാണ് ഇന്ത്യക്ക് വേണ്ടത്. ബംഗ്ലാദേശിനെതിരേ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയക്കെതിരേ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് കളിക്കുന്നത്. ബംഗ്ലാദേശ് പരമ്പര നേട്ടം വലിയ പ്രയാസമായിരിക്കില്ലെങ്കിലും ഓസ്‌ട്രേലിയയെ വൈറ്റ് വാഷ് ചെയ്യുക കടുപ്പമായിരിക്കും. ഇന്ത്യന്‍ പരമ്പരക്ക് മുമ്പ് അഫ്ഗാനിസ്ഥാനെതിരേ ഒരു ടെസ്റ്റും വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയ കളിക്കുന്നുണ്ട്.

'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ

3

നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ ഏറെക്കുറെ ഫൈനല്‍ ടിക്കറ്റുറപ്പിച്ചിട്ടുണ്ട്. വലിയ അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിലുണ്ടാവും. എന്നാല്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമല്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ മൂന്ന് ടെസ്റ്റും വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ട് ടെസ്റ്റും പിന്നീട് ഓസ്‌ട്രേലിയക്കെതിരേ മൂന്ന് ടെസ്റ്റും കളിക്കുന്നുണ്ട്. ഇതിലെല്ലാം പരമ്പര നേടുകയെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമാവില്ല.

4

ബംഗ്ലാദേശിനെ വൈറ്റ് വാഷ് ചെയ്യുകയും ഓസ്‌ട്രേലിയയെ 4-0നോ 3-1നോ തോല്‍പ്പിച്ച് പരമ്പര നേടുകയും ചെയ്താല്‍ ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റ് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ പരമ്പര സമനിലയാക്കിയാലും ഇംഗ്ലണ്ടിനത് വലിയ നേട്ടമായി മാറില്ല. ന്യൂസീലന്‍ഡിനും ഫൈനല്‍ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

5

വിരാട് കോലിക്ക് കീഴില്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായിരുന്നു. തുടര്‍ച്ചയായി രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് മുന്നില്‍ വഴികളടഞ്ഞിട്ടില്ല. നിലവില്‍ ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരൊന്നുമില്ല. ഇത് ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. ഇവരെല്ലാം തിരിച്ചെത്തി പഴയ ടീം കരുത്തിലേക്ക് ഇന്ത്യയെത്തിയാല്‍ ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റെടുക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, July 5, 2022, 15:59 [IST]
Other articles published on Jul 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X